ഫൈറ്റിനായി മാത്രം 25 ദിവസവും കൂടാതെ സണ്ണി ലിയോണും; മധുരരാജ എത്തുന്നു

ഫൈറ്റിനായി മാത്രം 25 ദിവസവും കൂടാതെ സണ്ണി ലിയോണും; മധുരരാജ എത്തുന്നു

 
ഫൈറ്റിനായി മാത്രം 25 ദിവസവും കൂടാതെ സണ്ണി ലിയോണും; മധുരരാജ എത്തുന്നു. മെഗാസ്റ്റാര്‍ ആരാധകരെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മധുരരാജ. സൂപ്പര്‍ഹിറ്റ് ചിത്രമായ പോക്കിരി രാജയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. താരനിരയിലും അണിയറപ്രവര്‍ത്തകരിലുമെല്ലാം ഗംഭീര മാറ്റവുമായാണ് ഇത്തവണത്തെ വരവ്.

മച്ചാനെ പേട്ട എങ്ങനെയുണ്ട്? രജിനി കലക്കിയോ? വായിക്കാം പേട്ട റിവ്യൂ

മമ്മൂട്ടി രാജയായി എത്തുമ്ബോള്‍ സൂര്യയായി പൃഥ്വിരാജില്ല. തമിഴ് താരമായ ജയ് യാണ് ആ വേഷത്തിലെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ചിത്രത്തില്‍ രാഷ്ട്രീയക്കാരനായാണ് എത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ബോളിവുഡിന്റെ സ്വന്തം ഐറ്റം നമ്ബര്‍ ഗേളായ സണ്ണി ലിയോണിന്റെ നൃത്തവും ചിത്രത്തിലുണ്ടെന്നുമൊക്കെയുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
വിഷുവിനാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്.

ചുംബന സീനുകളില്‍ ഇനിയില്ല ; ഇമ്രാന്‍ ഹാഷ്മി

മധുരരാജയിലെ പ്രധാനപ്പെട്ട സംഘട്ടന രംഗം 25 ദിവസം കൊണ്ടാണ് ചിത്രീകരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മാസ്സ് ചിത്രമായതിനാല്‍ത്തന്നെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. സിനിമയിലെ മുഖ്യ ഹൈലൈറ്റുകളിലൊന്നാണ് ഈ സംഘട്ടനമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അജിത്ത് രജിനി ആരാധകര്‍ ഏറ്റുമുട്ടി; ഒരാളുടെ നില ഗുരുതരം

പോയ പ്രൗഢി തിരികെ നേടി ബോക്‌സോഫീസിലെ താരമായി നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ കൈയ്യടിച്ച്‌ താരത്തിനൊപ്പമാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വരവറിയിച്ചാണ് അദ്ദേഹത്തിന്റെ കുതിപ്പ്. യാത്രയും പേരന്‍പും ഫെബ്രുവരിയിലാണ് റിലീസ് ചെയ്യുന്നത്. മധുരരാജയെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

നിവിന്‍ പോളി ചിത്രം മീഖായേല്‍ ടീസര്‍ കാണാം ; റിവ്യൂ വായിക്കാം

രാജയുടെ ഇത്തവണത്തെ വരവിന് പ്രത്യേകതകളേറെയാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയപ്പോള്‍ മുതല്‍ ആരാധകപ്രതീക്ഷയും വര്‍ധിക്കുകയായിരുന്നു. ആദ്യ മലയാള ചിത്രത്തിലൂടെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫര്‍ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതാണ് പീറ്റര്‍ ഹെയ്ന്‍. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനെ ത്രില്ലിങ് രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. ഈ ചിത്രത്തിന് പിന്നാലെ മോഹന്‍ലാലിന്റെ ഒടിയനും ആക്ഷനൊരുക്കിയത് അദ്ദേഹമാണ്. ഇത്തവണ അദ്ദേഹം മമ്മൂട്ടിക്കൊപ്പമാണ് എത്തുന്നത്. മധുരരാജയിലെ പ്രധാനപ്പെട്ട സാഹസിക രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ഏക പ്രതീക്ഷ മമ്മൂട്ടിയിലാണ് മാമാങ്കത്തെക്കുറിച്ച് സംവിധായകന്‍ ആശങ്കയില്‍

സിനിമാജീവിതത്തിലെ തന്നെ വഴിത്തിരിവായേക്കാവുന്ന തീരുമാനവുമായാണ് ഇത്തവണ മമ്മൂട്ടിയെത്തുന്നത്. മധുരരാജയ്ക്കായി ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ലെന്നും ഇതേക്കുറിച്ച്‌ അദ്ദേഹം സംവിധായകനോടും പറഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വൈശാഖ് തന്നെയാണ് ഇതേക്കുറിച്ചുള്ള കാര്യം വ്യക്തമാക്കിയത്. താരത്തിന്‍റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഇതേക്കുറിച്ച്‌ ആരാധകരും അറിഞ്ഞത്.

മലയാളി നടി നല്‍കിയ ലൈഗീകാരോപണ പരാതി നിര്‍മാതാവിനെ കുടുക്കാനെന്നു സംശയം

ചൂടന്‍ നൃത്തരംഗങ്ങളുമായി എന്നും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സണ്ണി ലിയോണ്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സണ്ണിയെ നായികയാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ച്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടി ചിത്രത്തിലേക്ക് താരമെത്തിയേക്കുമെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അനുശ്രീ, ഷനം കാസിം, മഹിമ നമ്ബ്യാര്‍ ഇവരാണ് മധുരരാജയിലെ നായികമാര്‍.

Leave a Reply

Your email address will not be published. Required fields are marked *