മമ്മൂട്ടിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? പേരന്‍പ് മമ്മൂട്ടിയിലേക്ക് എത്താന്‍ കാരണം പത്മപ്രിയ’- വെളിപ്പെടുത്തലുമായി റാം

0
0

മമ്മൂട്ടിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? പേരന്‍പ് മമ്മൂട്ടിയിലേക്ക് എത്താന്‍ കാരണം പത്മപ്രിയ’- വെളിപ്പെടുത്തലുമായി റാം

അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?. അമരത്തിലെ അച്ചൂട്ടിയെ ഓര്‍മയില്ലെ? പപ്പയുടെ സ്വന്തം അപ്പൂസിലെ ബാലചന്ദ്രനെയോ? അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍. നോവായി മമ്മൂട്ടിയുടെ ഓരോ അച്ഛന്‍ കഥാപാത്രവും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ ഇടം പിടിച്ചിട്ടുണ്ട്.
‘2.0’റിലീന് മുന്‍പേ ആരാധകരെ ഞെട്ടിച്ച്‌ ശങ്കര്‍;രജനിയുടെ വില്ലനായി ആദ്യം ആഗ്രഹിച്ചിരുന്നത് ഈ സൂപ്പര്‍താരത്തെ

ഇത്തരം സിനിമകള്‍ കണ്ട് ശീലിച്ച റാം അത്തരമൊരു കഥ സിനിമയാക്കാന്‍ ഒരുങ്ങുമ്ബോള്‍ മമ്മൂട്ടിയെ അല്ലാതെ മറ്റാരെയാണ് സമീപിക്കുക. ‘പേരന്‍പിലെ അമുദവന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയെ അല്ലാതെ മറ്റാരേയും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല’ എന്നാണ് റാം പറഞ്ഞത്.
ആ പ്രവചനം ഫലിക്കുമോ? ഇത് മമ്മൂട്ടി,മോഹന്‍ലാല്‍ ആരാധകര്‍ ഒരുപോലെ കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മമ്മൂട്ടിയിലൂടെ പേരന്‍പ് സാധ്യമായതിന് പിന്നില്‍ മറ്റൊരാള്‍ കൂടിയുണ്ട്. റാമിന്റെ സുഹൃത്തും നടിയുമായ പത്മപ്രിയ ആണ് ആ വ്യക്തി. കഥയെ കുറിച്ച്‌ റാം ആദ്യം പറയുന്നത് പത്മപ്രിയയോട് ആണ്. പത്മപ്രിയ വഴിയാണ് റാം മമ്മൂട്ടിയെ കാണുന്നത്. ഇതേക്കുറിച്ച്‌ റാം പറയുന്നതിങ്ങനെ:
പേരന്‍പിനായി മാറ്റി വെച്ചത് 10 വര്‍ഷം!;മമ്മൂട്ടിയും വെയ്റ്റ് ചെയ്തതതിന്‍റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍

‘നടി പത്മപ്രിയ എന്റെ അടുത്ത സുഹൃത്താണ്. അവര്‍ വഴിയാണ് മമ്മൂട്ടിയെ കാണാന്‍ അവസരം ലഭിക്കുന്നത്. പാലക്കാട് ഷൂട്ടിങ് ലൊക്കേഷനില്‍ പോയാണ് മമ്മൂട്ടിയെ കാണുന്നത്. സിനിമയെക്കുറിച്ച്‌ പറഞ്ഞ് കേള്‍പ്പിച്ചതും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. മമ്മൂട്ടി നോ പറഞ്ഞിരുന്നുവങ്കില്‍ ചിലപ്പോള്‍ ഈ സിനിമയേ ഉണ്ടാവുമായിരുന്നില്ല.’
രാജാവിന്‍റെ മകന്‍ വേണ്ടെന്നുവച്ചിട്ടും മമ്മൂട്ടി ലൊക്കേഷനില്‍ എത്തി!;പിന്നെ സംഭവിച്ചത്,രാജാവിന്‍റെ മകന്‍ ചരിത്രവിജയമായി മാറിയതിന് പിന്നില്‍ മറ്റൊരു കഥ

ഇതേക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ പത്മപ്രിയ പറഞ്ഞതും ഇതു തന്നെയായിരുന്നു. ‘പേരന്‍പിനെ കുറിച്ച്‌ റാം പറഞ്ഞപ്പോള്‍ തന്നെ ഓര്‍മ വന്നത് മമ്മൂട്ടിയുടെ മുഖമാണ്. പക്ഷേ, ചിത്രത്തിലേക്ക് അദ്ദേഹത്തെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് ഒരിക്കല്‍ റാം പറഞ്ഞു. ഈ കഥാപാത്രം മമ്മൂട്ടിക്ക് മാത്രമേ കഴിയൂ എന്നെനിക്കും ഉറപ്പുണ്ടായിരുന്നു. അങ്ങനെ ഞാന്‍ ഇക്കാര്യം സൂചിപ്പിച്ച്‌ അദ്ദേഹത്തിന് ഒരു മെസെജ് അയച്ചു.’
ഇത് പൊളിക്കും,;വിജയ് സേതുപതി മലയാളത്തിലേയ്ക്ക്;ആദ്യ ചിത്രം താരരാജവിനൊപ്പം

റാമിന് മമ്മൂട്ടിയുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കി. ചെയ്യാമെന്ന് സമ്മതിച്ചപ്പോള്‍ വളരെ സന്തോഷമായി. പേരന്‍പിലെ ഓരോ സീനിലും മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാനാകില്ലെന്ന് പത്മപ്രിയ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

 

Comments

comments

LEAVE A REPLY