ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് തന്നെ!;ഹോളിവുഡില്‍ നിന്നടക്കം അഭിനന്ദനം,ടീസര്‍ വീഡിയോ കാണാം

0
45

ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് തന്നെ!;ഹോളിവുഡില്‍ നിന്നടക്കം അഭിനന്ദനം,ടീസര്‍ വീഡിയോ കാണാം

കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതിനിടയിലും തന്റെ സിനിമകളില്‍ വ്യത്യസ്തതയുണ്ടായിരിക്കണമെന്ന കാര്യത്തില്‍ അങ്ങേയറ്റം നിര്‍ബന്ധബുദ്ധി പുലര്‍ത്തുന്നയാളാണ് താനെന്ന് മമ്മൂട്ടി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അതിമനോഹരമാക്കിയാണ് താരം അവതരിപ്പിക്കുന്നതെന്ന് നേരത്തെ മറ്റ് പലരും സാക്ഷ്യപ്പെടുത്തിയിരുന്നു. ഹോളിവുഡില്‍ നിന്നടക്കം താരത്തിന് അഭിനന്ദനം ലഭിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ ആധിപത്യം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരം.

വിമര്‍ശകരുടെ വായടപ്പിച്ച്‌ ദുല്‍ഖര്‍;നടി പാര്‍വതിയെ കുറിച്ച് പറഞ്ഞത്,ഫേസ്ബുക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ ഞെട്ടിസിനിമാലോകം

റിലീസിന് മുന്‍പ് തന്നെ മികച്ച നിരൂപക പ്രശംസ നേടിയ സിനിമയായ പേരന്‍പ് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്ന ടീസര്‍ പുറത്തുവിട്ടത്. പ്രൗഢഗംഭീരമായ ഓഡിയോ ലോഞ്ച് ചടങ്ങിനിടയില്‍ വെച്ചായിരുന്നു ടീസര്‍ റിലീസും നടന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. റാമിന്റെ സംവിധാനവും യുവന്‍ശങ്കര്‍രാജയുടെ ഈണമാവുമ്ബോള്‍ അത് ക്ലാസാവുമെന്ന കാര്യത്തിന് അപ്പീലില്ലെന്നാണ് ആരാധകരുടെ വാദം. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിനെക്കുറിച്ച്‌ കൂടുതലറിയന്‍ തുടര്‍ന്നുവായിക്കൂ.

സണ്ണി ലിയോണിന്‍റെ ബയോപിക്ക് പരമ്പര മതവിശ്വാസത്തെ ഹനിക്കുന്നു; പ്രതിഷേധവുമായി സിഖ് സംഘടന- വീഡിയോ കാണാം

റിലീസിനും മുന്‍പേ റെക്കോര്‍ഡുകള്‍

റിലീസിന് മുന്‍പ് തന്നെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് പേരന്‍പ്. സിനിമാപ്രേമികളെ സംബന്ധിച്ച്‌ ഏറെ സന്തോഷകരമായ കാര്യം കൂടിയാണ്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ സിനിമയും അണിയറപ്രവര്‍ത്തകരും അംഗീകരിക്കപ്പെടുന്നതില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും സന്തോഷത്തിലാണ്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17മാത്തെ സ്ഥാനത്തെത്തിയിരുന്നു ഈ സിനിമ.

എന്നെ തെറ്റിദ്ധരിക്കരുത്; പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യം;സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച കള്ളത്തരങ്ങള്‍ പൊളിച്ചടുക്കി ടിനി ടോം,ഫേസ്ബുക്ക് വീഡിയോ വൈറല്‍ ആകുന്നു

തമിഴിലേക്കുള്ള തിരിച്ചുവരവ്

വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് മമ്മൂട്ടി തമിഴിലേക്കെത്തിയത്. 12 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം തമിഴിലേക്കെത്തിയത്. ദളപതി, അഴകന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ആനന്ദം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ മനസ്സില്‍ സ്ഥിപ്രതിഷ്ഠ നേടിയ താരം കൂടിയാണ് മമ്മൂട്ടി. വന്ദേമാതരമെന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം അഭിനയിച്ച തമിഴ് ചിത്രമാണ് പേരന്‍പ്. ഭാഷാഭേദമില്ലാതെ അഭിനയിക്കാന്‍ കഴിയുകയെന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ച്‌ സുപ്രധാനമായ കാര്യമാണ്.

ദിലീപിനെ കുറിച്ച് പൃഥ്വിയുടെ വാക്കുകള്‍ ;മലയാള സിനിമ വിവാദങ്ങളില്‍ ശക്തമായ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

അഭിനയമികവിനെ വാഴ്ത്തി സിനിമാലോകം

അമുതവന്‍ എന്ന ടാക്‌സിഡ്രൈവറായാണ് അദ്ദേഹം ഈ സിനിമയില്‍ അഭിനയിക്കുന്നത്. വൈകാരികതകളേറെയുള്ള കുടുംബചിത്രമാണ് പേരന്‍പ്. അഞ്ജലി, അഞ്ജലി അമീര്‍, സമുദ്രക്കനി തുടങ്ങിയവരും സിനിമയില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി തന്നെയായിരുന്നു നായികയായ അഞ്ജലി അമീറിനെ സംവിധായകന് പരിചയപ്പെടുത്തിയത്. ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ ഈ ചിത്രത്തിലൂടെ നായികയായി തുടക്കം കുറിക്കുവെന്നതാണ് മറ്റൊരു പ്രത്യേകത. താരത്തിന്റെ പിന്തുണയെക്കുറിച്ച്‌ അഞ്ജലി നേരത്തെ വാചാലയായിരുന്നു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലുവായി നിഷ സാരംഗ് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്;പക്ഷെ ഒരു നിബന്ധന മാത്രം

മമ്മൂട്ടി എന്ന താരത്തിനായി കാത്തിരുന്നു

മമ്മൂട്ടി എന്ന താരത്തിനല്ലാതെ മറ്റാര്‍ക്കും അമുതവനെ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു റാം. സിനിമയുടെ തിരക്കഥയുമായി മെഗാസ്റ്റാറിനെ സമീപിച്ചപ്പോള്‍ അദ്ദേഹം തന്റെ തിരക്ക് കൃത്യമായി അറിയിക്കുകയും മറ്റാരെയെങ്കിലും വെച്ച്‌ ചിത്രം ചെയ്യാനുമായിരുന്നു നിര്‍ദേസിച്ചത്. എന്നാല്‍ തിരക്ക് കഴിഞ്ഞ് അദ്ദേഹം എത്തുന്നത് വെര കാത്തിരിക്കുകയായിരുന്നു സംവിധായകന്‍. ഏഴ് വര്‍ഷത്തിന് ശേഷമാമഅ മമ്മൂട്ടി എത്തിയത്. അദ്ദേഹത്തിന്‍രെ കാത്തിരിപ്പിന് അര്‍ത്ഥമുണ്ടായിരുന്നുവെന്ന് സിനിമ കണ്ടവരും വിലയിരുത്തിയിരുന്നു.

ദിലീപിന് നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെന്ന് പറഞ്ഞത് അവരാണ്;തീരുമാനമെടുക്കേണ്ടത് കോടതി,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിദ്ദിഖ്

Comments

comments

LEAVE A REPLY