ലാലേട്ടന്റെ ഹിറ്റ് ഡയലോഗ് സിനിമയാക്കി ടൊവിനോ തോമസ്! പുതിയ സിനിമയുടെ വിശേഷങ്ങള്‍ പുറത്ത്!

0
34

ലാലേട്ടന്റെ ഹിറ്റ് ഡയലോഗ് സിനിമയാക്കി ടൊവിനോ തോമസ്! പുതിയ സിനിമയുടെ വിശേഷങ്ങള്‍ പുറത്ത്!

ഹിറ്റ് സിനിമകളിറക്കി ടൊവിനോ തോമസ് അതിശയിപ്പിച്ച്‌ കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷമെത്തിയ ആമി, അഭിയുടെ കഥ അനുവിന്റെയും, മറഡോണ, തീവണ്ടി, എന്നീ സിനിമകളെല്ലാം തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഇനി അണിയറയില്‍ നിരവധി സിനിമകളാണ് ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ളത്. അതിനൊപ്പം മറ്റൊരു സിനിമയെ കുറിച്ചുള്ള വാര്‍ത്ത വന്നിരിക്കുകയാണ്.
ദുല്‍ഖറിനേപ്പോലെ അങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല; രൂക്ഷ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍

ടൊവിനോ നായകനാവാന്‍ പോവുന്ന പുതിയ സിനിമയുടെ പ്രത്യേകത മോഹന്‍ലാലിന്റെ പ്രശസ്തമായൊരു ഡയലോഗാണ് സിനിമയുടെ പേരാവുന്നത് എന്നതാണ്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന് മോഹന്‍ലാല്‍ പറയുന്നത്. ആ ഡയലോഗ് ശ്രദ്ധേയമായിരുന്നു.
‘കിരീടം സൂപ്പര്‍ഹിറ്റായി, പക്ഷേ അവര്‍ ലോഹിതദാസിനെ അവഗണിച്ചു, എന്റെ പേര് പോലും ഇല്ലല്ലോയെന്ന് പറഞ്ഞ് വിഷമിച്ചു’സിന്ധുവിന്റെ വെളിപ്പെടുത്തല്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ടൊവിനോയെ നായകനാക്കി കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണെന്നാണ് റിപ്പോര്‍ട്ട്. 2 പെണ്‍കുട്ടികള്‍ എന്ന സിനിമയ്ക്ക് ശേഷം ജിയോ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ദീപു പ്രദീപുമായി ചേര്‍ന്ന് ജിയോ ബേബിയാണ് തിരക്കഥ ഒരുക്കുന്നതും.
‘കിരീടം സൂപ്പര്‍ഹിറ്റായി, പക്ഷേ അവര്‍ ലോഹിതദാസിനെ അവഗണിച്ചു, എന്റെ പേര് പോലും ഇല്ലല്ലോയെന്ന് പറഞ്ഞ് വിഷമിച്ചു’സിന്ധുവിന്റെ വെളിപ്പെടുത്തല്‍

ചിത്രത്തില്‍ നാട്ടിന്‍ പുറത്തുകാരനായ യുവാവായിട്ടാണ് ടൊവിനോ അഭിനയിക്കുന്നത്. എന്നാല്‍ സിനിമയെ കുറിച്ചുള്ള ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
മോഹന്‍ലാലിനെതിരെ പ്രതികരിച്ച രേവതിക്കെതിരെ ആഞ്ഞടിച്ച് സുഹാസിനി;ഡബ്ല്യുസിസിക്കിട്ട് എട്ടിന്‍റെ പണി

നിലവില്‍ ലൂസിഫര്‍, ഒരു കുപ്രിദ്ധ പയ്യന്‍, ലൂക്കാ, ആന്‍ഡ് ഓസ്‌കാര്‍ ഗോസ് ടൂ, എന്റെ ഉമ്മാന്റെ പേര്, മാരി 2, കല്‍ക്കി, വൈറസ്, എന്നീ സിനിമകളാണ് അണിയറയിലുള്ളത്. ഒരു കുപ്രിദ്ധ പയ്യന്‍ നവംബര്‍ 9 ന് റിലീസിനൊരുങ്ങുകയാണ്. ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിച്ച്‌ കൊണ്ടിരിക്കുകയാണ്. മറ്റ് സിനിമകളും പിന്നാലെ തന്നെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Comments

comments

LEAVE A REPLY