വിജയ് പേടിയില്‍ ‘സര്‍ക്കാര്‍’; ഭരണകൂടത്തെ വിറപ്പിച്ച വിവാദ രംഗങ്ങള്‍ ഇവ

0
18

വിജയ് പേടിയില്‍ ‘സര്‍ക്കാര്‍’; ഭരണകൂടത്തെ വിറപ്പിച്ച വിവാദ രംഗങ്ങള്‍ ഇവ

തമിഴ്‌നാട് രാഷ്‌ട്രീയം ചര്‍ച്ചയാകുന്ന വിജയുടെ ദീപാവലി ചിത്രം സര്‍ക്കാര്‍ വന്‍ വിവാദങ്ങളിലേക്ക്. ഭരണകക്ഷിയായ അണ്ണാഡിഎംകെയുടെ എതിര്‍പ്പിനു വഴങ്ങി സിനിമയിലെ വിവാദ രംഗങ്ങള്‍ നിക്കം ചെയ്‌തുവെങ്കിലും സര്‍ക്കാരുണ്ടാക്കിയ കോലാഹലം തമിഴ്‌നാട്ടില്‍ ആഞ്ഞടിക്കുകയാണ്.
ഇത് കുറച്ചു കടുത്തുപോയില്ലേ അച്ചായാ?;കായംകുളം കൊച്ചുണ്ണിക്കായി നിരസിക്കേണ്ടി വന്നത് ഈ വമ്പന്‍ ചിത്രം

സര്‍ക്കാരിലെ രാഷ്‌ട്രീയ സൂചനകളാണ് അണ്ണാഡിഎംകെയെ ചൊടിപ്പിച്ചത്. ചിത്രത്തില്‍ വരലക്ഷ്‌മി കൈകാര്യം ചെയ്യുന്ന കോമളവല്ലിയെന്ന കഥാപാത്രം മുന്‍ മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് പ്രാധാന ആരോപണം.
അന്ന് പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങളുണ്ടായിട്ടുണ്ട്; കാവ്യയും ഭാവനയും താനും ലിബറലായിരുന്നില്ല;വെളിപ്പെടുത്തലുമായി നവ്യ നായര്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഒപ്പമുള്ളവര്‍ മുഖ്യമന്ത്രിക്ക് അമിത തോതില്‍ മരുന്നുനല്‍കി കൊലപ്പെടുത്തുന്ന രംഗങ്ങളും സര്‍ക്കാരിലുണ്ട്. ഈ ഭാഗങ്ങളും വിവാദത്തിന് കാരണമായി. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വസ്തുക്കള്‍ തീയിട്ട് നശിപ്പിക്കുന്ന രംഗങ്ങള്‍ അണ്ണാഡിഎംകെയ്‌ക്ക് എതിരെയുള്ളതാണെന്നും വിമര്‍ശനമുണ്ട്. ഇതോടെയാണ് വിജയ് ചിത്രത്തിനെതിരെ അണ്ണാഡിഎംകെ മന്ത്രിമാര്‍ കൂട്ടത്തോടെ രംഗത്തുവന്നത്.
മുരുഗദോസിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയെന്ന് സണ്‍പിക്‌ചേഴ്‌സ്; ‘സര്‍ക്കാര്‍’ വിവാദത്തില്‍ നാടകീയ സംഭവങ്ങള്‍,ഞെട്ടിക്കുന്ന പ്രതികരണവുമായി സൂപ്പര്‍താരം രജനീകാന്ത്

സര്‍ക്കാരിലെ ചില ഭാഗങ്ങള്‍ മരണമടഞ്ഞ എഐഎഡിഎംകെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച്‌ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ദേവരാജന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളും അണിയറയില്‍ നടന്നു; മമ്മൂട്ടി ചിത്രത്തില്‍ സംഭവിച്ചത് തുറന്നടിച്ച്‌ സംവിധായകന്‍ ഭദ്രന്‍

ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ച വഞ്ചകനാണ് ചിത്രത്തിന്റെ സംവിധായകനായ മുരുഗദോസെന്നും ഇയാള്‍ പരാതിയില്‍ ആരോപിക്കുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് കലാനിധി മാരനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്.

Comments

comments

LEAVE A REPLY