ചുംബന സീനുകളില്‍ ഇനിയില്ല ; ഇമ്രാന്‍ ഹാഷ്മി

ചുംബന സീനുകളില്‍ ഇനിയില്ല ; ഇമ്രാന്‍ ഹാഷ്മി

ചുംബന സീനുകളില്‍ ഇനിയില്ല ; ഇമ്രാന്‍ ഹാഷ്മി ഇമ്രാന്‍ഹാഷ്മി എന്നുകേള്‍ക്കുമ്ബോള്‍ തന്നെ പ്രണയ രംഗവും ചുംബന രംഗവും പ്രതീക്ഷിക്കുന്നവര്‍ ഇനി മാറ്റി ചിന്തിക്കണം. ഇനി ചുംബന രംഗം അഭിനയിക്കില്ലെന്ന് താരം വ്യക്തമാക്കി. ” ചുംബിച്ച്‌ മതിയായി, എന്റെ വേദന ആരറിയാന്‍.

മച്ചാനെ പേട്ട എങ്ങനെയുണ്ട്? രജിനി കലക്കിയോ? വായിക്കാം പേട്ട റിവ്യൂ

17 വര്‍ഷം നിങ്ങളൊന്ന് ചെയ്തു നോക്ക്. ഒരു സിനിമയില്‍ ചുരുങ്ങിയത് 20 ചുംബനരംഗങ്ങള്‍ കാണും’, ഹാഷ്മി വ്യക്തമാക്കി. അത്തരം രംഗങ്ങളോട് എതിര്‍പ്പില്ല. ഒരു തരത്തില്‍ ഹിറ്റ് സിനിമകള്‍ ഇവ സമ്മാനിക്കുകയും ചെയ്തു. പക്ഷെ അഭിനേതാക്കള്‍ക്ക് ലേബല്‍ ചാര്‍ത്തപ്പെടും. മറ്റാര്‍ക്കും ലഭിക്കാത്ത അതിശയിപ്പിക്കുന്ന വിളിപ്പേരാണ് തനിക്ക് ലഭിച്ചത്, താരം പറയുന്നു.

അജിത്ത് രജിനി ആരാധകര്‍ ഏറ്റുമുട്ടി; ഒരാളുടെ നില ഗുരുതരം

ഏതെങ്കിലും തരത്തില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടാല്‍ അതില്‍ നിന്നും പിന്‍മാറ്റം ബുദ്ധിമുട്ടാണ്. ഒരൊറ്റ ദിവസം കൊണ്ട് ആ ഇമേജ് മാറ്റാനും കഴിയില്ല. തന്റെ പുതിയ ചിത്രമായ വൈ ചീറ്റ് ഇന്ത്യ പോലുള്ള സിനിമകളിലൂടെ വ്യത്യസ്തമായ റോളുകള്‍ ചെയ്യാനാണ് ശ്രമം.

തന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കിയതാണ് വിവാഹ മോചനത്തിന് കാരണം; പ്രിയങ്കനായര്‍

ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ ചതികളെക്കുറിച്ചാണ് സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പറയുന്നത്. എന്തായാലും ചിത്രത്തില്‍ ഹാഷ്മി ചുംബിക്കില്ലെന്ന് വിരമിക്കല്‍ പ്രഖ്യാപനത്തോടെ ഉറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *