വര്‍ഷങ്ങള്‍ക്ക് മുമ്ബ് സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് 1993ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ചിത്രമോ?

0
24

വര്‍ഷങ്ങള്‍ക്ക് മുമ്ബ് സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് 1993ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ചിത്രമോ?

സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യൂസിസി അംഗം കൂടിയായ രേവതിയുടെ വെളിപ്പെടുത്തലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ജിയാസ് ജമാല എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയതിന് പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
മാപ്പ് പറയാനോ? പോയി തുലയൂ; രൂക്ഷപ്രതികരണവുമായി റിമ കല്ലിങ്കല്‍,വീഡിയോ പുറത്ത്

വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള പീഡന വിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെയും കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രേവതി പറഞ്ഞ സംഭവം 1993ല്‍ പുറത്തിറങ്ങിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.
താന്‍ അന്നവരെ കുറിച്ച്‌ അങ്ങനെ പറഞ്ഞത് തെറ്റായിപ്പോയി ; വെളിപ്പെടുത്തലുമായി സാബുമോന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ആ തെറിവിളി സ്വാഭാവികം; പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തെ ന്യായീകരിച്ച്‌ നടന്‍ സിദ്ദിഖ്

കൊച്ചിയിലെ പ്രശസ്തമായ ഒരു തെരുവിലായിരുന്നു ഷൂട്ടിംഗ്. അന്ന് അഭിനേതാക്കള്‍ താമസിച്ചിരുന്നത് കൊച്ചിയിലെ സിനിമക്കാരുടെ താവളമായിരുന്ന ഹോട്ടലിലാണ്. ഈ സംഭവം അന്ന് തന്നെ സിനിമലോകത്ത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു. രാത്രിയിലെ സംഭവത്തിനുശേഷം അഭിനയ മോഹവുമായി എത്തിയ പെണ്‍കുട്ടി പിറ്റേദിവസം തന്നെ നാട്ടിലേക്ക് വണ്ടികയറി.
മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, ലാല്‍ജോസ്, തുടങ്ങിയവര്‍ക്കൊപ്പം ജോലി ചെയ്തപ്പോഴുണ്ടായ എന്റെ അനുഭവം ഇതാണ്; ‘മീ ടൂ’വിനിടെ സഹസംവിധായിക ഐഷ സുല്‍ത്താനയുടെ കുറിപ്പ് വൈറല്‍

അമ്മൂമ്മയ്‌ക്കൊപ്പം വന്ന പെണ്‍കുട്ടി പരാതി നല്കുകയോ പിന്നീട് സിനിമയിലേക്ക വരുകയോ ചെയ്യാതിരുന്നതിനാല്‍ സംഭവം പിന്നീട് വലിയ ചര്‍ച്ചയായില്ല. എന്നാല്‍ രേവതി പറയുന്നതുപോലെ എന്തോ കണ്ടു പേടിച്ചതായിരുന്നില്ല പെണ്‍കുട്ടിയെ ഭയപ്പെടുത്തിയിരുന്നത്. സിനിമയിലെ തന്നെ ചിലയാളുകള്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്യാന്‍ നടത്തിയ ശ്രമങ്ങളാണ് ഒടുവില്‍ രേവതിയുടെ മുറിയിലെത്തിയ സംഭവത്തിലേക്ക് നയിച്ചത്. സിനിമയില്‍ പ്രവൃത്തിക്കുന്ന പലര്‍ക്കും ഈ സംഭവം വ്യക്തമായി അറിയാമെങ്കിലും ആരും തുറന്നു പറയില്ലെന്നുമാത്രം.
മോഹന്‍ലാല്‍ ശരിക്കും പെട്ടു; താരസംഘടന പിളര്‍പ്പിലേക്ക്?;സിദ്ദിഖിനെതിരെ തുറന്നടിച്ച്‌ ജഗദീഷ്

വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടന്ന സംഭവമായതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനു ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നു സെന്‍ട്രല്‍ സിഐ എ.അനന്തലാല്‍ പറഞ്ഞു. ഡബ്ല്യുസിസി അംഗങ്ങള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെ 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം രേവതി വെളിപ്പെടുത്തിയത്. സെന്‍ട്രല്‍ പോാേലീസില്‍ ജിയാസ് ജമാല്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ രേവതി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടി തന്റെയടുത്ത് രക്ഷിക്കണമെന്ന് പറഞ്ഞാണ് വന്നത്.

ലൈംഗിക പീഡനം നടന്നുവെന്ന് പറഞ്ഞല്ല. അര്‍ധരാത്രി തുടര്‍ച്ചയായി മുറിയുടെ വാതിലില്‍ ആരോ മുട്ടിവിളിച്ചതിനെ തുടര്‍ന്ന് ഭയപ്പെട്ടാണ് പെണ്‍കുട്ടി തന്റെയടുക്കലേക്ക് വന്നത്. പെണ്‍കുട്ടിയും മുത്തശിയും താനും അന്ന് രാത്രി മുഴുവന്‍ ഭയന്ന് ഉറങ്ങാതിരുന്നുവെന്നും, സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ് ഇക്കാര്യം ഉന്നയിച്ചതെന്നും രേവതി പത്രക്കുറിപ്പില്‍ പറഞ്ഞു.

ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെ പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം രേവതി വെളിപ്പെടുത്തിയത്.

Comments

comments

LEAVE A REPLY