മോഹന്‍ലാല്‍ മനഃപൂര്‍വം ചെയ്തതാണെന്ന് ഞാന്‍ കരുതുന്നില്ല, ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു;ആഞ്ഞടിച്ച് പ്രകാശ് രാജ്

0
12

മോഹന്‍ലാല്‍ മനഃപൂര്‍വം ചെയ്തതാണെന്ന് ഞാന്‍ കരുതുന്നില്ല, ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു;ആഞ്ഞടിച്ച് പ്രകാശ് രാജ്

മീടൂ വിഷയത്തില്‍ ഒരു പ്രസ്താവന നടത്തുമ്ബോള്‍ മോഹന്‍ലാല്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്തേണ്ടതായിരുന്നുവെന്ന് നടന്‍ പ്രകാശ് രാജ്. മോഹന്‍ലാല്‍ മനഃപൂര്‍വം പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം അങ്ങിനെ പറഞ്ഞുപോയതാവാം. വളരെ സെന്‍സിബിളും സെന്‍സിറ്റീവുമായ വ്യക്തിയാണ് മോഹന്‍ലാല്‍.

പക്ഷേ, മീ ടൂ പോലൊരു വിഷയത്തില്‍ കുറച്ചു കൂടി ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട്.ലാലേട്ടനെ പോലൊരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്. പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞു. മീ ടൂ വളരെ ശക്തമായ പ്രസ്ഥാനമാണെന്നും സ്ത്രീകളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനമാണ് ഇതിലൂടെ നടക്കുന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ആരാധകരെ നിരാശയിലാഴ്‌ത്താന്‍ ദിലീപിന് കഴിയില്ല; വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി ദിലീപ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മീ ടൂ വളരെ ശക്തമായ പ്രസ്ഥാനമാണെന്നും സ്ത്രീകളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനമാണ് ഇതിലൂടെ നടക്കുന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലും മോഹന്‍ലാലിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മീ ടൂവിനെ ഒരു മൂവ്മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ അബുദാബിയില്‍ ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
നിവിന്‍ പോളിയ്ക്കും ലാലേട്ടനുമെതിരെ വല്ലാത്ത ചതിയായി പോയി! 100 കോടി നേടിയ കൊച്ചുണ്ണിയ്ക്കും പണികിട്ടി

താന്‍ അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച്‌ എങ്ങിനെയാണ് അഭിപ്രായം പറയുകയെന്നും, അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മലയാള സിനിമയെ ഇത് ബാധിക്കുന്നില്ല. പുരുഷന്മാര്‍ക്കും ഒരു മീ ടൂ ആകാമെന്ന് ചിരിച്ചു കൊണ്ടാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.
ഒടുവില്‍ ആ രഹസ്യം തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍;ലാലേട്ടന്‍ നുണയാണ് പറയുന്നതെന്ന് ആരാധകര്‍

ഈ പ്രസ്താവനയ്‌ക്കെതിരെ നടിമാരായ രേവതിയും പത്മപ്രിയയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

വരുന്നൂ… രണ്ടാമൂഴം,;സംഭവം കലക്കി,ശ്രീകുമാര്‍ മേനോന് പണി കൊടുത്ത് ദിലീപും!

Comments

comments

LEAVE A REPLY