തന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കിയതാണ് വിവാഹ മോചനത്തിന് കാരണം; പ്രിയങ്കനായര്‍

തന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കിയതാണ് വിവാഹ മോചനത്തിന് കാരണം; പ്രിയങ്കനായര്‍

തന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കിയതാണ് വിവാഹ മോചനത്തിന് കാരണം; പ്രിയങ്കനായര്‍. വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ പ്രിയങ്ക നായര്‍ ഇപ്പോഴാണ് മലയാള സിനിമയില്‍ വീണ്ടും സജീവമാവുന്നത്. എവിടെയായിരുന്നു ഇത്രയും നാള്‍ എന്ന ചോദ്യത്തിന്, ഭര്‍ത്താവിന്റെ തടങ്കലിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.മലയാള സിനിമയില്‍ എഴുതിത്തള്ളിയ വിവാഹ മോചനങ്ങളിലൊന്നാണ് പ്രിയങ്ക നായരുടേയും. നടിവേര്‍പിരിയാന്‍ കാരണം അഭിനയ മോഹമല്ല.

വിമര്‍ശങ്ങള്‍ക്കൊടുവില്‍ ആര്യക്ക് വിവാഹം. വധു യുവനടിയാണ്

ഭര്‍ത്താവുമായി ഒത്തുപോവാന്‍ കഴിയാഞ്ഞതിന്റെ കാരണം പ്രിയങ്ക ഒരു അഭിമുഖത്തില്‍ സംസാരിക്കവെ വെളിപ്പെടുത്തി.2012 ലാണ് പ്രിയങ്കയും തമിഴ് യുവ സവിധായകന്‍ ലോറന്‍സ് റാമും വിവാഹിതരായത്. ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ വച്ച്അധികം ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ടായി.

അപ്രതീക്ഷിതമായി നയന്‍താരയുടെ റൂമിലെത്തിയ ഡാന്‍സ് മാസ്റ്റര്‍ ആണ് ആദ്യം കണ്ടത്

2016 സെപ്റ്റംബറില്‍ പ്രിയങ്ക ഭര്‍ത്താവിനെതിരെ വിവാഹ മോചനത്തിന് കേസ് കൊടുത്തു. മാനസിക പീഡനമായിരുന്നു കാരണം. ആ വര്‍ഷം തന്നെ വേര്‍പിരിയുകയും ചെയ്തു.വിവാഹ മോചന ശേഷം പ്രിയങ്ക മകനൊപ്പം കേരളത്തിലേക്ക് താമസം മാറ്റി. മകന്റെ സൗകര്യം അനുസരിച്ച് ചില സിനിമകള്‍ തിരഞ്ഞെടുത്തു. ഇപ്പോള്‍ മകന്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതോടെ സിനിമയില്‍ സജീവമായി തുടങ്ങുന്നു.

ഏക പ്രതീക്ഷ മമ്മൂട്ടിയിലാണ് മാമാങ്കത്തെക്കുറിച്ച് സംവിധായകന്‍ ആശങ്കയില്‍

priyanka-nair-photo-gallery

ഈ സിനിമാ തിരക്കുകള്‍ക്കിടയിലാണ് പ്രിയങ്ക വിവാഹ മോചനത്തിനുള്ള യഥാര്‍ത്ഥ കാരണം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വെളിപ്പെടുത്തിയത് കൊണ്ടാണത്രെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത്.

സൗബിനെ അറസ്റ്റ് ചെയ്തിട്ടില്ല പടച്ചുവിടുന്നത് വ്യാജ വാര്‍ത്ത‍; പിതാവ്

മാത്രമല്ല, സിനിമാ അഭിനയത്തിന് തടസ്സം പറയുകയും ചെയ്തു. അഭിനയം എന്റെ പാഷനാണ്. ജീവിക്കാനുള്ള വഴികാണിച്ചു തന്നത് സിനിമാഭിനയമാണ്. അതെന്റെ തൊഴിലാണ്. അതിന് തടസ്സം നിന്നതും ഒരു കാരണമാണ്- പ്രിയങ്ക പറഞ്ഞു.

പ്രേക്ഷകര്‍ ഏറെകാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം “യാത്ര”യുടെ ലിറിക്കല്‍ വീഡിയോ കാണാം

മുല്ലപ്പൂ പൊട്ട്, മാസ്‌ക്, പെങ്ങളില എന്നീ ചിത്രങ്ങളുമായി തിരക്കിലാണിപ്പോള്‍ പ്രിയങ്ക. മകന്റെ കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടത്തിയതിന് ശേഷം മാത്രമേ സിനിമയുള്ളൂ എന്നാണ് പ്രിയങ്ക പറഞ്ഞിരിയ്ക്കുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *