ഷര്‍ട്ടൂരിയാണ് പുരുഷന്‍മാര്‍ പ്രവേശിക്കുന്നത്! സ്ത്രീകളും അതുപോലെ വേണമെന്ന് പറയുമോ;ആഞ്ഞടിച്ച് അനുശ്രീ!

0
5

ഷര്‍ട്ടൂരിയാണ് പുരുഷന്‍മാര്‍ പ്രവേശിക്കുന്നത്! സ്ത്രീകളും അതുപോലെ വേണമെന്ന് പറയുമോ;ആഞ്ഞടിച്ച് അനുശ്രീ!

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുപ്രീം കോടതി വിധിയിലുള്ള പ്രതിഷേധം ഇപ്പോഴും അരങ്ങേറുന്നുണ്ട്. കേരളത്തിലങ്ങിങ്ങോളമായി വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. ചിലരൊക്കെ വിധിയെ അനുകൂലിച്ച്‌ രംഗത്തെത്തുമ്ബോള്‍ മറ്റുചിലരാവട്ടെ എതിര്‍പ്പുമായാണ് രംഗത്തെത്തിയത്. താരങ്ങളും രാഷ്ട്രീയ പ്രതിനിധികളുമൊക്കെ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
മോഹന്‍ലാലിന്‍റെ മെക്കിട്ട് കേറാമെന്ന ധാരണ ആര്‍ക്കും വേണ്ട; വോയ്‌സ് ക്ലിപ്പുകള്‍ ഞങ്ങളുടെ കയ്യിലും ഉണ്ട്: വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍

ഇത്തരത്തിലൊരു വിധിയെ ഒരുതരത്തിലും അനുകൂലിക്കില്ലെന്നാണ് ചില താരങ്ങള്‍ വ്യക്തമാക്കിയത്. മറ്റുചിലരാവട്ടെ നേരത്തെ തന്നെ ഇത്തരത്തിലൊരു തീരുമാനം ആവശ്യമായിരുന്നുവെന്ന തരത്തിലുള്ള നിലപാടുകളിലുമാണ്.
ലാലേട്ടന്‍ അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റ് ;ഡബ്ല്യുസിസി ഓലപാപ്പ് കാണിച്ച്‌ പേടിപ്പിക്കുന്നു,ഡബ്ല്യുസിസിക്കെതിരെ തുറന്നടിച്ച്‌ ബാബുരാജ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി നടക്കുന്നുണ്ട്. അരുതെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്ന ഒരു കാര്യം ചെയ്യുന്നതിലുള്ള ആവേശമാണ് പലരും വ്യക്തമാക്കുന്നതെന്നും അങ്ങനെയാണ് ഇക്കാര്യത്തെ കാണുന്നതെന്നും അനുശ്രീ പറയുന്നു.
ഇനി ഈ ഊള കള്‍ക്ക് പിറകേ നടക്കാന്‍ താല്‍പര്യമില്ല: ആഞ്ഞടിച്ച്‌ അര്‍ച്ചന പത്മിനി

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തില്‍ പ്രതികരണം വ്യക്തമാക്കിയത്. നവ്യ നായര്‍, ഭാമ, ദേവന്‍, കൊല്ലം തുളസി തുടങ്ങിയ താരങ്ങള്‍ നേരത്തെ തങ്ങളുടെ അഭിപ്രായം

മാറ്റിനിര്‍ത്തുന്നുവെന്ന പരാതി

സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ അംഗീകരിക്കുന്നു. ആ തീരുമാനത്തെ ബഹുമാനിക്കുന്നു. ശരീര ഘടനയും ശരീര ശാസ്ത്രവും പരിഗണിച്ച്‌ തങ്ങളെ അമ്ബലത്തില്‍ കയറ്റുന്നില്ല, മാറ്റി നിര്‍ത്തുന്നുവെന്ന് പരാതിപ്പെട്ടാല്‍ കോടതി ഇത്തരത്തില്‍ തീരുമാനമെടുക്കുമെന്നും ഇത് അങ്ങനെ സംഭവിച്ചതാണെന്നും കരുതുന്നതായും താരം പറയുന്നു. ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തരുതെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്. തൃപ്തി ദേശായി ഉള്‍പ്പടെ നിരവധി പേരായിരുന്നു സ്ത്രീ പ്രവേശനത്തിനായി ശക്തമായി വാദിച്ചത്. വിലക്കുകള്‍ അവഗണിച്ച്‌ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ തടയുമെന്ന് ശിവസേനയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് സുപ്രീം കോടതി വിധിയെത്തിയത്.

ആഗ്രഹമല്ല ഇതിന് പിന്നില്‍

മറ്റെല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചതിന് ശേഷം സബരിമലയില്‍ മാത്രമേ ഇനി പോവാന്‍ ബാക്കിയുള്ളൂ എന്ന തരത്തിലുള്ള ചിലരുടെ ആഗ്രഹവുമല്ല ഇിതിന് പിന്നില്‍. ചെയ്യരുതെന്ന് പറയുന്ന കാര്യം ചെയ്ത് കാണിക്കാനുള്ള ആവേശമാണ് ഇപ്പോഴത്തേതെന്നും ജനുവിനായി തോന്നുന്നില്ലെന്നും താരം പറയുന്നു. വിലക്ക് നിലനില്‍ക്കുന്ന കാര്യം ചെയ്ത് കാണിക്കാനുള്ള ആവേശമാണ് പലരിലും കാണുന്നത്. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരും ഇത്തരത്തിലുള്ള വിലയിരുത്തലുകളാണ് നടത്തിയത്.

സമത്വം എല്ലാത്തിലും?

എല്ലാക്കാര്യത്തിലും സമത്വമെന്ന് നിര്‍ബന്ധം പിടിക്കാനാവുമോയെന്നും അനുശ്രീ ചോദിക്കുന്നു. സദ്ഗുരു ഒരു വീഡിയോയില്‍ പറയുന്നത് പോലെ അങ്ങനെയാണെങ്കില്‍ എന്തിനാണ് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി രണ്ട് ടോയ്‌ലെറ്റുകളെന്നും താരം ചോദിക്കുന്നു. സമത്വം വേണമെന്ന് വാദിക്കുന്നവര്‍ പുരുഷന്‍മാരുടെ ടോയ്‌ലറ്റില്‍ കയറാറുണ്ടോയെന്നും അനുശ്രീ ചോദിക്കുന്നു. പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരിയതിന് ശേഷമാണ് അമ്ബലത്തില്‍ പ്രവേശിക്കാറുള്ളത്. സ്ത്രീകളും അങ്ങനെ വേണമെന്ന് പറയാനാവുമോയെന്നും താരം ചോദിച്ചിട്ടുണ്ട്.

വിവാദമായ പ്രസ്താവനകള്‍

ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ തടയുമെന്ന തരത്തിലുള്ള അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ കീറിമുറിക്കണമെന്ന വിവാദ പ്രസ്താവനയുമായാണ് കൊല്ലം തുളസിയെത്തിയത്. പ്രസ്താവന വിവാദമായി മാറിയപ്പോള്‍ അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്ഷണനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

ശബരിമലയിലെ സ്ത്രീപ്രവേശനം ഇപ്പോഴും കീറാമുട്ടിയായി നില്‍ക്കുകയാണ്. ഒരുവിഭാഗം ഈ തീരുമാനത്തെ ശക്തമായി അനുകൂലിക്കുമ്ബോള്‍ വിയോജിപ്പുമായി നിലനില്‍ക്കുകയാണ് മറുവിഭാഗം. ശബരിമലയിലേക്കെത്തുന്ന സ്ത്രീകള്‍ക്ക് വേണ്ട സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. നിത്യബ്രഹ്മചാരിയായ അയ്യപ്പന്റെ ബ്രഹ്മചര്യം സ്ത്രീ പ്രവേശനത്തോടെ നഷ്ടപ്പെടുമെന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വിഷയത്തില്‍ ഇപ്പോഴും സജീവമായ ചര്‍ച്ചകളാണ് അരങ്ങേറുന്നത്.

Comments

comments

LEAVE A REPLY