സച്ചിയുടെ ആ പടത്തില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറിയതിന് കാരണമെന്ത്? മമ്മൂട്ടിക്ക് പകരം പൃഥ്വി എത്തിയപ്പോള്‍ സംവിധായകനും മാറി!

0
76

സച്ചിയുടെ ആ പടത്തില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറിയതിന് കാരണമെന്ത്? മമ്മൂട്ടിക്ക് പകരം പൃഥ്വി എത്തിയപ്പോള്‍ സംവിധായകനും മാറി!

വര്‍ഷങ്ങള്‍ക്ക് മുമ്ബ് മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’ . എന്നാല്‍ ആ പ്രൊജക്‌ട് നടന്നില്ല. അതിന് ചില കാരണങ്ങള്‍ അണിയറ

യില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. മമ്മൂട്ടിക്ക് ഈ പ്രൊജക്ടിനായി സമയം കിട്ടിയില്ല എന്നതാണ് അതിലൊന്ന്.
പൊട്ടിച്ചിരിയുടെ മേളത്തിന് ഷാഫി – റാഫി – ദിലീപ് കൂട്ടുകെട്ട്!;തിരക്കഥ പൂര്‍ത്തിയായി, ഹിറ്റ്‌ ചിത്രത്തിന്‍റെ രണ്ടാം ഭാഗം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഏറെക്കാലം ഈ തിരക്കഥ മമ്മൂട്ടിക്കായി കാത്തിരുന്നു. എന്നാല്‍ അതിനുശേഷവും മമ്മൂട്ടി പല കഥകളും കേള്‍ക്കുകയും അഭിനയിക്കുകയും ചെയ്തിട്ടും ഡ്രൈവിംഗ് ലൈസന്‍സിന് പച്ചക്കൊടി കാണിച്ചില്ല. പിന്നീട് സംവിധായകന്‍റെ സ്ഥാനത്തുനിന്ന് സച്ചി പിന്‍‌മാറി. ഈ സിനിമ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യട്ടെ എന്നായിരുന്നു സച്ചിയുടെ തീരുമാനം. അപ്പോഴും നായകസ്ഥാനത്ത് മമ്മൂട്ടി തന്നെയായിരുന്നു.
മുന്‍നിര നായികമാരടക്കം പലരും നോ പറഞ്ഞു! തന്‍റെ നായികയാവാന്‍ വിസമ്മതിച്ചവരെക്കുറിച്ച്‌ ജോജു ജോര്‍ജ്!

എന്നാല്‍ സംവിധായകന്‍ മാറിയിട്ടും മമ്മൂട്ടി ഈ പ്രൊജക്ടിനായി സമയം കണ്ടെത്തിയില്ല. പ്രൊജക്‌ട് അനിശ്ചിതമായി വൈകിയതോടെ മമ്മൂട്ടിക്ക് പകരം പൃഥ്വിരാജിനെ നായകനാക്കി ലാല്‍ ജൂനിയര്‍ ഈ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. സുരാജ് വെഞ്ഞാറമ്മൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രണ്ടാമൂഴമല്ല അണിയറയില്‍ ഒരുങ്ങുന്നത് ഈ ബ്രഹ്മാണ്ട ചിത്രം;ഈ തീരുമാനം അസ്വസ്ഥരാക്കിയത് പ്രമുഖ താരങ്ങളെ

ഹണിബീ, ഹായ് ഐ ആം ടോണി, ഹണിബീ 2 എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. രണദിവെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം. 2019 ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.
ഞാന്‍ നിശബ്ദയായി അതു ചെയ്തിട്ടുണ്ട്; ഇത്തരം അനുഭവം കാരണം ഒരു ചിത്രത്തോട് നോ പറഞ്ഞിട്ടുമുണ്ട്; മീ ടുവില്‍ നിലപാട് വ്യക്തമാക്കി നിത്യ മേനോന്‍

Comments

comments

LEAVE A REPLY