മമ്മൂക്ക അഭിനയിക്കാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ സിനിമ എന്നന്നേക്കുമായി ഉപേക്ഷിക്കുമായിരുന്നു’; വെളിപ്പെടുത്തലുമായി സംവിധായകന്‍

0
9

മമ്മൂക്ക അഭിനയിക്കാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ സിനിമ എന്നന്നേക്കുമായി ഉപേക്ഷിക്കുമായിരുന്നു’; വെളിപ്പെടുത്തലുമായി സംവിധായകന്‍

ചലച്ചിത്ര മേളകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മമ്മൂട്ടി നായകനായെത്തിയ തമിഴ് ചിത്രം പേരന്‍പ്. തങ്കമീന്‍കള്‍, തരമണി, കാട്രത് തമിഴ് എന്നീ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്.
നിങ്ങളുടെ കച്ചറ സിനിമയില്‍ അഭിനയിക്കുന്നില്ല;സംവിധായകനെതിരെ ആഞ്ഞടിച്ച് മമ്മൂട്ടി

മമ്മൂട്ടി അഭിനയിക്കാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഈ ചിത്രം എന്നന്നേക്കുമായി ഉപേക്ഷിക്കുമായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റാം. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് റാം ഇക്കാര്യം പറഞ്ഞത്. അമുദന്‍ എന്ന ടാക്സി ഡൈവ്രറിന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
ഇത് പൊളിക്കും,;വിജയ് സേതുപതി മലയാളത്തിലേയ്ക്ക്;ആദ്യ ചിത്രം താരരാജവിനൊപ്പം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

2009ല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിരുന്നു. ആരായിരിക്കണം അമുദന്‍ എന്നു ചിന്തിച്ചപ്പോള്‍ ഒരു മുഖമേ മനസ്സില്‍ വന്നുള്ളൂ. മമ്മൂക്കയുടേത്. പണ്ടു മുതലേ നന്നായി മലയാളം സിനിമകള്‍ കാണുന്ന ഒരാളാണ് ഞാന്‍. മമ്മൂക്കയുടെ സുകൃതം, അമരം, തനിയാവര്‍ത്തനം, മൃഗയ തുടങ്ങിയ ചിത്രങ്ങളെല്ലാം എന്റെ പ്രിയപ്പെട്ട സിനിമകളാണ്. പിന്നെ വടക്കന്‍ വീരഗാഥ, എം.ടി വാസുദേവന്‍ നായര്‍ സാറിന്റെ സിനിമകളും എഴുത്തും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മമ്മൂക്ക ഈ സിനിമ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ഞാനിത് ഉപേക്ഷിക്കുമായിരുന്നു’ റാം പറയുന്നു.
മോഹന്‍ലാല്‍ മമ്മൂട്ടിയെ പോലെയായിരുന്നില്ല; ഈ കഥാപാത്രങ്ങള്‍ മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാന്‍ സാധിക്കില്ല,മെഗാസ്റ്റാര്‍ ആരാധകരെ അമ്പരപ്പിച്ച് ഫാസിലിന്‍റെ വെളിപ്പെടുത്തല്‍

പേരന്‍പിന് ലഭിച്ച സ്വീകരണത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും റാം പറയുന്നു. അമുദന്‍ എന്ന ടാക്സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ്.
‘നിങ്ങളെ കുഴിയില്‍ വെച്ചാല്‍ പോലും മിണ്ടാന്‍ വരില്ല’; അന്ന് തിലകനോട് അങ്ങനെ പറയേണ്ടിവന്നു,കാരണം വെളിപ്പെടുത്തി കെപിഎസി ലളിത

മമ്മൂട്ടി അമുദനായെത്തിയപ്പോള്‍ മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്. സമുദ്രക്കനി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും

Comments

comments

LEAVE A REPLY