സര്‍ക്കാരി’ന് പണികൊടുത്ത് ആരോഗ്യവകുപ്പ്; വിജയ്‌യെ ഒന്നാം പ്രതിയാക്കി കേരളത്തില്‍ കേസ്

0
14

സര്‍ക്കാരി’ന് പണികൊടുത്ത് ആരോഗ്യവകുപ്പ്; വിജയ്‌യെ ഒന്നാം പ്രതിയാക്കി കേരളത്തില്‍ കേസ്

പ്രക്ഷോഭങ്ങള്‍ക്കിടെയിലും വന്‍ വിജയമായി മുന്നേറുന്ന വിജയ് ചിത്രം സര്‍ക്കാരിനെതിരെ കേരളത്തില്‍ കേസ്. വിജയ് പുകവലിക്കുന്ന പോസ്‌റ്റര്‍ പതിപ്പിച്ചതും അതില്‍ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് ചേര്‍ക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ വകുപ്പ് കേസെടുത്തത്.
‘തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് മമ്മൂട്ടി, അയാളിലെ മനുഷ്യനെ തിരിച്ചറിഞ്ഞവര്‍ ചുരുക്കം’;ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളത്തിന്‍റെ സൂപ്പര്‍താരം

കേസില്‍ ഡിഎംഒ തൃശൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍‍ട്ട് സമര്‍പ്പിച്ചു. ഡിഎംഒയ്‌ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പുകയില നിയന്ത്രണ നിയമം അഞ്ചാം വകുപ്പ് പ്രകാരം നടപടി. കേസില്‍ വിജയ് ആണ് ഒന്നാം പ്രതി.
അഭിമാന നിമിഷം;തുടി കൊട്ടി പാടി ‘മമ്മൂട്ടി’, ആദിവാസികള്‍ക്കായുള്ള താരത്തിന്റെ പുതിയ പദ്ധതിക്ക് തുടക്കം- വിഡിയോ

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

കോടതിയില്‍ നിന്നും വിജയ്‌ക്കും മറ്റുളളവര്‍ക്കും സമന്‍സ് അയക്കും. രണ്ട് വര്‍ഷം വരെ തടവും 1000രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിതരണക്കമ്ബനിയായ കോട്ടയം ആസ്ഥാനമായ സായൂജ്യം സിനി റിലീസ് രണ്ടാം പ്രതിയും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്‍സ് മൂന്നാം പ്രതിയുമാണ്.
ഇത് മെഗാസ്റ്റാര്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല;ഉ​ണ്ടയില്‍ മ​മ്മൂ​ട്ടി​ക്കൊ​പ്പം ഈ സൂപ്പര്‍താരവും,വെളിപ്പെടുത്തി സംവിധായകന്‍

പരാതി ലഭിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ വിവിധ തിയേറ്ററുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു. സിഗരറ്റുമായി നില്‍ക്കുന്ന വിജയുടെ പോസ്റ്ററുകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ പോസ്റ്റര്‍ അടിച്ചവരുടെ അശ്രദ്ധയാണ് കേസിന് വഴിയൊരുക്കിയിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

അതേസമയം, കേസ് നടപടികള്‍ തൃശൂരില്‍ നടക്കുന്നതിനാല്‍ വിജയ് കേരളത്തിലെത്തുമോ എന്ന ആകാക്ഷയിലാണ് ആരാധകര്‍.

Comments

comments

LEAVE A REPLY