നിവിന്‍ പോളി ചിത്രം മീഖായേല്‍ ടീസര്‍ കാണാം ; റിവ്യൂ വായിക്കാം

നിവിന്‍ പോളി ചിത്രം “മീഖായേല്‍” ടീസര്‍ കാണാം ; റിവ്യൂ വായിക്കാം

 

നിവിന്‍ പോളി ചിത്രം മീഖായേല്‍ ടീസര്‍ കാണാം ; റിവ്യൂ വായിക്കാം. നിവിന്‍ പോളി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാസ് ആക്ഷന്‍ ചിത്രം ‘മിഖായേലി’ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒന്നര മിനിട്ടിന്‍റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത് എന്നാണു സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളിയുടെയും ഉണ്ണി മുകുന്ദന്റേയും മേക്കോവറാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ശങ്കറിന്‍റെ പുതിയ ചിത്രത്തില്‍ നായകനാകുന്നത് ഹൃത്തിക് റോഷന്‍

മുന്‍പുള്ള പല ആക്ഷന്‍ സിനിമകളിലും വന്നിട്ടുള്ള ഫ്രെയിമുകള്‍ തന്നെയാണ് ചിത്രത്തിന്‍റെ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലിയ പുതുമയെന്ന് പറയാന് കഴിയുനത് നായകന്‍ വില്ലന്‍ കോമ്പോയാണ്. നായകനും വില്ലനും തമ്മിലുള്ള കട്ടക്ക് നില്‍ക്കുന്ന ആക്ഷന്‍ രംഗങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കിയതാണ് വിവാഹ മോചനത്തിന് കാരണം; പ്രിയങ്കനായര്‍

ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ഡോ. ജോണ്‍ മിഖായേലായാണ് നിവിന്റെ വേഷം. നായകനൊത്ത പ്രതിനായകനായാണ് ഉണ്ണി മുകുന്ദന്റെ ഗെറ്റപ്പ്. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മലയാളി നടി നല്‍കിയ ലൈഗീകാരോപണ പരാതി നിര്‍മാതാവിനെ കുടുക്കാനെന്നു സംശയം

മഞ്ജിമ മോഹന്‍, കെ.പി.എ.സി ലളിത, ജെ.ഡി ചക്രവര്‍ത്തി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, അശോകന്‍, സുദേവ് നായര്‍, ശാന്തി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജനുവരി 18നാണ് റിലീസ്.

Leave a Reply

Your email address will not be published. Required fields are marked *