‘ശരിക്കും സിനിമയുടെ ഇന്‍ഡ്രോ അതായിരുന്നില്ല, നിര്‍ഭാഗ്യവശാല്‍ ആ രംഗം കട്ട് ചെയ്യേണ്ടി വന്നു’; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് വെട്ടി മാറ്റിയ രംഗത്തെ കുറിച്ച്‌ എഡിറ്റര്‍

0
9

‘ശരിക്കും സിനിമയുടെ ഇന്‍ഡ്രോ അതായിരുന്നില്ല, നിര്‍ഭാഗ്യവശാല്‍ ആ രംഗം കട്ട് ചെയ്യേണ്ടി വന്നു’; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് വെട്ടി മാറ്റിയ രംഗത്തെ കുറിച്ച്‌ എഡിറ്റര്‍

ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിതും മോഹന്‍ലാലുമൊന്നിച്ച ചിത്രം ഡ്രാമാ മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. മനോഹരമായ ഒരു ഹാസ്യ കുടുംബചിത്രമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സംവിധായകന്‍ ജോണി ആന്റണിയുടെ അഭിനയവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. ഡ്രാമയിലൂടെ ഒരു മികച്ച അഭിനേതാവു കൂടി ജനിച്ചുവെന്നാണ് പ്രതികരണങ്ങള്‍. മോഹന്‍ലാല്‍- ബൈജു കോമ്ബിനേഷന്‍ സീനുകളും രസകരമാണെന്ന് പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്നു. മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുന്ന ചിത്രത്തിന്റെ ഇന്‍ഡ്രോ മറ്റൊന്നായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ എഡിറ്റര്‍ സന്ദീപ് നന്ദകുമാര്‍. മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അവരല്ല നമ്മളാണ് മാപ്പ് പറയേണ്ടത്:ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജഗദീഷ്

‘ശരിക്കും സിനിമയുടെ ഇന്‍ഡ്രോ മറ്റൊന്നായിരുന്നു. സിനിമ തുടങ്ങുന്ന രംഗം ഒരു ശവഘോഷയാത്രയായിരുന്നു. ലണ്ടനിലായതു കൊണ്ട് അവിടുത്തെ രീതികള്‍ പിന്തുടര്‍ന്ന് കുതിരവണ്ടിയും പോഷ് കാറുകളും ഒക്കെ വെച്ചുള്ള ഒന്നാണ് ഷൂട്ട് ചെയ്തത്. വിദേശത്ത് മൃഗങ്ങളെ വെച്ച്‌ ഷൂട്ട് ചെയ്യുമ്ബോള്‍ അനുമതി സര്‍ട്ടിഫിക്കറ്റ് വേണ്ട എന്നൊരു തെറ്റിദ്ധാരണ വന്നുപോയി. എന്നാല്‍ നാട്ടില്‍ സെന്‍സറിങ്ങിന് ചെന്നപ്പോഴാണ് ആകെ പ്രശ്‌നമായി.
രോഹിത്തിന്‍റെ ചോദ്യത്തിന് ഷാരൂഖിന്‍റെ ഞെട്ടിക്കുന്ന മറുപടി;ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

റിലീസിനു തൊട്ടു മുമ്ബാണ് അവരെ സമീപിക്കുന്നത്. ലൈസന്‍സ് ഒക്കെയെടുക്കാന്‍ രണ്ടാഴ്ചയോളം എടുക്കും. അപ്പോള്‍ റിലീസിങ് വൈകും. വേറൊന്നും ചെയ്യാനില്ല, അവസാനം ആ ഭാഗം കട്ട് ചെയ്തു കളയുകയായിരുന്നു’ സന്ദീപ് വെളിപ്പെടുത്തി.
സര്‍ക്കാരി’ന് പണികൊടുത്ത് ആരോഗ്യവകുപ്പ്; വിജയ്‌യെ ഒന്നാം പ്രതിയാക്കി കേരളത്തില്‍ കേസ്

ഒരു നിവൃത്തിയുമില്ലാതെ സങ്കടത്തോടെയാണ് രഞ്ജിത്ത് സാര്‍ അതു കട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നും സന്ദീപ് പറയുന്നു. രഞ്ജിത്ത് ചിത്രങ്ങളുടെ ചിത്രസംയോജകനായി ശ്രദ്ധനേടിയ ആളാണ് സന്ദീപ് നന്ദകുമാര്‍. മോഹന്‍ലാല്‍ ചിത്രം സ്പിരിറ്റിന്റെ എഡിറ്റര്‍ സന്ദീപായിരുന്നു. സന്ദീപ് ആദ്യമായി സ്വതന്ത്ര എഡിറ്ററാകുന്നതും ഈ ചിത്രത്തിലൂടെയാണ്.
എന്‍റെ കല്യാണത്തിന് പണം നല്‍കി സഹായിച്ച മമ്മൂട്ടിയോട് പറഞ്ഞു, കല്യാണത്തിന് വരരുത്,വെളിപ്പെടുത്തലുമായി ശ്രീനിവാസന്‍

Comments

comments

LEAVE A REPLY