സൂപ്പര്‍ താരമാകാന്‍ വന്ന അദ്ദേഹത്തെ സംവിധായകന്‍ പുറത്താക്കി: പകരം മമ്മൂട്ടി!

സൂപ്പര്‍ താരമാകാന്‍ വന്ന അദ്ദേഹത്തെ സംവിധായകന്‍ പുറത്താക്കി: പകരം മമ്മൂട്ടി!

സൂപ്പര്‍ താരമാകാന്‍ വന്ന അദ്ദേഹത്തെ സംവിധായകന്‍ പുറത്താക്കി: പകരം മമ്മൂട്ടി!.ജോഷിയുടെ ‘ന്യൂഡല്‍ഹി’ എന്ന ചിത്രമാണ് മമ്മൂട്ടിയെ സൂപ്പര്‍ താരമാക്കിയതെങ്കിലും മമ്മൂട്ടി ആദ്യമായി നായകനായി അഭിനയിച്ച സിനിമയാണ് ‘തൃഷ്ണ’. ഐവി ശശി- എംടി ടീമിന്റെ തൃഷ്ണയില്‍ ആദ്യം നായകനായിരുന്നത് ബാബു നമ്ബൂതിരിയാണ്, മലയാള സിനിമയിലെ സൂപ്പര്‍ താരമാകാന്‍ വന്ന ബാബു നമ്ബൂതിരിയെ തൃഷ്ണയില്‍ നിന്ന് പുറത്താക്കിയത് അദ്ദേഹത്തിന് തിരിച്ചടിയായി. പതിനഞ്ചോളം ദിവസം ഷൂട്ട്‌ ചെയ്ത ശേഷമാണ് ഐവി ശശിയ്ക്ക് ബാബു നമ്ബൂതിയുടെ അഭിനയം തൃപ്തി വരാതെ മടക്കി അയച്ചത്.

ഇത്തവണ മെസ്സിയും പിള്ളേരും തകര്‍ക്കും;വ്യത്യസ്ത ഗെറ്റപ്പുകളില്‍ കാളിദാസ്,’അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ട്രയിലര്‍ തരംഗമാകുന്നു

രതീഷ്‌ നായകനാകേണ്ടിയിരുന്ന തൃഷ്ണ അദ്ദേഹത്തിന്റെ തിരക്ക് കാരണം മറ്റൊരു നടനെ ഏല്‍പ്പിക്കുകയും, രതീഷ്‌ അതില്‍ ഒരു ചെറിയ വേഷം ചെയ്യുകയുമാണുണ്ടായത്, ബാബു നമ്ബൂതിരിക്ക് ശേഷം നായകനായി തൃഷ്ണയില്‍ എത്തിയ മമ്മൂട്ടിയെ സജസ്റ്റ് ചെയ്തതും രതീഷ്‌ തന്നെയാണ്. 1981-ല്‍ പുറത്തിറങ്ങിയ തൃഷ്ണ നിര്‍മ്മിച്ചത് ജോസമ്മ ജോര്‍ജ്ജാണ്. രാജലക്ഷ്മി, സ്വപ്ന എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍.

സിംഹാസനങ്ങളില്‍ ഇരിക്കുന്നവര്‍ അവിടെ ഇരിക്കട്ടെ;എനിക്ക് ഇരിക്കാന്‍ ഒരു ബഞ്ച് മതി,മമ്മൂട്ടിയുടെ പ്രസംഗം (വീഡിയോ)

Leave a Reply

Your email address will not be published. Required fields are marked *