മുരുഗദോസിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയെന്ന് സണ്‍പിക്‌ചേഴ്‌സ്; ‘സര്‍ക്കാര്‍’ വിവാദത്തില്‍ നാടകീയ സംഭവങ്ങള്‍,ഞെട്ടിക്കുന്ന പ്രതികരണവുമായി സൂപ്പര്‍താരം രജനീകാന്ത്

0
10

മുരുഗദോസിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയെന്ന് സണ്‍പിക്‌ചേഴ്‌സ്; ‘സര്‍ക്കാര്‍’ വിവാദത്തില്‍ നാടകീയ സംഭവങ്ങള്‍,ഞെട്ടിക്കുന്ന പ്രതികരണവുമായി സൂപ്പര്‍താരം രജനീകാന്ത്

വിജയ് ചിത്രം ‘സര്‍ക്കാരി’നെതിരെ എഐഎഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം കനക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ നാടകീയ സംഭവങ്ങളാണ് ഇന്നലെ രാത്രി അരങ്ങേറിയത്. ചിത്രത്തിന്റെ സംവിധായകനെ തേടി പൊലീസ് എത്തിയെന്ന വെളിപ്പെടുത്തലുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെ’?; മമ്മൂക്കയുടെ ആ ഒരു ചോദ്യം എല്ലാം മാറ്റിമറിച്ചു!,വെളിപ്പെടുത്തലുമായി യുവതാരം

സംവിധായകന്‍ എ.ആര്‍.മുരുഗദോസിന്റെ വീട്ടില്‍ പൊലീസ് എത്തിയിരിക്കുന്നെന്നും അദ്ദേഹത്തിന്റെ അറസ്റ്റാണ് ലക്ഷ്യമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ട്വീറ്റ് ചെയ്യുകയായിരുന്നു. ‘ബ്രേക്കിങ് ന്യൂസ്’ എന്ന മുഖവുരയോടെയുള്ള ഈ ട്വീറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തു. പിന്നാലെ സര്‍ക്കാരിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. തമിഴ്‌സിനിമാ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റായ വിശാലും സൂപ്പര്‍താരം രജനീകാന്തും ‘സര്‍ക്കാരിന്’ പിന്തുണയുമായെത്തി.
എന്‍റെ മനസ്സില്‍ ഒരു കംപ്ലീറ്റ് ആക്ടറുണ്ട്.;ആരാധകരെ ഞെട്ടിച്ച്‌ ലാലേട്ടന്‍റെ വെളിപ്പെടുത്തല്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ചിത്രം സെന്‍സര്‍ ബോര്‍ഡ് കാണുകയും പ്രദര്‍ശനാനുമതി നല്‍കിയതാണെന്നും പിന്നെന്തിനാണ് പ്രതിഷേധമെന്നായിരുന്നു വിശാലിന്റെ ട്വീറ്റ്. പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നായിരുന്നു രജനീകാന്തും അഭിപ്രായപ്പെട്ടത്. ചിത്രത്തേയും നിര്‍മ്മാതാക്കളേയും അപമാനിക്കുന്നതാണ് നടപടിയെന്നും രജനീകാന്ത് പറഞ്ഞു. എന്നാല്‍ ട്വീറ്റ് സണ്‍ പിക്ചേഴ്സ് സിനിമയുടെ പബ്ലിസിറ്റിക്കുവേണ്ടി ചെയ്യുന്നതാണെന്നും ട്വീറ്റ് വസ്തുതാവിരുദ്ധമാണെന്നും ട്വിറ്ററില്‍ തന്നെ ആക്ഷേപമുയര്‍ന്നു.
പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളും അണിയറയില്‍ നടന്നു; മമ്മൂട്ടി ചിത്രത്തില്‍ സംഭവിച്ചത് തുറന്നടിച്ച്‌ സംവിധായകന്‍ ഭദ്രന്‍

തന്‍റെ വീട്ടില്‍ പൊലീസ് എത്തിയതും മടങ്ങി പോയെന്നും മുരുഗദോസും ട്വീറ്റ് ചെയ്തിരുന്നു. താന്‍ വീട്ടിലില്ലായിരുന്നുവെന്നും അതുകൊണ്ടാണ് വീട്ടില്‍ നിന്നും പൊലീസ് മടങ്ങിയതെന്നും മുരുഗദോസ് ട്വീറ്റില്‍ പറയുന്നു. മുരുഗദോസിന് പിന്തുണയുമായി കമല്‍ഹാസനും രംഗത്തെത്തിയിരുന്നു.
അങ്ങനെ അവര്‍ വാക്കുപാലിച്ചു;പുലിവാല് പിടിച്ചു വിജയ്‌,പ്രതിഷേധവുമായി ആരാധകര്‍!

എ.ആര്‍.മുരുഗദോസിന്റെ മാനേജരോട് തങ്ങള്‍ സംസാരിച്ചുവെന്നും പൊലീസ് എത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ സംരക്ഷണത്തിനായാണെന്ന് അറിയിച്ചുവെന്നും ദി ന്യൂസ് മിനിറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. വിരുഗമ്ബാക്കം പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും ദി ന്യൂസ് മിനിറ്റ് പറയുന്നു. ട്വിറ്ററില്‍ എതിര്‍വാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി സണ്‍ പിക്ചേഴ്സ് വീണ്ടുമെത്തി. പൊലീസ് മുരുഗദോസിന്റെ വീട്ടിലെത്തി അദ്ദേഹത്തെ അന്വേഷിച്ചുവെന്നും അവിടെ ഇല്ലായിരുന്നതിനാല്‍ തിരിച്ചു പോയെന്നുമായിരുന്നു ട്വീറ്റ്.

 

Comments

comments

LEAVE A REPLY