മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് എത്തും; സന്തോഷം പങ്കുവെച്ച്‌ ജയറാം,വീഡിയോ വൈറല്‍ ആകുന്നു

0
0

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് എത്തും; സന്തോഷം പങ്കുവെച്ച്‌ ജയറാം,വീഡിയോ വൈറല്‍ ആകുന്നു

കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമാണ് ജയറാം. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പത്മരാജന്‍ സംവിധാനം ചെയ്ത അപരനിലൂടെയാണ് താരം നായകനായി തുടക്കം കുറിച്ചത്. മുന്‍നിര താരങ്ങളും സംവിധായകരുമുള്‍പ്പടെ നിരവധി പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു.
ആ പ്രവചനം ഫലിക്കുമോ? ഇത് മമ്മൂട്ടി,മോഹന്‍ലാല്‍ ആരാധകര്‍ ഒരുപോലെ കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനം

സിനിമയുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം പാര്‍വതിയുമായി പ്രണയത്തിലായതും ആ പ്രണയം വിവാഹത്തിലേക്കെത്തിയത്. വിവാഹത്തോടെ ബൈ പറയുന്ന അഭിനേത്രികളുടെ കൂട്ടത്തിലേക്ക് താരവും ഇടം പിടിക്കുകയായിരുന്നു. ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
‘അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ?’, മമ്മൂട്ടിയുടെ വാക്കുകള്‍കേട്ട് ഞാന്‍ ഇളിഭ്യനായി; അനുഭവം പങ്കുവെച്ച്‌ ശ്രീകുമാര്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമായാണ് ജയറാമിനെ വിശേഷിപ്പിക്കാറുള്ളത്. പുതിയ സിനിമയായ ലോനപ്പന്റെ മാമോദീസ അവസാന ഘട്ട മിനുക്ക് പണികളിലാണ്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു.
രാജാവിന്‍റെ മകന്‍ വേണ്ടെന്നുവച്ചിട്ടും മമ്മൂട്ടി ലൊക്കേഷനില്‍ എത്തി!;പിന്നെ സംഭവിച്ചത്,രാജാവിന്‍റെ മകന്‍ ചരിത്രവിജയമായി മാറിയതിന് പിന്നില്‍ മറ്റൊരു കഥ

ജയറാം നായകനായെത്തുന്ന പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദറിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. അതിനിടയിലാണ് സുപ്രധാന വിവരങ്ങളുമായി താരം രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. പൂജാചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ജയറാം കുറിച്ചിട്ടുള്ളത്. അതേക്കുറിച്ച്‌ കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.
ഇത് പൊളിക്കും,;വിജയ് സേതുപതി മലയാളത്തിലേയ്ക്ക്;ആദ്യ ചിത്രം താരരാജവിനൊപ്പം

ജയറാമിന്റെ പുതിയ സിനിമ

മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി ഇപ്പോള്‍ മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ താരമാണ് ജയറാം. മലയാളത്തിന് പുറമെ അന്യഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മികച്ച പിന്തുണയും സ്വീകാര്യതയുമാണ് താരത്തിന് ലഭിച്ചത്. അച്ഛന്റെയും അമ്മയുടെയും പിന്നാലെ തന്നെ മകനും നായകനായി തുടക്കം കുറിച്ചിരുന്നു. രമേഷ് പിഷാരടി ചിത്രമായ പഞ്ചവര്‍ണ്ണതത്തയിലെ ജയറാമിന്റെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ലോനപ്പന്റെ മാമോദീസയാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്നത്. ഇതിനിടയിലാണ് അദ്ദേഹം പുതിയൊരു സന്തോഷവുമായെത്തിയത്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദറില്‍ താനഭിനയിക്കുന്നുവെന്നാണ് താരം പറഞ്ഞത്.

പൂജാചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും

ഡിസംബര്‍ രണ്ടാംവാരത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വിഷുവിന് സിനിമ റിലീസ് ചെയ്യാവുന്ന തരത്തിലാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. പക്കാ ഫണ്‍ എന്റര്‍ടൈനറുമായാണ് ഇത്തവണ ഇവരെത്തുന്നത്. സിനിമയുടെ പൂജാചടങ്ങില്‍ മുഖ്യാതിഥികളായി മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുക്കുമെന്നുള്ള സന്തോഷവാര്‍ത്ത പുറത്തുവിട്ടത് ജയറാം തന്നെയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ദീപം തെളിയിച്ചാണ് സിനിമയ്ക്ക് തുടക്കം കുറിക്കുകയെന്നും ഇതില്‍ക്കൂടുതല്‍ എന്ത് വേണമെന്നുമാണ് ജയറാം ചോദിക്കുന്നത്. ഡിസംബര്‍ 3നാണ് സിനിമയുടെ പൂജ.

ആദ്യമായി ജയറാമിനൊപ്പം

മുല്ലമൊട്ടും മുന്തിരിച്ചാറും, സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്ബസാരം. ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗ്രാന്റ് ഫാദര്‍. ഇതാദ്യമാ
യാണ് അദ്ദേഹം ജയറാമിനൊപ്പം പ്രവര്‍ത്തിക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള സിനിമയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദിവ്യ പിള്ള, സുരഭി സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ വനിതാതാരങ്ങള്‍. സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍, ഷറഫുദ്ദീന്‍, ധര്‍മ്മജന്‍, ദിലീഷ് പോത്തന്‍, മല്ലിക സുകുമാരന്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സഹായിച്ചും പിന്തുണച്ചും മുന്നേറുന്നു

അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ് തങ്ങള്‍ മുന്നേറുന്നതെന്ന് താരങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫാന്‍സ് പോരാട്ടങ്ങളെ പലപ്പോഴും തങ്ങള്‍ ഗൗനിക്കാറില്ലെന്നും താരങ്ങള്‍ തെളിയിച്ചിരുന്നു. ഏകദേശം ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തിയവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ക്ക് പിന്നാലെ തന്നെ എത്തിയതാണ് ജയറാമും. മിമിക്രിയിലൂടെയായിരുന്നു ഈ പെരുമ്ബാവൂര്‍കാരന്‍ സിനിമയിലേക്കെത്തിയത്. തന്റെ സിനിമയെ അനുഗ്രഹിക്കാനും പൂജ ചടങ്ങില്‍ പങ്കെടുക്കാനുമായി മോഹന്‍ലാലും മമ്മൂട്ടിയും എത്തുന്നതിന്റെ ത്രില്ലിലാണ് അദ്ദേഹം.

 

Comments

comments

LEAVE A REPLY