ഹോളിവുഡ് സിനിമകളില്‍ ഇനി ചുണ്ടുകള്‍ തമ്മിലുള്ള ചുംബനം ഉണ്ടാകില്ല

0
35
ഹോളിവുഡ് സിനിമകളില്‍ ഇനി ചുണ്ടുകള്‍ തമ്മിലുള്ള ചുംബനം ഉണ്ടാകില്ല

ഹോളിവുഡ് സിനിമകളില്‍ ഇനി ചുണ്ടുകള്‍ തമ്മിലുള്ള ചുംബനം ഉണ്ടാകില്ല

 
ഹോളിവുഡ് സിനിമകളില്‍ ഇനി ചുണ്ടുകള്‍ തമ്മിലുള്ള ചുംബനം ഉണ്ടാകില്ല. ആളുകളെ ഹരം കൊള്ളിക്കുന്ന ചൂടന്‍ രംഗങ്ങള്‍ അഭിനയിക്കുന്നകാര്യത്തില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങലുമായി നടമാന്മാരുടെ സംഘടന. കിടപ്പറരംഗങ്ങള്‍ തനതായ രീതിയില്‍ ചിത്രീകരിക്കുന്നവയാണ് പല ഹോളിവുഡ് സിനിമകളും. യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ആ ദൃശ്യങ്ങള്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കാറുമുണ്ട്.

ബുക്ക്‌മൈഷോ യുടെ തട്ടിപ്പ് കയ്യോടെ പിടികൂടി നിര്‍മാതാവ്

എന്നാല്‍, അത്തരം രംഗങ്ങള്‍ സമീപ ഭാവിയില്‍ത്തന്നെ ഹോളിവുഡ് സിനിമകളില്‍ ഇല്ലാതാകും. നടന്മാരുടെ ഈ തീരുമാനത്തിലൂടെ. ചുണ്ടുകളും നാവുകളും ഉള്ളിലാക്കിയുള്ള ചുംബനവും നഗ്ന രംഗങ്ങളും തൊട്ടുരുമ്മിയുള്ള അഭിനയവും വേണ്ടെന്ന നിലപാടിലേക്ക് എത്തുകയാണ് ഹോളിവുഡിലെ നടന്മാരുടെ സംഘടന.

ഇത്തിക്കരപ്പക്കി വിവാദങ്ങള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി തിരക്കഥാകൃത്ത് റോബിന്‍ തിരുമല

നിര്‍മ്മാതാക്കളെയും നടന്മാരെയുമൊക്കെ പ്രതിക്കൂട്ടിലാക്കി അടുത്തകാലത്തുയര്‍ന്ന ചില പരാതികളും സാമൂഹിക മാധ്യമങ്ങളിലൂടെ നടന്ന മീ ടു കാമ്ബെയിനുമൊക്കെയാണ് നടന്മാരുടെ സംഘടനയെ പ്രതിരോധത്തിലാക്കിയത്. നിര്‍മ്മാതാവ് ഹാര്‍വി വിന്‍സ്റ്റണ്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ഒട്ടേറെ നടിമാര്‍ രംഗത്തുവന്നു.

പുതിയ ചിത്രത്തിന് 2കോടിയോ? എന്നാല്‍ പ്രിയ വാര്യരുടെ മറുപടി ഇങ്ങനെ

ഇത് ഹോളിവുഡിനെ കടുത്ത പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സെക്സ് സീനുകളില്‍ പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടന്മാരുടെ സംഘടന കൊണ്ടുവരുന്നത്.
ഈ നിര്‍ദേശങ്ങള്‍ സംഘടന അടുത്തയാഴ്ച ചര്‍ച്ച ചെയ്യും. സ്ക്രീന്‍ ടെസ്റ്റുകളിലും ഓഡിഷനുകളിലും നഗ്നതാ പ്രദര്‍ശനം എന്തായാലും വേണ്ടെന്ന് പുതിയ ചട്ടങ്ങള്‍ പറയുന്നു. നാക്ക് ഉള്ളിലേക്ക് കടത്തിയുള്ള ചുംബനരംഗങ്ങളും ഒഴിവാക്കും.

അതൊക്കെ ഓര്‍ക്കുമ്പോള്‍ പേടിയാകുന്നു; കീര്‍ത്തി സുരേഷ് മനസ്തുറക്കുന്നു

പല നടന്മാരും ചുംബനരംഗങ്ങള്‍ ചിത്രീകരിക്കുമ്ബോള്‍ മുതലെടുക്കാറുണ്ടെന്ന് ഒട്ടേറെ പ്രമുഖ നടിമാര്‍ ആരോപണമുന്നയിച്ചിരുന്നു. ലൈംഗികമായ ചൂഷണം തുറന്നുപറഞ്ഞുകൊണ്ട് സെലിബ്രിറ്റികളടക്കം രംഗത്തുവന്ന മീ ടൂ കാമ്ബെയിനില്‍ ഇത്തരം ആരോപണങ്ങളേറെയുണ്ടായിരുന്നു.

സ്ത്രീയും പുരുഷനും ഒന്നിച്ചുള്ള “അമ്മ”യില്‍ തന്നെയാണ് വിശ്വാസം നടി മൈഥിലി തുറന്നു പറയുന്നു

ഇത്തരം ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെയ്റി മല്ലിഗന്‍, കീറ നൈറ്റ്ലി, എമ്മ തോംസണ്‍ തുടങ്ങി 190 പ്രമുഖ നടിമാര്‍ ഒപ്പിട്ട കത്ത് രംഗത്തുവന്നു. ഇതേത്തുടര്‍ന്നാണ് നടന്മാരുടെ സംഘടന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. ഇതനുസരിച്ച്‌ ചുംബന രംഗങ്ങളില്‍ എവിടെവരെയാകാമെന്നത് സംബന്ധിച്ച്‌ നടനും നടിയും ആദ്യമേ ധാരണയിലെത്തണമെന്ന് നിര്‍ദ്ദേശംവെക്കും. നാക്കുപയോഗിച്ചുള്ള ചുംബനം പാടേ ഒഴിവാക്കും. ഉമിനീര് കലരുന്ന ചുംബനവും ഇല്ലാതാകും.

മാമാങ്കം ലൊക്കേഷന്‍ ചിത്രങ്ങള്‍ കണ്ടു സിനിമാലോകം തന്നെ ഞെട്ടി

സിനിമയ്ക്ക് അത്യാവശ്യമാണെങ്കില്‍ മാത്രമേ നാക്കുപയോഗിച്ചുള്ള ചുംബനം നടത്തൂ. അതുതന്നെ നടന്റെയും നടിയുടെയും സമ്മതം മുന്‍കൂട്ടി വാങ്ങിയശേഷം. ലൈംഗികാവയവങ്ങള്‍ പരസ്പരം തൊടുന്ന തരത്തിലുള്ള നഗ്ന രംഗങ്ങള്‍ ഒഴിവാക്കും. ഓഡിഷന്‍ രംഗങ്ങളില്‍ നഗ്നരാകേണ്ട ആവശ്യമുണ്ടെങ്കില്‍ അവര്‍ക്കൊപ്പം തുണയ്ക്കായി മറ്റൊരാളെ നിര്‍ബന്ധമാക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

Comments

comments

LEAVE A REPLY