എന്നെ കളിയാക്കുന്ന സ്കിറ്റുകള്‍ നിരവധി ചെയ്യാറുണ്ടല്ലോ”-അമ്മ മെഗാഷോ ചര്‍ച്ചയില്‍ മോഹന്‍ലാല്‍

0
1

എന്നെ കളിയാക്കുന്ന സ്കിറ്റുകള്‍ നിരവധി ചെയ്യാറുണ്ടല്ലോ-അമ്മ മെഗാഷോ ചര്‍ച്ചയില്‍ മോഹന്‍ലാല്‍

നവകേരളനിര്‍മാണത്തിന് ഫണ്ട് സമാഹരിക്കുന്നതിനായി താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തില്‍ നടത്തുന്ന മെഗാഷോയുടെ തിയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനു മുന്‍പു ‘അമ്മ’ സംഘടിപ്പിച്ച മെഗാഷോയിലെ സ്കിറ്റ് വിവാദമായ പശ്ചാത്തലത്തില്‍, ഡിസംബറില്‍ നടക്കുന്ന ഷോയിലെ സ്കിറ്റുകളും ചര്‍ച്ചയാവുകയാണ്. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ മോഹന്‍ലാല്‍ ഒഴിഞ്ഞുമാറി. ‍സ്കിറ്റുമായി ബന്ധപ്പെട്ട ഡബ്ലുസിസി അംഗങ്ങളുടെ വിമര്‍ശനത്തിന് മോഹന്‍ലാലിന്റെ ഉത്തരം ഇങ്ങനെ.
മമ്മൂട്ടിയുമായുള്ള അടുപ്പം;ദിലീപ് ചിത്രത്തിന് ഒകെ പറയാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചികേണ്ടി വന്നില്ല,ഇക്ക ആരാധകരെ ആവേശംകൊള്ളിച്ച് അര്‍ജുന്‍റെ വെളിപ്പെടുത്തല്‍

“ഞങ്ങളൊരിക്കലും അങ്ങനെയുള്ള കാര്യങ്ങള്‍ ഫോകസ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ആ സ്കിറ്റ് അമ്മയിലെ വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ട് ചെയ്തതാണ്. ഞങ്ങളെന്തോ തെറ്റു ചെയ്തെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ചിലരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ഒരു സ്കിറ്റ് ചെയ്യാം,” മോഹന്‍ലാല്‍ പറഞ്ഞു.
അങ്ങനെയാണങ്കില്‍ മാത്രം അഭിനയിക്കാം;വിജയ്ക്കൊപ്പം അഭിനയിക്കാന്‍ നിബന്ധനയുമായി പ്രമുഖ നടി

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

തന്നെ കളിയാക്കുന്ന സ്കിറ്റുകള്‍ ചെയ്യാറുണ്ടെന്നും അതെല്ലാം ആസ്വദിക്കാറുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. “എന്നെ കളിയാക്കുന്ന സ്കിറ്റുകള്‍ നിരവധി ചെയ്യാറുണ്ടല്ലോ! അത് ഞാന്‍ ആസ്വദിക്കുകയും ചെയ്യാറുണ്ട്. അതൊക്കെ ആ സ്പിരിറ്റില്‍ എടുക്കും,” മോഹന്‍ലാല്‍ പ്രതികരിച്ചു.
മമ്മൂട്ടി ചെയ്തുകാണിച്ചു, ഇതിനപ്പുറം മറ്റൊരു നടനും ചെയ്യാനില്ല!;തുറന്നടിച്ച്‌ സംവിധായകന്‍

മീ ടൂ ക്യാംപെയിനെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി താരസംഘടന അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന താരനിശ ഡിസംബര്‍ 7 ന് അബുദാബിയില്‍ നടക്കും.

Comments

comments

LEAVE A REPLY