സര്‍ക്കാര്‍ വീണ്ടും വിവാദത്തിലേയ്ക്ക്;ചിത്രത്തെ പിന്തുണച്ച രജനിയും കുടുങ്ങി

0
13

സര്‍ക്കാര്‍ വീണ്ടും വിവാദത്തിലേയ്ക്ക്;ചിത്രത്തെ പിന്തുണച്ച രജനിയും കുടുങ്ങി

വിജയ് ചിത്രം സര്‍ക്കാരിനെ പിന്തുണച്ചതിന് രജനികാന്തിനെതിരെ എഐഎഡിഎംകെ. പാര്‍ട്ടി മുഖപത്രമായ ‘നമത് പുരട്ചിതലൈവി അമ്മ’യിലെ ലേഖനത്തിലാണ് രജനിക്കെതിരെ വിമര്‍ശനം. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിനെതിരെ പ്രതിഷേധിക്കാന്‍ പാടില്ലെന്നും അത് അനാവശ്യമാണെന്നും പറഞ്ഞ രജനിയുടെ പ്രസ്താവനയെ ലേഖനത്തില്‍ പരിഹസിച്ചിട്ടുണ്ട്.
സച്ചിയുടെ ആ പടത്തില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറിയതിന് കാരണമെന്ത്? മമ്മൂട്ടിക്ക് പകരം പൃഥ്വി എത്തിയപ്പോള്‍ സംവിധായകനും മാറി!

സംസ്ഥാന സര്‍ക്കാരിനെ മോശമായി ചിത്രീകരിച്ചു കൊണ്ട് ജനശ്രദ്ധ നേടാന്‍ ആഗ്രഹിക്കുന്ന വിജയ് ചിത്രത്തെ രജനി പിന്തുണക്കുന്നത് എന്തിനാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളും നേടി വിപണിയിലിറക്കിയ ഭക്ഷണസാധനത്തില്‍ പിന്നീട് പല്ലി വീണാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാണെന്നു പറഞ്ഞ് ഭക്ഷിക്കാന്‍ തയ്യാറാകുമോ? ഇതുതന്നെയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നേടിയ ചിത്രത്തില്‍ തെറ്റായ ദൃശ്യങ്ങളുണ്ടെങ്കില്‍ ചെയ്യുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ തെറ്റിനെ ന്യായീകരിക്കാതെ സംവിധായകന്‍ മുരുഗദോസിനെ ഉപദേശിക്കുകയാണ് ചെയ്യേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.
പൊട്ടിച്ചിരിയുടെ മേളത്തിന് ഷാഫി – റാഫി – ദിലീപ് കൂട്ടുകെട്ട്!;തിരക്കഥ പൂര്‍ത്തിയായി, ഹിറ്റ്‌ ചിത്രത്തിന്‍റെ രണ്ടാം ഭാഗം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

രാഷ്ട്രീയ സൂചനയുള്ള രംഗങ്ങളുടെ പേരില്‍ വിജയ് ചിത്രം സര്‍ക്കാരിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിഞ്ഞപ്പോള്‍ ചിത്രത്തിന് ശക്തമായ പിന്തുണയുമായി സിനിമ മേഖലയില്‍ നിന്ന് പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. രജനികാന്തിന് പുറമേ കമല്‍ഹാസനും വിശാലും മറ്റ് പ്രമുഖരും ചിത്രത്തിനെ അസഹിഷ്ണുതയോടെ കാണുന്ന തമിഴ്നാട് രാഷ്ട്രീയ നേതൃത്വത്തിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.
തോല്‍ക്കാതെ വിജയുടെ ‘സര്‍ക്കാര്‍’; അണ്ണാ ഡിഎംകെയെ പ്രകോപിപ്പിച്ച രംഗം യാഥാര്‍ത്ഥ്യമാക്കി ആരാധകര്‍,വീഡിയോ തരംഗമാകുന്നു

Comments

comments

LEAVE A REPLY