ലാല്‍ സാറിനെ ഇടിയ്ക്കുകയാണ്!! ആന്റണി ഫോണിലൂടെ കരഞ്ഞു, സിനിമ സെറ്റിലെ സംഭവം പങ്കുവെച്ച്‌ രഞ്ജിത്ത്

0
35

ലാല്‍ സാറിനെ ഇടിയ്ക്കുകയാണ്!! ആന്റണി ഫോണിലൂടെ കരഞ്ഞു, സിനിമ സെറ്റിലെ സംഭവം പങ്കുവെച്ച്‌ രഞ്ജിത്ത്

സൗഹൃദങ്ങളുടെ റിസള്‍ട്ടാണ് സിനിമ. ചില കെമിസ്ട്രികള്‍ ഒന്നായല്‍ മാത്രമേ സിനിമ ഹിറ്റാകുകയുള്ളൂ. മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടെ പിന്നാമ്ബുറം പരിശോധിച്ചാല്‍ പല ദൃഢമായ സൗഹൃദത്തിന്റെ വേരുകള്‍ കാണാന്‍ സാധിക്കും. അഭിനേതാക്കള്‍, സംവിധായകര്‍, നിര്‍മ്മാതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഐക്യവും സ്നേഹം സൗഹൃദവുമാണ് ഒരു സിനിമയുടെ വിജയ പരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത്.
റിലീസ് നിരോധിക്കുമോ?;കോപ്പിയടി വിവാദത്തില്‍ സര്‍ക്കാര്‍ പുകയുന്നു; ‘ചെറിയൊരു മോഷണം’ നടന്നു,തുറന്ന് പറഞ്ഞ് മുരുഗദോസ്

ലയാള സിനിമയില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് രഞ്ജിത്. മോഹന്‍ലാല്‍- രഞ്ജിത്ത് കൂട്ട്കെട്ട് മലയാള സിനിമയില്‍ മികച്ച ഒരു പിടി ഹിറ്റ് ചിത്രങ്ങളായിരുന്നു സമ്മാനിച്ചിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ രഞ്ജിത്തിന്റെ സംഭാവന വളരെ വലുത് തന്നെയാണ്. ആറാം തമ്ബുരാന്‍, സ്പിരിറ്റ് മുതലായ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. ഇപ്പോള്‍ ഈ കൂട്ട്ക്കെട്ടില്‍ പുതിയ ചിത്രം എത്തുകയാണ്. ഡ്രാമ യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. സിനിമയ്ക്കുള്ളില്‍ തന്നെ നിരവധി ആരാധകരാണ് ലാലേട്ടനുള്ളത്. സിനിമയ്ക്കുള്ളിലെ മോഹന്‍ലാലിന്റെ ഒരു കടുത്ത് ആരാധകന്റെ കഥ പങ്കുവെയ്ക്കുകയാണ് രഞ്ജിത്ത്. ഒരു സംഭവവും അദ്ദേഹം വെളിപ്പടുത്തുന്നുണ്ട്.
മോഹന്‍‌ലാലിനെ കുടുക്കിയ സംഭവം;യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്,തുറന്നടിച്ച്‌ ജഗദീഷ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ആന്റണി പെരുമ്ബാവൂര്‍

മോഹന്‍ലാലിന്റെ കടുത്ത് ആരാധകനാണ് ആന്റണി പെരുമ്ബാവൂര്‍. താരത്തിന്റെ ഒട്ടുമമിക്ക ചിത്രങ്ങളും സംവിധാനം ചെയ്യുന്നതും ഇദ്ദേഹം തന്നെയാണ്. ഇവരുടെ സ്നേഹവും സൗഹൃദവും സിനിമയ്ക്ക് അകത്തും പുറത്തും പകല്‍ വെളിച്ചം പോലെ അറിയാവുന്ന ഒരു സംഗതിയാണ്. മോഹന്‍ലാലിന്റെ കുടുത്ത് ആരാധകനാണ് ആന്‍റണി. ഏറെ സ്നേഹവും ബഹുമാനവും നല്‍കുന്നുണ്ട്. യഥാര്‍ഥ ജീവിതത്തിലും ആന്റണി ഇങ്ങനെയാണ്. ജീവിതത്തില്‍ നടന്ന ഒരു സംഭവവും രഞ്ജിത്ത് പറയുകയാണ്.
കണ്‍മുന്നില്‍ വന്നാല്‍ മുഖമടച്ച്‌ പൊട്ടിക്കും; തെറികൊണ്ട് അഭിഷേകം ചെയ്തതിനെക്കുറിച്ച്‌ നടന്‍ വിജിലേഷ്

ആന്റണി കരഞ്ഞുകൊണ്ട് ഫോണ്‍ വിളിച്ചു

ദൃശ്യം സിനിമ ഷൂട്ടിങ് തൊടുപുഴയില്‍ നടക്കുന്ന സമയം. ആന്റണിയുടെ ഫോണ്‍ വന്നു. വല്ലാതെ ശബ്ജം ഇടയായിരുന്നു അന്ന് എന്നോട് സംസാരിച്ചത്. ലൊക്കേഷനില്‍ നിന്ന് ഇറങ്ങി നടന്നുകൊണ്ടാണ് സംസാരിച്ചത്. ആന്റണിയുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു. ഞാന്‍ കാര്യം അന്വേഷിച്ചു. ചേട്ടാ ആവിടെ ഒരു മുറിയില്‍ ലാല്‍ സാറിനെ ഷജോണ്‍ എടുത്തിട്ട് ഇടിക്കുകയാണ്. അത് കണ്ട് നില്‍ക്കാന്‍ എനിയ്ക്ക് ആകുന്നില്ല. എന്ന് പറഞ്ഞ് ആന്റണി കരയുകയായിരുന്നു.
ബി ഉണ്ണികൃഷ്ണനെ തന്റെ സ്ഥാപനത്തില്‍ നിന്ന് സോഹന്‍ റോയ് പുറത്താക്കി ; എന്തുകൊണ്ടെന്ന് പറയാന്‍ ഉണ്ണികൃഷ്ണന് ധൈര്യമുണ്ടോ,വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍

ചിത്രത്തിന്റെ നിര്‍മ്മാതാവ്

മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും വലിയ ഫാനാണ് ആന്റ്ണി. അതിലുപരി ദൃശ്യം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ്. ആ സിനിമയുടെ നിര്‍മ്മാതാവ് തന്നെയാണ് മോഹന്‍ലാലിനെ തല്ലുന്ന സീന്‍ കണ്ടപ്പോള്‍ കരഞ്ഞ് പുറത്തേയ്ക്ക് പോയതെന്നുള്ളതാണ് ശ്രദ്ധേയം. ആന്റണി പെരുമ്ബാവൂരിനുണ്ടായ ഈ ആരാധന ജീത്തുവിന് ലാലേട്ടനോട് ഉണ്ടായെങ്കില്‍ ഒരിക്കലും ദൃശ്യം എന്ന ചിത്രം ഉണ്ടാകില്ലായിരുന്നു. കഥാപാത്രങ്ങള്‍ സൃഷ്ടിച്ച്‌ അഭിനേതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകരെന്ന് രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ എന്ത് ത്യാഗത്തിനു തയ്യാറാകും

മോഹന്‍ലാല്‍ സിനിമയ്ക്ക് വേണ്ടി എന്ത് ത്യാഗത്തിനും വിട്ട് വീഴ്ചകള്‍ക്കും തയ്യാറാകുമെന്ന് കഥകള്‍ കേട്ടിരുന്നു. ഇത് വളരെ ശരിയാണ്. മോഹന്‍ലാലിന്റെ സിനിമയോടുളള ആത്മബന്ധത്തെ കുറിച്ച്‌ രഞ്ജിത്ത് പറഞ്ഞത് ഇങ്ങനെയാണ്. ലാല്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നത് അദ്ദേഹം ആ സിനിമയെ സ്നേഹിക്കുന്നതു കൊണ്ടാണ്. അങ്ങനെ സ്നേഹിച്ചു കഴിഞ്ഞാല്‍ കഥാപാത്രത്തിനു വേണ്ടി എന്ത് ത്യാഗത്തിനും വിട്ട്വീഴ്ചയ്ക്കും അദ്ദേഹം തയ്യാറാകും- സംവിധായകന്‍ പറഞ്ഞു.

 

Comments

comments

LEAVE A REPLY