വെര്‍ജിനിറ്റി ഭര്‍ത്താവിനുവേണ്ടി മാറ്റിവെക്കേണ്ട ഒന്നല്ല. നടി തുറന്നു പറയുന്നു

വെര്‍ജിനിറ്റി ഭര്‍ത്താവിനുവേണ്ടി മാറ്റിവെക്കേണ്ട ഒന്നല്ല; നടി തുറന്നു പറയുന്നു

വെര്‍ജിനിറ്റി ഭര്‍ത്താവിനുവേണ്ടി മാറ്റിവെക്കേണ്ട ഒന്നല്ല; നടി തുറന്നു പറയുന്നു. കന്യകാത്വം നിധി പോലെ കാത്തു സൂക്ഷിക്കേണ്ട ഒന്നല്ലെന്നും, ഭര്‍ത്താവിന് വേണ്ടി കാത്തുസൂക്ഷിക്കേണ്ട ഒന്നല്ലെന്നും ബോളിവുഡ് നടി കല്‍ക്കി കേക്ക്‌ലാന്‍.

സിനിമാതാരം സൗബിന്‍ ശാഹിര്‍ അറസ്റ്റില്‍

kalki-koechlin-actress-gallery-1

പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചില്‍. ലൈംഗിക ബന്ധത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും തുറന്നു പറയാന്‍ മടിക്കേണ്ട കാര്യമില്ലെന്നും ലൈംഗിക ചൂഷണങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും കല്‍ക്കി കേക്ക്‌ലാന്‍ പറഞ്ഞു.സ്ത്രീകള്‍ക്കെതിരെയുള്ള കയ്യേറ്റങ്ങളും അതിക്രമങ്ങളും അവസാനിക്കണമെങ്കില്‍ സമൂഹം ലൈംഗികതയെക്കുറിച്ച്‌ തുറന്നു സംസാരിക്കാന്‍ തയാറാകണമെന്നും സ്ത്രീ പുരുഷന്മാര്‍ ലൈംഗികപരമായും ശാക്തീകരിക്കപ്പെടണമെന്നുമാണ് കല്‍ക്കി പറഞ്ഞത്.

kalki-koechlin-actress-gallery-2

പ്രേക്ഷകര്‍ ഏറെകാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം “യാത്ര”യുടെ ലിറിക്കല്‍ വീഡിയോ കാണാം

മീ ടൂപ്രസ്ഥാനത്തെ കുറിച്ചും ലൈംഗികതയെ കുറിച്ച്‌ ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും കല്‍ക്കി സംസാരിച്ചു. ‘നോ എന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ മിക്ക പുരുഷന്മാരും കരുതുന്നത് അത് സംസാരം തുടങ്ങാനുള്ള ഒരു ഉപാധിയാണെന്നാണ്. നമ്മള്‍ക്ക് അങ്ങിനെയൊരു സംസ്‌കാരമാണ് ഉള്ളത്. നോ പറഞ്ഞു കഴിഞ്ഞാലും പുരുഷന്മാര്‍ അവളെ വിടില്ല. നോ പറഞ്ഞു അവള്‍ തളരുമെന്നും, ഒടുവില്‍ അവള്‍ സമ്മതിക്കുമെന്നും അവര്‍ കരുതുന്നു. അങ്ങനെ നോ, യെസ് ആകുന്നത് വരെ അവര്‍ ശ്രമം തുടരുന്നു. ഇതിനെ നമ്മള്‍ തിരിച്ചറിയണം കല്‍ക്കി പറഞ്ഞു.

സിനിമാതാരം സൗബിന്‍ ശാഹിര്‍ അറസ്റ്റില്‍

ലൈംഗികത വിശുദ്ധമാണ്, അശുദ്ധമാണ് എന്ന ചിന്തയാണ് ആദ്യം നിര്‍ത്തേണ്ടത്. കന്യകാത്വമെന്നത് പെണ്‍കുട്ടികള്‍ ഒരു നിധി പോലെ സംരക്ഷിക്കേണ്ടതോ പിന്നീട് ഭര്‍ത്താവിന് സമ്മാനമായി നല്‍കേണ്ടതോ അല്ല. അശുദ്ധമായത് എന്ന മേല്‍വിലാസം നല്‍കിക്കഴിഞ്ഞാല്‍ അത് ചെയ്യാനൊരു പ്രലേഭനമുണ്ടാകും. എന്തിനെങ്കിലും വിശുദ്ധിയുള്ളത് എന്ന മേല്‍വിലാസം നല്‍കിയാല്‍ അതു ചെയ്യാനൊരു ധൈര്യം കിട്ടുകയും ചെയ്യും കല്‍ക്കി പറയുന്നു.

പ്രേക്ഷകര്‍ ഏറെകാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം “യാത്ര”യുടെ ലിറിക്കല്‍ വീഡിയോ കാണാം

ലൈംഗിക ചൂഷണത്തെ കുറിച്ച്‌ പറയാതെ അവരോടു ലൈംഗിക സുഖത്തെ കുറിച്ച്‌ സംസാരിക്കരുത്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം അവരെ മനസിലാക്കിക്കണം. ലൈംഗികതയെയും ലൈംഗിക ചൂഷണത്തെ കുറിച്ചും കുട്ടികളെ നിര്‍ബന്ധമായും മാതാപിതാക്കള്‍ പറഞ്ഞു മനസിലാക്കണമെന്നും കല്‍ക്കി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *