മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ;ദൃശ്യം തമിഴില്‍ നിന്ന് രജനീകാന്ത് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ജീത്തു ജോസഫ്

0
50

മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ;ദൃശ്യം തമിഴില്‍ നിന്ന് രജനീകാന്ത് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ജീത്തു ജോസഫ്

‘മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ. കാരണം മറ്റൊന്നുമല്ല, ഈ താരപദവി അഭിനേതാക്കള്‍ക്ക് വലിയ ബാധ്യതയാണ്. പുതിയ ചെറുപ്പക്കാര്‍ ആരും സൂപ്പര്‍താരങ്ങളാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും പ്രതിഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാള്‍ അയാളിലെ നടനെ നിയന്ത്രിച്ചാല്‍ എന്ത് സംഭവിക്കും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്.’ ഒരു അഭിമുഖത്തില്‍ സിനിമ സംവിധായകന്‍ ജിത്തു ജോസഫ് പറഞ്ഞ വാക്കുകളാണിവ. താരപദവി അഭിനേതാക്കള്‍ക്ക് എപ്രകാരമാണ് ഭാരമാകുന്നത് എന്ന സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജീത്തു ജോസിന്‍റെ ഈ പരാമര്‍ശം.
ഈ വരവ് ഞെട്ടിക്കാന്‍ തന്നെയാണ്;പേരന്‍പിന് മുമ്ബേ തമിഴില്‍ മറ്റൊരു മമ്മൂട്ടി ചിത്രം!,കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ജിത്തുജോസഫ് സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം മലയാളികള്‍ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. മോഹന്‍ലാലിന്റെ അഭിനയ മികവില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം മറ്റു ഭാഷകളിലേക്ക് പുനര്‍ചിത്രീകരിക്കുകയും ചെയ്തു. ദൃശ്യം സിനിമയുടെ തമിഴ് പതിപ്പ് പാപനാസത്തില്‍ നായക വേഷം അവതരിപ്പിച്ചത് കമല്‍ഹാസനാണ്.
‘ഇന്ത്യന്‍ 2’ല്‍ മമ്മൂട്ടി;എക്കാലത്തെയും വലിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന് സംവിധായകന്‍ ഷങ്കര്‍ ഒരുങ്ങുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്നാല്‍ കമലഹാസന് പകരം ഈ വേഷം ചെയ്യാന്‍ മനസ്സില്‍ വിചാരിച്ചതും ആദ്യം സമീപിച്ചതും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ ആയിരുന്നെന്നും ജിത്തു ജോസിന്റെ വെളിപ്പെടുത്തല്‍. രജനീകാന്തിന് സിനിമ ഇഷ്‌ടപ്പെട്ടിരുന്നുവെങ്കിലും പൊലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല എന്ന് പറഞ്ഞ് അദ്ദേഹം പിന്മാക്കുകയായിരുന്നു എന്നും ജിത്തുജോസഫ് കൂട്ടിച്ചേര്‍ത്തു.
ആ സിനിമ ഉപേക്ഷിച്ചതുകൊണ്ട് ഒരു നഷ്‌ടവും സംഭവിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി ഫഹദ് ഫാസില്‍

ദൃശ്യത്തില്‍ മോഹന്‍ലാലിനെ പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച കലാഭവന്‍ ഷാജോണ്‍ തല്ലുന്ന രംഗമുണ്ട്. സിനിമയുടെ പുരോഗതിക്ക് വളരെ അനിവാര്യമായ ഒരു രംഗമായിരുന്നു അത്.
കൊച്ചുണ്ണിയ്‌ക്ക് പിന്നാലെ ഇത്തിക്കരപക്കിയും; നായകനാകാന്‍ മമ്മൂട്ടിയും മോഹന്‍ലാലും?മമ്മൂട്ടി ആരാധകരെ അമ്പരപ്പിച്ച് സംവിധായകന്‍

എന്നാല്‍ ലാലേട്ടനോട് ഈ രംഗത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍, സിനിമയാണ് പ്രധാനമെന്നും അവിടെ മറ്റുള്ളവരുടെ അഭിപ്രായം നോക്കേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത് എന്നും ജിത്തു കൂട്ടിചേര്‍ത്തു.

Comments

comments

LEAVE A REPLY