മച്ചാനെ പേട്ട എങ്ങനെയുണ്ട്? രജിനി കലക്കിയോ? വായിക്കാം പേട്ട റിവ്യൂ

മച്ചാനെ പേട്ട എങ്ങനെയുണ്ട്? രജിനി കലക്കിയോ? വായിക്കാം പേട്ട റിവ്യൂ

 

മച്ചാനെ പേട്ട എങ്ങനെയുണ്ട്? രജിനി കലക്കിയോ? വായിക്കാം പേട്ട റിവ്യൂ.
പോസ്റ്ററില്‍ വലിയ ഓളം സൃഷ്ട്ടിചില്ലെങ്കിലും ടീസര്‍ വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പ്രതീക്ഷകള്‍ കത്തിക്കയറിയ സിനിമയായിരുന്നു “പേട്ട”. പ്രതീക്ഷയുടെ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ള കിടിലന്‍ ടീസര്‍ കൊണ്ടുതന്നെ ആരാധകരെ FDFS ഉറപ്പിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിതരാക്കി.

അജിത്ത് രജിനി ആരാധകര്‍ ഏറ്റുമുട്ടി; ഒരാളുടെ നില ഗുരുതരം

രജനി ആരാധകനായ സംവിധായകന്‍ ഒരുക്കുന്ന ചിത്രമെന്നാണ് കാര്‍ത്തിക് സുബ്ബരാജ് പേട്ടയെ കുറിച്ച്‌ പറഞ്ഞിരുന്നത് സിനിമ ആരംഭിക്കുന്നതിനു മുന്‍പ് പറയുന്നത്. ആ വാക്കുകളോട് ഏറ്റവും മികച്ച രീതിയില്‍ നീതി പുലര്‍ത്തുന്നുണ്ട് ചിത്രം. രജനികാന്ത് എന്ന താരം ആരാധക മനസിലേക്ക് ചേക്കേറുന്നതില്‍ വലിയ പങ്ക് വഹിച്ചത് 1980-90 കാലഘട്ടത്തില്‍ ഇറങ്ങിയ സിനിമകളിലൂടെയാണ്. ചടുലമായ ആക്ഷനും ഒറ്റവരി പഞ്ച് ഡയലോഗും ഒപ്പം സ്‌ക്രീന്‍ പ്രസന്‍സും, നൃത്തവുമെല്ലാം ചേരുന്ന രജനി ഷോയാണ് ഇന്നും ആരാധക മനസില്‍ നിറയുന്ന രജനികാന്ത്.

നിവിന്‍ പോളി ചിത്രം മീഖായേല്‍ ടീസര്‍ കാണാം ; റിവ്യൂ വായിക്കാം

ബാഷയും അണ്ണാമലയും പടയപ്പ തടുങ്ങിയ സിനിമകള്‍ ആരാധക മനസില്‍ സൃഷ്ടിച്ച രജനിയെ പുനര്‍ നിര്‍മ്മിക്കാനുള്ള ശ്രമം കൂടിയാണ് സിനിമയില്‍ സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്. ഒരു പക്ഷെ ആരാധക പടമൊരുക്കുമ്ബോള്‍ ഏറ്റവും വലിയ വെല്ലുവിളി ആരാധക മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന ആ വിന്റേജ് കാഴ്ചകളെ അതിന്റെ തന്മ ചോരാതെ അവതരിപ്പിക്കുകയെന്നതാണ്. അതിന് കാര്‍ത്തിക് സുബ്ബരാജിന് കഴിഞ്ഞുവെന്നതാണ് പേട്ടയുടെ ആദ്യ വിജയം. രജനിയെന്ന പെര്‍ഫോമറെ കാര്‍ത്തിക് എന്ന സംവിധായകന്റെ കൃത്യമായ വിന്യാസം കൂടിയായത്തോടെ സിനിമ മികവിലേക്ക് ഉയര്‍ന്നു. ഒരു രജിനി ആരാധകന്‍ എന്ന നിലയില്‍ തീയറ്റര്‍ ഇളക്കി മറിച്ചു തന്നെ സിനിമകാണാം എന്നതിലുപരി ചിത്രത്തില്‍ സാധാരണ പ്രേക്ഷകന് ഇഷ്ട്ടപ്പെടാന്‍ പാകത്തിന് ഒന്നും തന്നെയില്ല എന്ന് വേണം പറയാന്‍.

മലയാളി നടി നല്‍കിയ ലൈഗീകാരോപണ പരാതി നിര്‍മാതാവിനെ കുടുക്കാനെന്നു സംശയം

കാളി(രജനികാന്ത്) എന്ന ഹോസ്റ്റല്‍ വാര്‍ഡനില്‍ നിന്ന് തുടങ്ങുന്ന സിനിമ, പിന്നീട് ഫ്‌ലാഷ് ബാക്കിലേക്കും ട്വിസ്റ്റും ചെറിയ സസ്‌പെന്‍സുമെല്ലാം അടങ്ങുന്ന കടച്ചവട സിനിമയുടെ ആവശ്യകതയ്‌ക്ക് അനുസരിച്ച്‌ കൃത്യമായി ചേര്‍ത്താണ് ഒരുക്കിയിട്ടുള്ളത്. രജനി മാനറിസങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയില്‍ തങ്ങളുടെ റോളുകള്‍ മികച്ചതാക്കാന്‍ വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖീ, തൃഷ, സിമ്രാന്‍, ശശികുമാര്‍, ബോബി സിംഹ, മേഘ ആകാശ് തുടങ്ങിയ വലിയ താര നിരക്ക് കഴിഞ്ഞിട്ടുണ്ട്. തമിഴിലെ നവ സിനിമ തരംഗത്തില്‍ പിസ, ജിഗര്‍താണ്ട, ഇരൈവി, മെര്‍ക്കുറി തുടങ്ങിയ സിനിമകളിലൂടെ പ്രതീക്ഷ ഉയര്‍ത്തിയ സംവിധായകനായ കാര്‍ത്തിക് ആരാധക സിനിമയൊരുക്കിയപ്പോഴും സംവിധായകന്റെ ക്രാഫ്റ്റ് സിനിമയിലുട നീളം പ്രകടിപ്പിക്കുന്നുണ്ട്.

ആദ്യ പകുതിയില്‍ നിറഞ്ഞ് നില്‍ക്കുന്ന രജനിയിസത്തില്‍ നിന്ന് രണ്ടാം പകുതിയിലെ കഥയിലേക്കുള്ള മാറ്റം സിനിമയുടെ വേഗമേറിയ താളത്തിനെ പുറക്കോട്ട് വലിക്കുന്നുണ്ട്. എന്നാലും കൃത്യമായ ഇടവേളയിലെത്തുന്ന ആക്ഷന്‍ രം?ഗങ്ങള്‍, ഡാന്‍സ്, കോരിത്തരിപ്പിക്കുന്ന സംഭാഷങ്ങള്‍ എന്നിവ കൊണ്ട് സിനിമയുടെ പോരായ്‌മകളെ മികവോടെ മറികടക്കുന്നുണ്ട് സിനിമ. ഇത് രജിനി ഫാന്‍സിനെ പിടിച്ചിരുത്തി സിനിമകാണാന്‍ നിര്‍ബന്ധിതരാക്കുന്നു.

വലിയ പുതുമയൊന്നും പരിചരണത്തില്‍ അവകാശപ്പെട്ടാന്‍ കഴിയാതെ പോകാന്‍ സാധ്യതയുള്ള സിനിമയില്‍ കാഴ്‌ചയില്‍ ആവര്‍ത്തനം തോന്നിപ്പിക്കാതെയിരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന സിനിമയുടെ ലൈറ്റിങിലാണ്. രാത്രിയിലെ സംഘടനങ്ങളില്‍ ലൈറ്റിങില്‍ നടത്തിയ ശ്രമങ്ങള്‍ പുതുമ സമ്മാനിക്കുനുണ്ട്. രജനിയിസമായി ഒരുക്കിയ സിനിമയില്‍ പ്രകടന മികവിന്റെ കൈയ്യടി നവാസുദ്ദീന്‍ സിദിഖിയുടെ സിംഗാറിനാണ്.

സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് രജനി സമീപക്കാലത്തെ ഏറ്റവും മികച്ച രീതിയില്‍ ഉയരുമ്ബോഴും നവാസുദ്ദീന്‍ ചില നോട്ടങ്ങള്‍ കൊണ്ട് പോലും ഒപ്പമെത്തുന്ന കാഴ്ചയുണ്ട്. സിനിമയുടെ കാഴ്‌ചയുടെ പാറ്റേണ്‍ തന്നെ മാറ്റുന്നത് സിദ്ദിഖിയുടെ ചെറിയ ചലനങ്ങളാണ്. ക്ലൈമാക്‌സ് രംഗത്തിലെ ഇരിപ്പും കാളിയുടെ ഫ്‌ലാഷ്ബാക്കിലേക്കുള്ള സഞ്ചാരത്തിന് മുന്നോടിയായുള്ള ചിരിയുമെല്ലാം അയാളിലെ നടന്റെ അടയാളമാണ്. വിജയ് സേതുപതിയുടെ ജിത്തുവെന്ന വില്ലന്‍ കഥാപാത്രവും പ്രകടനം കൊണ്ട് ശ്രദ്ധേയമാണ്.

സിംഹ, ശശികുമാര്‍, ബോബി, സിമ്രാന്‍, തൃഷ, മേഘ ആകാശ് എന്നിവര്‍ വളരെ കുറച്ച്‌ സമയം മാത്രമാണ് സിനിമയില്‍ ഉള്ളത്. എങ്കിലും രജനി ഷോയിലും തങ്ങളുടെ ഭാഗം കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. ഇത്രയും മികച്ച താര നിര അതിന് മാത്രം പ്രാധാന്യമില്ലാത്ത റോള്‍ പോലും ഏല്‍പ്പിച്ചത് സിനിമയുടെ പെര്‍ഫക്ഷന് വേണ്ടിയാണെന്ന സിനിമയുടെ കാഴ്‌ചകള്‍ ഉറപ്പിക്കുന്നുണ്ട്.

സിനിമയുടെ വേഗവും താളവുമെല്ലാം പശ്ചാത്തല സംഗീതമാണ്. മാണിക്ക് ബാഷയും ശിവാജിയുമെല്ലാമായി പ്രേക്ഷക മനസിലുള്ള രജനിസിയം പുനര്‍ ആവിഷ്‌‌കരിക്കുന്നതില്‍ സുപ്രധാന നേട്ടം അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളുമാണ്. രജനി മാനറിസങ്ങള്‍ക്ക് പ്രത്യേകിച്ച്‌ നടക്കുന്നതിലെ സ്റ്റയിലിന് പശ്ചാത്തല സം?ഗീതമാണ് സിനിമയെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നത്. കാളിയും പേട്ടയുമായെല്ലാം അടിതിമര്‍ക്കുന്ന രജനിയുടെ സമീപക്കാലത്തെ ഏറ്റവുംം മികച്ച സിനിമ കാഴ്‌ചയാക്കി മാറി. അതിന് അനിരുദ്ധ് കൈയടി അര്‍ഹിക്കുന്നുണ്ട്. ഇന്റര്‍വെല്‍ ബ്ലോക്കിനെയെല്ലാം ഹൈവോള്‍ടേജ് രം?ഗമാക്കി മാറ്റുന്നതില്‍ സംഗീതത്തിനൊപ്പം, പീറ്റര്‍ ഹെയിന്റെ ആക്ഷനും തിരുവിന്റെ ഛായാഗ്രഹവും മലയാളിയായ എഡിറ്റ വിവേക് ഹര്‍ഷന്റ കട്ട്‌സിനും വലിയ പ്രാധാന്യമുണ്ട്.

കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ സിനിമകളില്‍ ഏറ്റവും മികച്ചതെന്ന ഖ്യാതി പേട്ടയ്‌ക്ക് അവകാശപ്പെടാനാവില്ല. പക്ഷെ സൂക്ഷ്മമായ കാഴ്ചകള്‍ ആവശ്യപ്പെടുന്ന രംഗങ്ങളാല്‍ സമ്ബനമാണ് പേട്ട. രജനിയെ തേടി ഗേറ്റ് തള്ളി തുറന്ന് അകത്ത് വരുന്ന ഗുണ്ടകള്‍ക്ക് ഒപ്പം കാണിക്കുന്നത് ?ഗേറ്റില്‍ നിറയെ ചിലന്തി വലയാണ്. ഒപ്പം കാളിയുടെ കൈയില്‍ നിങ്ങള്‍ അകപ്പെട്ടുന്ന രജനിയുടെ സംഭാഷണവും. പലപ്പോഴും സംഘടനങ്ങള്‍ കാണിക്കുന്നത് നിഴലിലൂടെയാണ്. ഷേഡ് ഉപയോഗിച്ചുള്ള ദൃശ്യങ്ങളൊക്കെ രസകരമാണ്. ഇതരത്തില്‍ കാര്‍ത്തികിന്റെ ക്രാഫ്റ്റ് സിനിമയില്‍ പലയിടത്തും കാണാനാവും.ഫോര്‍മുല സിനിമകളെ എങ്ങനെ പുതുമയോടെ അവതരിപ്പിക്കാമെന്ന് തെളിയിക്കുന്നുണ്ട് പേട്ട.

ഇങ്ങനെ ഒരു കച്ചവട ആഘോഷ സിനിമയായി അവതരിപ്പിക്കുമ്ബോള്‍ കഴിയുന്ന ഇടത്തില്‍ കൃത്യമായ രാഷ്‌ട്രീയം സംസാരിച്ചാണ് പേട്ട മുന്നോട്ട് പോകുന്നത്. മോഡിഫൈഡ് ഇന്ത്യയില്‍ ഒരാളെ കൊല്ലാന്‍ ഏറ്റവും എളുപ്പം പശുവിന്റെ പേരില്‍ കുറ്റം ചാര്‍ത്തുകയാണെന്ന ഇന്ത്യന്‍ സാഹചര്യവും സിനിമയുടെ ഭാഗമാണ്.

പിസയും ഇരൈവിയുമെല്ലാം പ്രതീക്ഷിച്ച്‌ തിയ്യേറ്ററിലെത്തിയാല്‍ നിരാശ സമ്മാനിക്കും. എന്നാല്‍ ആരാധക മനസിലുള്ള ആ വിന്റേജ് പെര്‍ഫോമറായ രജനിയുടെ ഹൈവോള്‍ട്ടേജ് മാനറിസങ്ങളുടെ 172 മിനിറ്റാണ് ആഗ്രഹമെങ്കില്‍ കാര്‍ത്തിക് സുബ്ബരാജ് എന്ന രജനി ആരാധകന്‍ പ്രേക്ഷകനെ വിസ്‌മയിപ്പിക്കും. ‘നാന്‍ ഒരുതടവേ സൊന്നാല്‍ നൂറ് തവണേ സൊന്നമാതിരി’ പോലെയുള്ള സംഭാഷങ്ങള്‍ക്ക് കൈയടിച്ച മാണിക് ബാഷയ്‌ക്കും ശിവാജിയുടെയും മാനറസങ്ങള്‍ വീണ്ടും കാണമെന്നുള്ളവര്‍ക്കുള്ളതാണ് കാര്‍ത്തിക് ടച്ചില്‍ കാളിയുടെ ആട്ടം.
എഴുതിയത്: മതിലകത്ത് മോഹനന്‍ ( Rating: 3/5)

Leave a Reply

Your email address will not be published. Required fields are marked *