മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും അത് ചെയ്യാന്‍ കഴിയില്ല;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രയുടെ സംവിധായകന്‍!

0
10

മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും അത് ചെയ്യാന്‍ കഴിയില്ല;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രയുടെ സംവിധായകന്‍!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി. വില്ലനായി സിനിമയില്‍ തുടക്കം കുറിച്ച അദ്ദേഹം സഹനായകനായും പിന്നീട് നായകനായും മാറുകയായിരുന്നു. ഇന്നിപ്പോള്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയിരിക്കുകയാണ് ഈ താരം.
‘രണ്ടാമൂഴ’ത്തിന് രാശിയില്ല? മോഹന്‍ലാല്‍ അല്ല, തീരുമാനമെടുക്കേണ്ടത് മമ്മൂട്ടി?

മലയാളത്തില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച്‌ ചിന്തിക്കാനാവില്ലെന്ന സ്ഥിതിവിശേഷമാണ്. പ്രേക്ഷക പിന്തുണയില്‍ ഏറെ മുന്നിലാണ് അദ്ദേഹം. മമ്മൂട്ടിക്ക് പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ താരപുത്രനെന്ന ഇമേജിലാണ് അറിയപ്പെട്ടതെങ്കിലും പിന്നീട് അത് മാറിമറിഞ്ഞിരുന്നു. ഇന്നിപ്പോള്‍ തെന്നിന്ത്യന്‍ സിനിമയുടെ തന്നെ പ്രിയപ്പെട്ട താരങ്ങളാണ് ഇരുവരും.
ജീവിതത്തില്‍ പറ്റിയ ആദ്യത്തെ തെറ്റ്; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്,വെളിപ്പെടുത്തലുമായി ശ്വേത മേനോന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ അദ്ദേഹം അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കില്‍ അഭിനയിച്ചത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടാണ് പേരന്‍പിലൂടെ അദ്ദേഹം തമിഴിലേക്കെത്തിയത്.
മോഹന്‍ലാല്‍ മമ്മൂട്ടിയെ പോലെയായിരുന്നില്ല; ഈ കഥാപാത്രങ്ങള്‍ മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാന്‍ സാധിക്കില്ല,മെഗാസ്റ്റാര്‍ ആരാധകരെ അമ്പരപ്പിച്ച് ഫാസിലിന്‍റെ വെളിപ്പെടുത്തല്‍

ദേശീയ അവാര്‍ഡ് ജേതാവായ റാമാണ് പേരന്‍പ് സംവിധാനം ചെയ്തത്. റോട്ടര്‍ഡാം ചലച്ചിത്രമേളയിലുള്‍പ്പടെ നിരവധി മേളകളിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തമിഴിന് പിന്നാലെ തന്നെ തെലുങ്കിലെത്തിയപ്പോഴും അദ്ദേഹം നിരാശപ്പെടുത്തില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. മമ്മൂട്ടിയുടെ ആത്മാര്‍ത്ഥതയെക്കുറിച്ച്‌ വാചാലനായി സംവിധായകന്‍ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
പുറകില്‍ കൈ കെട്ടി മമ്മൂട്ടി നടക്കാന്‍ തുടങ്ങി, സിബിഐയെ ബ്രാഹ്മണനാക്കിയതും മമ്മൂട്ടി,മമ്മൂട്ടി തന്നെ ഞെട്ടിച്ചു, വെളിപ്പെടുത്തലുമായി സംവിധായകന്‍

മമ്മൂട്ടിയെക്കുറിച്ച്‌ സംവിധായകന്‍

മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ഈ കഥാപാത്രത്തെ അനശ്വരമാക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എത്ര ലേറ്റായാലും അദ്ദേഹത്തെയല്ലാതെ മറ്റൊരാളെ വെച്ച്‌ ഈ ചിത്രം പൂര്‍ത്തിയാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുടെ കഥയുമായി സമീപിച്ചപ്പോഴും തന്റെ തിരക്കിനെക്കുറിച്ച്‌ മമ്മൂട്ടി പറഞ്ഞിരുന്നു. മറ്റാരെയെങ്കിലും വെച്ച്‌ ചെയ്‌തോളാനായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. എന്നാല്‍ അത് പറ്റില്ലെന്നും മമ്മുക്ക തന്നെ ഇത് ചെയ്യണമെന്ന് നിര്‍ബന്ധിച്ചപ്പോഴും അദ്ദേഹം വഴങ്ങുകയായിരുന്നു.
പ്രസിഡന്റിന്റെ ഈ നിലപാട് ശരിയാണോ? ;മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച്‌ പദ്മപ്രിയ

തെലുങ്ക് പഠിച്ചെടുത്തു

ഏത് സിനിമയില്‍ അഭിനയിക്കുകയാണെങ്കിലും ആ കഥാപാത്രത്തെ മാത്രമല്ല ഡബ്ബിംഗിലും തന്റെ ശബ്ദം വേണമെന്ന കാര്യത്തിലും മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ട്. തമിഴിലായാലും തെലുങ്കിലായാലും മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുന്നതിനോട് അദ്ദേഹത്തിന് താല്‍പര്യമില്ല. പല വാക്കുകളും മലയാളത്തില്‍ എഴുതിയാണ് അദ്ദേഹം പഠിച്ചെടുത്തതെന്നും സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു. മമ്മൂട്ടി മാത്രമല്ല ഇക്കാര്യത്തില്‍ ദുല്‍ഖറിന്റെ അഭിപ്രായവും സമാനമാണ്. മഹാനടിയില്‍ അഭിനയിക്കുന്നതിനിടയില്‍ തെലുങ്ക് പഠിക്കാനായി കഷ്ടപ്പെടുന്ന താരപുത്രന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Comments

comments

LEAVE A REPLY