മമ്മൂട്ടിയെ കണ്ടതേയില്ല! മോഹന്‍ലാലിനൊപ്പമുള്ള ചിത്രമെങ്കിലും? ഒടുവില്‍ ഞെട്ടിക്കുന്ന മറുപടിയുമായി ശോഭന

0
114

മമ്മൂട്ടിയെ കണ്ടതേയില്ല! മോഹന്‍ലാലിനൊപ്പമുള്ള ചിത്രമെങ്കിലും? ഒടുവില്‍ ഞെട്ടിക്കുന്ന മറുപടിയുമായി ശോഭന

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ശോഭന. നല്ലൊരു നര്‍ത്തകി കൂടിയായ താരം ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയുമൊക്കെ നായികയായി തിളങ്ങി നിന്നിരുന്ന ഈ അഭിനേത്രി.
ഉണ്ണി മുകുന്ദനെക്കുറിച്ച്‌ തുറന്നു പറഞ്ഞു; പുലിവാല് പിടിച്ച്‌ യുവനടി സ്വാതി

ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നിലേക്ക് അനായാസമായി ആവാഹിക്കുന്ന താരത്തിനോട് മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട് താരത്തിന്റെ ചിത്രങ്ങള്‍. മോഹന്‍ലാലും ശോഭനയും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
മമ്മൂട്ടി-ദുല്‍ക്കര്‍ അരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. അച്ഛനും മകനും ഒന്നിക്കുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

നൃത്ത പരിപാടികളുമായി തിരക്കിലായ താരം അടുത്തിടെയായി സിനിമയില്‍ അത്ര സജീവമല്ല. താരത്തിന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ താരം പങ്കെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്ക്ിടയ്ക്ക് വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അടുത്തിടെ മീ ടൂ ക്യാംപയിനിന് പിന്തുണ പ്രഖ്യാപിച്ച്‌ താരം പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായിരുന്നു. മീ ടീ എന്ന ഹാഷ് ടാഗായിരുന്നു ആദ്യം പോസ്റ്റ് ചെയ്തത്.
മണിരത്‌നം ചിത്രത്തിലൂടെ താരരാജക്കന്മാര്‍ വീണ്ടും ഒന്നിക്കുന്നു.!;രാഷ്ട്രീയ നേതാവായി മമ്മൂട്ടി, ചിത്രത്തിന്‍റെ പേര് പുറത്ത് വിട്ടു

സിനിമാലോകത്തെ തന്നെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ തുടരുന്നതിനിടയില്‍ ശോഭനയും മീ ടൂവിനെക്കുറിച്ച്‌ പറയുന്നുവെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം താരം പോസ്റ്റ് ഡീലീറ്റ് ചെയ്യുകയും പിന്നീട് മീ ടൂ വിന് പിന്തുണ അറിയിക്കുകയുമായിരുന്നു.

80 കളിലെ താരങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍

ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരങ്ങളില്‍ പലരും സിനിമയില്‍ സജീവമല്ല. സിനിമയ്ക്കായി ഒരുമിച്ചില്ലെങ്കിലും മറ്റ് കാര്യങ്ങള്‍ക്കായി ഇവര്‍ ഒത്തുകൂടാറുണ്ട്്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ഒരുമിച്ചെത്തുന്ന വേദിയാണ് ക്ലാസ് ഓഫ് 80. അടുത്തിടെയായിരുന്നു ഇവരുടെ ഒത്തുചേരല്‍ നടന്നത്. മോഹന്‍ലാലും ജയറാമും ഉള്‍പ്പടെയുള്ള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മുന്‍നിര നായികമാരും പരിപാടിക്കായി എത്തിയിരുന്നു. മമ്മൂട്ടിയെവിടെയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മെഗാസ്റ്റാര്‍ ഇത്തവണത്തെ പരിപാടിക്കെത്തിയിരുന്നില്ല. മോഹന്‍ലാലും ശോഭനയും ഒരുമിച്ചുള്ള ചിത്രങ്ങളെവിടെയെന്നായിരുന്നു ചിലരുടെ ചോദ്യം.
ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്ബ് വിക്രമാതിദ്യന്‍ ചെയ്യാന്‍ പറ്റില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു, ആ രംഗം എങ്ങനെ ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു: ലാല്‍ ജോസ്

മോഹന്‍ലാലും ശോഭനയും

ക്ലാസ് ഓഫ് 80 ഒത്തുചേരലിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നതിനിടയിലാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് ആരാധകര്‍ രംഗത്തെത്തിയത്. ഇവര്‍ ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അടുത്തെങ്ങും സിനിമയിലൂടെ അത് സാധിക്കില്ലെന്ന് മനസ്സിലായതിനാ പിന്നാലെയായാണ് ആരാധകര്‍ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. ചടങ്ങിനിടയില്‍ താരങ്ങളെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങളായിരുന്നു വൈറലായത്.

ആഗ്രഹം സാധിപ്പിച്ച്‌ ശോഭന

ആരാധകരുടെ അഭ്യര്‍ത്ഥനയെക്കുറിച്ച്‌ ശോഭനയും അറിയുന്നുണ്ടായിരുന്നു. കുറച്ച്‌ വൈകിയാണെങ്കിലും ആ ആഗ്രഹം താരം സാധിപ്പിച്ച്‌ നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് താരം മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച്‌ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ഫോട്ടോ ഷെയര്‍ ചെയ്യാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്ത് മിനുട്ടുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ചിത്രം വൈറലായി മാറിയെന്നുള്ളതാണ് മറ്റൊരു കാര്യം.

Comments

comments

LEAVE A REPLY