ലാലേട്ടന്‍ അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റ് ;ഡബ്ല്യുസിസി ഓലപാപ്പ് കാണിച്ച്‌ പേടിപ്പിക്കുന്നു,ഡബ്ല്യുസിസിക്കെതിരെ തുറന്നടിച്ച്‌ ബാബുരാജ്

0
20

ലാലേട്ടന്‍ അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റ് ;ഡബ്ല്യുസിസി ഓലപാപ്പ് കാണിച്ച്‌ പേടിപ്പിക്കുന്നു,ഡബ്ല്യുസിസിക്കെതിരെ തുറന്നടിച്ച്‌ ബാബുരാജ്

ചെന്നൈ: ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചിട്ടില്ലെന്ന് നടന്‍ ബാബുരാജ്. ആക്രമണത്തിനിരയായ നടി എന്റെ സുഹൃത്താണ്, എന്റെ സഹോദരിയാണ്, എന്റെ ചങ്കാണ്.
ഇനി ഈ ഊള കള്‍ക്ക് പിറകേ നടക്കാന്‍ താല്‍പര്യമില്ല: ആഞ്ഞടിച്ച്‌ അര്‍ച്ചന പത്മിനി

ആ കുട്ടിയുമായി ഞാന്‍ നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കണമെന്ന് എനിക്ക് അറിയില്ലെന്നാണ് എന്നോട് ആ കുട്ടി ഒരു തവണ പറഞ്ഞത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ആ കുട്ടിയെ പിന്തുണച്ചാണ് ഞാന്‍ സംസാരിച്ചത്. ആ കുട്ടിയെ ഞങ്ങളില്‍നിന്നും അകറ്റുക എന്ന വ്യക്തമായ അജന്‍ഡയാണ് ഡബ്ല്യുസിസിക്ക് ഉളളതെന്ന് ബാബുരാജ് പറഞ്ഞു.
ഡബ്ല്യൂസിസിയെയും കുടുക്കി രേവതിയുടെ വെളിപ്പെടുത്തല്‍;നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ചൂടുവെളളത്തില്‍ വീണ പൂച്ചയെന്ന് ഞാന്‍ പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. പാര്‍വ്വതിക്ക് ഞാന്‍ പറഞ്ഞത് മനസ്സിലാകാത്തതാകാം. ആ കുട്ടിയെ പിന്തുണച്ചാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്ന് ബാബുരാജ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ ചൂടുവെളളത്തില്‍ വീണ പൂച്ചയെന്ന് വിളിച്ച്‌ ബാബുരാജ് അധിക്ഷേപിച്ചുവെന്ന് ഇന്നലെ നടന്ന ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തിലാണ് പാര്‍വ്വതി ആരോപിച്ചത്.
ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് വിശേഷിപ്പിച്ചത് ;ഡബ്ല്യൂ.സി.സിയുടെ വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച്‌ പാര്‍വതി

ഒരു നടിയെ നടിയെന്നു വിളിക്കുന്നതില്‍ എന്താണ് തെറ്റെന്നും ബാബുരാജ് ചോദിച്ചു. എന്റെ ഭാര്യ ഒരു നടിയാണ്. എന്നെ എത്രയോ പേര്‍ നടിയുടെ ഭര്‍ത്താവ് എന്നു വിളിക്കുന്നു. ഡോക്ടറെ ഡോക്ടറെ എന്നും എന്നെ വക്കീലിനെ വക്കീല്‍ എന്നും വിളിക്കുന്നു. അതൊരു തൊഴിലിന്റെ ഭാഗമാണ്.
ദിലീപിനെ കുടുക്കുവാനായി ഒരുക്കിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം; ശ്രീകുമാരമേനോനെതിരെ വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

അമ്മ സംഘടനയുടെ പ്രസിഡന്റ് ആയതുകൊണ്ടാണ് മോഹന്‍ലാലിനെ അവര്‍ ഓരോന്നു പറയുന്നത്. ലാലേട്ടനു മേലെ മെക്കിട്ട് കയറാന്‍ ഇനി അനുവദിക്കില്ല. ഡബ്ല്യുസിസി ഓലപാപ്പ് കാണിച്ച്‌ പേടിപ്പിക്കുകയാണ്. എഎംഎംഎയെ കുറ്റം പറയാന്‍ ഡബ്ല്യുസിസിക്ക് അര്‍ഹതയില്ല.
മീ ടു ക്യാംപെയ്ന്‍ ഫലം കണ്ടു;ആരോപണങ്ങള്‍ എല്ലാ സത്യം,ഒടുവിഒല്‍ തുറന്ന് സമ്മതിച്ച് സംവിധായകന്‍, വീഡിയോ പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടനെ തിരിച്ചെടുത്ത തീരുമാനം കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ്. ബൈലോ പ്രകാരം അടുത്തൊരു ജനറല്‍ ബോഡിക്കേ അത് തിരുത്താന്‍ കഴിയുകയൂളളൂ. ലാലേട്ടനോ ഇടവേള ബാബുവിനോ അത് തിരുത്താന്‍ കഴിയില്ല.
19 വര്‍ഷം പിന്നോട്ട് പോയാല്‍;മുകേഷിനെതിരെയുള്ള മാലാ പാര്‍വ്വതിയുടെ കുറിപ്പ് പുറത്ത്

എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒട്ടുമിക്കപേരും ആ കുട്ടിക്ക് വേണ്ടി ചങ്ക് കൊടുക്കാന്‍ തയ്യാറാണ്. ആ കുട്ടിക്ക് വേണ്ടിയല്ല ഡബ്ല്യുസിസി ഇങ്ങനെ ചെയ്യുന്നത്. അമ്മയില്‍നിന്നും ആ കുട്ടിയെ അകറ്റുക മാത്രമാണ് ഡബ്ല്യുസിസിയുടെ ലക്ഷ്യം. എന്നെ ഈ സംഘടനയില്‍നിന്നും പുറത്താക്കിയതാണ്. പിന്നീട് എന്നെ തിരിച്ചെടുത്തു. അതെന്തുകൊണ്ടാണ് അവര്‍ പറയാത്തത്.

സംഘടന 50 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത കാര്യങ്ങളോ ഇനിയും 10 കോടി കൊടുക്കാന്‍ ഷോ സംഘടിപ്പിക്കുന്ന കാര്യങ്ങളോ അവര്‍ സംസാരിക്കുന്നില്ല. അവര്‍ ആദ്യം കത്ത് തന്നപ്പോള്‍ പ്രളയം ഉണ്ടായി. അതൊന്നും അവര്‍ മനസ്സിലാക്കുന്നില്ല. ഡബ്ല്യുസിസിയുടെ ആരോപണങ്ങള്‍ക്കു പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്-ബാബുരാജ് പറഞ്ഞു.

Comments

comments

LEAVE A REPLY