ഷൂട്ടിങ്ങിനിടെ അനു സിതാരയെ ശരിക്കും തല്ലിപ്പോയി; തുറന്നുപറഞ്ഞു ജയസുര്യ

0
71
ഷൂട്ടിങ്ങിനിടെ അനു സിതാരയെ ശരിക്കും തല്ലിപ്പോയി; തുറന്നുപറഞ്ഞു ജയസുര്യ

ഷൂട്ടിങ്ങിനിടെ അനു സിതാരയെ ശരിക്കും തല്ലിപ്പോയി; തുറന്നുപറഞ്ഞു ജയസുര്യ

 
കൊച്ചി: ക്യാപ്റ്റന്‍ എന്ന സിനിമ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഫുട്ബോള്‍ താരവും ഇന്ത്യന്‍ ക്യാപ്റ്റനുമായി വി. പി.സത്യന്റെ ജീവിതം പറയുന്ന സിനിമ നവാഗതനായ പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്തത്. വി.പി സത്യനായി ജയസൂര്യയും അനിത സത്യനായി അനു സിത്താരയുമാണ് വേഷമിട്ടത്. കാണുന്നവരൊക്കെ മികച്ച അഭിപ്രായമാണ് സിനിമയെകുറിച്ച്‌ രേഖപ്പെടുത്തുന്നത്. ഇപ്പോള്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന ഒരു സംഭവം ജയസൂര്യ തന്നെ വെളിപ്പെടുത്തുന്നു.

പുതുമുഖ താരത്തില്‍ നിന്നും ഇതാദ്യം; കോടികളുടെ നിറവില്‍ ആദി

സത്യനായി അഭിനയിച്ചപ്പോള്‍ അനുസിത്താരയെ തല്ലിയ കാര്യത്തെക്കുറിച്ചാണ് ജയസൂര്യ പറയുന്നത്.
‘ഒരുപാട് ഇമോഷന്‍സിലൂടെയാണ് അഭിനയിച്ചത്. നായികയായി അഭിനയിച്ച അനു സിത്താരയെ ശരിക്കും തല്ലിപ്പോയെന്ന് ജയസൂര്യ പറയുന്നു. റിഹേഴ്സല്‍ ഒന്നുമില്ലാതെ ചെയ്ത ഷോട്ട് ആയിരുന്നു അത്. ഷോട്ട് കഴിഞ്ഞപ്പോഴാണ് ശരിക്കും അനുവിനെ തല്ലിയല്ലോ എന്നോര്‍ത്തത്.

അഡാര്‍ ലവിലെ നടിയുടെ അശ്ലീല ചിത്രം പ്രചരിക്കുന്നു; പ്രതികരണവുമായി നടി

എന്ത് പറയുമെന്ന് ആലോചിച്ച്‌ നിന്ന് പോയി. പക്ഷേ ആ കുട്ടി വളരെ കൂള്‍ ആയി പറഞ്ഞു, ചേട്ടന്‍ ചെയ്തതാണ് ശരി അല്ലെങ്കില്‍ ഒരിക്കലും അതിന് ഒരു യാഥാര്‍ത്ഥ്യത തോന്നില്ലെന്ന്. അത്തരത്തിലുള്ള അഭിനേതാക്കള്‍ ഉള്ളതാണ് ബലം. ശരിക്കും അതിശയം തോന്നി. പക്വതയോടെയാണ് അനു തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും ജയസൂര്യ പറഞ്ഞു.

അവിടെയാണോ സൗന്ദര്യം? സംവിധായകനോട് പൊട്ടിത്തെറിച്ചു ഇല്യാന

anu sithara 1

ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് കണ്ടിറങ്ങിയവര്‍ ഒരുപോലെ പറയുന്നത്. സിദ്ദിഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. വി. പി സത്യന്റെ ചെറുപ്പകാലം ജയസൂര്യയുടെ മകന്‍ അദൈ്വത് ജയസൂര്യയാണ് അവതരിപ്പിച്ചത്.

Comments

comments

LEAVE A REPLY