വിമര്‍ശങ്ങള്‍ക്കൊടുവില്‍ ആര്യക്ക് വിവാഹം. വധു യുവനടിയാണ്

വിമര്‍ശങ്ങള്‍ക്കൊടുവില്‍ ആര്യക്ക് വിവാഹം. വധു യുവനടിയാണ്

 

വിമര്‍ശങ്ങള്‍ക്കൊടുവില്‍ ആര്യക്ക് വിവാഹം. വധു യുവനടിയാണ് . ആര്യ ആരെ വിവാഹം ചെയ്യുമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. റിയാലിറ്റി ഷോ വരുത്തിവെച്ച പൊല്ലാപ്പ് ചെറുതൊന്നുമല്ല. മറ്റ് മത്സാര്‍ത്ഥികള്‍ ആര്യയെ വെറുതെവിട്ടെങ്കിലും അപര്‍ണതി വിടാതെ പിടിച്ചിരിക്കുകയാണ്.

അപ്രതീക്ഷിതമായി നയന്‍താരയുടെ റൂമിലെത്തിയ ഡാന്‍സ് മാസ്റ്റര്‍ ആണ് ആദ്യം കണ്ടത്

ആര്യയെ അല്ലാതെ മറ്റൊരാളെ വിവാഹം ചെയ്യില്ലെന്നാണ് അപര്‍ണതിയുടെ നിലപാട്.എന്നാല്‍, അപര്‍ണതിയൊക്കെ എപ്പോഴേ ആര്യയുടെ മനസ്സില്‍നിന്ന് ഔട്ടായി. ഇപ്പോള്‍ കേള്‍ക്കുന്നത് ആര്യയുടെ വിവാഹം ഉടനുണ്ടാകുമെന്നാണ്. വധു അപര്‍ണതിയല്ലെന്നു മാത്രം. യുവനടി സയ്യേഷയെ വിവാഹം ചെയ്യാനാണ് ആര്യ ഒരുങ്ങുന്നതെന്നാണ് സൂചന.

ഏക പ്രതീക്ഷ മമ്മൂട്ടിയിലാണ് മാമാങ്കത്തെക്കുറിച്ച് സംവിധായകന്‍ ആശങ്കയില്‍

ആര്യയും വിശാലും അടുത്ത സുഹൃത്തുക്കളാണ്. നടികര്‍ സംഘത്തിന് ഒരു കെട്ടിടം ഉണ്ടായാല്‍ മാത്രമേ ഞാന്‍ വിവാഹം കഴിക്കൂ എന്ന് വിശാല്‍ പറഞ്ഞപ്പോള്‍, വിശാലിന്റെ വിവാഹം കഴിഞ്ഞാലേ ഞാന്‍ വിവാഹം കഴിക്കൂ എന്നായിരുന്നു ആര്യയുടെ പ്രതികരണം.

മലയാളി നടി നല്‍കിയ ലൈഗീകാരോപണ പരാതി നിര്‍മാതാവിനെ കുടുക്കാനെന്നു സംശയം

ഒടുവില്‍ കഴിഞ്ഞ ആഴ്ച വിശാലിന്റെ വിവാഹം നടന്റെ അച്ഛന്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ആര്യയുടെ വിവാഹ വാര്‍ത്തകളും പുറത്തുവന്നിരിയ്ക്കുന്നു. നടി സയ്യേഷയുമായുള്ള ആര്യയുടെ വിവാഹം ഉടന്‍ ഉണ്ടാവും എന്നാണ് കേള്‍ക്കുന്നത്.

arya-and-sayeshaa-getting-married

പ്രേക്ഷകര്‍ ഏറെകാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം “യാത്ര”യുടെ ലിറിക്കല്‍ വീഡിയോ കാണാം

ഒരുപാട് നാളുകളായി അടുത്ത സുഹൃത്തുക്കളായിരുന്നത്രെ ആര്യയും സയ്യേഷയും. ആ സൗഹൃദം പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും മാറുകയാണെന്നാണ് ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് മാസത്തിനകം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുമെന്നും പറയുന്നു.

സൗബിനെ അറസ്റ്റ് ചെയ്തിട്ടില്ല പടച്ചുവിടുന്നത് വ്യാജ വാര്‍ത്ത‍; പിതാവ്

ഗജിനികാന്ത് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. കാപ്പാന്‍ എന്ന ചിത്രത്തിലൂടെ പിരിയാന്‍ കഴിയാത്ത വിധം അടുത്തു. ചിത്രത്തിന്റെ ചിത്രീകരണത്തിനായ വിദേശത്ത് പോയപ്പോള്‍ സയ്യേഷയുടെ അമ്മയ്ക്കും ആര്യയെ ബോധിച്ചു. അതോടെ വിവാഹക്കാര്യങ്ങള്‍ എളുപ്പത്തില്‍ നീങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍.

Leave a Reply

Your email address will not be published. Required fields are marked *