വരുന്നൂ… രണ്ടാമൂഴം,;സംഭവം കലക്കി,ശ്രീകുമാര്‍ മേനോന് പണി കൊടുത്ത് ദിലീപും!

0
82

വരുന്നൂ… രണ്ടാമൂഴം,;സംഭവം കലക്കി,ശ്രീകുമാര്‍ മേനോന് പണി കൊടുത്ത് ദിലീപും!

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമൂഴം നടക്കുമെന്ന പ്രതീക്ഷയൊക്കെ ആരാധകര്‍ക്ക് നഷ്ടമായി. തിരക്കഥ തിരിച്ചു വേണമെന്ന ആവശ്യത്തില്‍ തന്നെ എം ടി ഉറച്ച്‌ നില്‍ക്കുന്നതോടെ ഒരു വിട്ടു വീഴ്ചയ്ക്ക് അദ്ദേഹം തയ്യാറാകില്ല എന്ന് ഏകദേശം ഉറപ്പായെന്ന് വേണം പറയാന്‍.
അടിയും ഇടിയുമായി ഒരു മരണമാസ് പടം; മോഹന്‍ലാലും വിക്രമും ഒന്നിക്കുന്നു!,

രണ്ടാമൂഴത്തെ തിരക്കഥ ആവശ്യപ്പെട്ട് ആരു തന്നെ വന്നാലും സിനിമയാക്കാന്‍ നല്‍കുമെന്ന് എം ടി തന്നെ വ്യക്തമാക്കിയതാണ്. ഇതിനായി പലരും ശ്രമം നടത്തുന്നുണ്ടെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. എം ടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ തന്നെ ഭീമനാകുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ദിലീപ് സംവിധാനം ചെയ്യും. ഇതിനായി ദിലീപിന്റെ ആളുകള്‍ എം ടിയെ കണ്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല”; മോഹന്‍ലാലിനെതിരെ രേവതിയുടെ വാക്കുകള്‍,അമ്പരന്ന് ആരാധകര്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ശ്രീകുമാര്‍ മേനോനില്‍ നിന്നും രണ്ടാമൂഴം ദിലീപിന്റെ കൈകളിലേക്ക് വരുമ്ബോള്‍ സംവിധാനക്കുപ്പായമണിയുന്നത് പ്രിയദര്‍ശനാകും. ഗുരുതുല്യനായ എം ടിയുടെ ഒരു തിരക്കഥ സിനിമയാക്കുക എന്നത് പ്രിയദര്‍ശന്റെ എക്കാലത്തേയും ആഗ്രഹമാണ്. പണ്ട്, മാണിക്യക്കല്ല് എന്ന നോവല്‍ സിനിമയാക്കാന്‍ പ്രിയദര്‍ശന്‍ കൊതിച്ചിരുന്നു.
ഇങ്ങനെയാണ് നമ്മുടെ മമ്മൂക്ക; മമ്മൂട്ടി ചിത്രം ഉണ്ടയുടെ സെറ്റില്‍ നിന്നും സംവിധായകന്‍ പങ്കുവെച്ച വീഡിയോ കാണാം

എന്നാല്‍, പെരുന്തച്ചന്‍ ചെയ്ത അജയനായിരുന്നു എം ടി അതിന്റെ അവകാശം നല്‍കിയത്. പക്ഷേ, ഈ പ്രൊജക്‌ട് നടക്കാതെ പോവുകയായിരുന്നു. പ്രിയദര്‍ശന്റെ ഇടപെടല്‍ മൂലമാണ് മാണിക്യക്കല്ല് നടക്കാതെ പോയതെന്ന് അക്കാലത്ത് സിനിമയില്‍ പരക്കെ ഒരു സംസാരമുണ്ടായിരുന്നു..
ഇ​ന്ത്യ​ന്‍​ ​- 2ല്‍ മ​മ്മൂ​ട്ടി​യും​ ​ദു​ല്‍​ഖ​റു​മി​ല്ല;പകരം മലയാളത്തിലെ ഈ സൂപ്പര്‍താരങ്ങള്‍

പിന്നീട് പല തവണ ഒരു തിരക്കഥ എഴുതി നല്‍കാന്‍ പ്രിയന്‍ എംടിയോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, അപ്പോഴൊക്കെ സമയമില്ല, തിരക്കാണ് എന്നൊക്കെ ഒഴിവുകഴിവുകള്‍ പറഞ്ഞ് പ്രിയനെ മടക്കി അയക്കുകയായിരുന്നു എംടി ചെയ്തിരുന്നത്. ഏതായാലും പ്രിയന്റെ കാത്തിരിപ്പും ആഗ്രഹവും ഉടന്‍ തന്നെ സഫലമാകുമെന്നാണ് സൂചന.

മമ്മൂട്ടി ചിത്രം പതിനെട്ടാം പടി കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത;ആ വന്‍ രഹസ്യം വെളിപ്പെടുത്തി നിര്‍മാതാവ്

മുടങ്ങിക്കിടക്കുന്ന രണ്ടാമൂഴം ഏറ്റെടുത്ത് പ്രിയദര്‍ശന്‍ പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഒരേ മനസ്സോടെ ദിലീപും കൂടെയുണ്ടെന്ന് വേണം കരുതാന്‍. അങ്ങനെയെങ്കില്‍ മോഹന്‍ലാല്‍ തന്നെ ഭീമനാകും. സംവിധാനം പ്രിയദര്‍ശനും നിര്‍മാണം ദിലീപും.

ദിലീപിന്റെ നേതൃത്വത്തില്‍ സിനിമാ ബന്ധമുള്ള പ്രമുഖ ദുബായ് വ്യവസായി ചിത്രത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ദിലീപിന്റെ ആളുകളാണ് രണ്ടാമൂഴം ഏറ്റെടുക്കുന്നതെങ്കില്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഉണ്ടാകില്ല എന്ന് വ്യക്തം. അതേസമയം, ഇക്കാര്യത്തില്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് യാതോരു ഔദ്യോഗിക റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടില്ല.

Comments

comments

LEAVE A REPLY