മദ്യപിച്ച സുഹൃത്തിന്‍റെ വിവരണം കേട്ട് ലാല്‍ ജോസ് അമ്പരന്നു;സൂപ്പര്‍ ഹിറ്റ് സിനിമയുടെ പിറവിയെക്കുറിച്ച്‌ ലാല്‍ ജോസ്

0
58

മദ്യപിച്ച സുഹൃത്തിന്‍റെ വിവരണം കേട്ട് ലാല്‍ ജോസ് അമ്പരന്നു;സൂപ്പര്‍ ഹിറ്റ് സിനിമയുടെ പിറവിയെക്കുറിച്ച്‌ ലാല്‍ ജോസ്

കരിയറില്‍ ഹിറ്റുകളുടെ പെരുമഴപെയ്യിച്ച സംവിധായകനാണ് ലാല്‍ ജോസ്, എന്നാല്‍ ‘രണ്ടാം ഭാവം’ എന്ന ലാല്‍ ജോസിന്റെ മൂന്നാം ചിത്രം ഇന്നത്തെ ഹിറ്റ്മേക്കര്‍ക്ക്‌ വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
സിനിമയില്‍ നിന്നും ഇടവേള എടുത്തത് ഇതിനായിരുന്നോ?;ട്വിറ്ററിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രുതി ഹസന്‍

രണ്ടാം ഭാവത്തിന്റെ അപ്രതീതീക്ഷിത പരാജയം ലാല്‍ ജോസിനെ വല്ലാതെ തകര്‍ത്ത് കളഞ്ഞിരുന്നു, ഒടുവില്‍ അടുത്ത സിനിമയിലേക്ക് കടക്കാന്‍ ദിലീപാണ് ലാല്‍ ജോസിനു കരുത്ത് പകര്‍ന്നത്, അങ്ങനെ അടുത്ത സിനിമയ്ക്കായുള്ള കഥ തേടി ലാല്‍ ജോസ് യാത്ര തിരിച്ചു. ലാല്‍ജോസിനൊപ്പം രഞ്ജന്‍പ്രമോദും യാത്രയില്‍ ഉള്‍പ്പെട്ടിരുന്നു. അങ്ങനെ നിലമ്ബൂരിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിക്കവേയാണ് ലാല്‍ ജോസിനോടുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത ചോദ്യമെത്തിയത്.
കൊച്ചുണ്ണിയ്‌ക്ക് പിന്നാലെ ഇത്തിക്കരപക്കിയും; നായകനാകാന്‍ മമ്മൂട്ടിയും മോഹന്‍ലാലും?മമ്മൂട്ടി ആരാധകരെ അമ്പരപ്പിച്ച് സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

പുതിയ സിനിമയുടെ കഥ തേടി വന്ന ലാല്‍ ജോസിന്റെ മുഖത്ത് നോക്കി സുഹൃത്ത് പറഞ്ഞു, സിനിമക്കാര്‍ അഹങ്കാരികളാണ്, ദന്തഗോപുരത്തില്‍ താമസിക്കുന്ന നിങ്ങള്‍ക്കൊന്നും സാധാരണക്കാരുടെ കഥ അറിയില്ല, കഥ കിട്ടണമെങ്കില്‍ ചുറ്റും നോക്കണം, മദ്യപിച്ചു കൊണ്ടുള്ള സുഹൃത്തിന്റെ വിവരണം കേട്ട് ലാല്‍ ജോസ് ആദ്യമൊന്നു പകച്ചെങ്കിലും സധൈര്യം സുഹൃത്തിനോട് പറഞ്ഞു, അതെ സിനിമാക്കാര്‍ അങ്ങനെയാണ് അങ്ങനെ എങ്കില്‍ സാധാരണ ജീവിതം അറിയാവുന്ന നീ ഒരു കഥ പറയൂ,ശേഷം അയാള്‍ ലാല്‍ ജോസിനോട് ഒരു കള്ളന്റെ കഥ പറഞ്ഞു, അയാളുടെ നാട്ടിലെ എല്ലാവരും ഇഷ്ടപ്പെട്ട ഒരു നാടിന്റെ കള്ളന്റെ കണ്ണീര്‍കഥ, ഒടുവില്‍ അത്മഹത്യ ചെയ്ത അയാളുടെ ജീവിത കഥ പറഞ്ഞ ശേഷം തന്റെ സുഹൃത്ത് വല്ലാതെ കരഞ്ഞുവെന്നും ലാല്‍ ജോസ് പങ്കുവെയ്ക്കുന്നു, ആ കഥയാണ് മീശമാധവന്‍ എന്ന സിനിമയുണ്ടാക്കാന്‍ തനിക്ക് പ്രചോദനമായതെന്നും, അയാള്‍ പറഞ്ഞ കഥയേക്കാള്‍ തന്നെ ആകര്‍ഷിച്ചത് ഒരു കള്ളന്റെ കഥ പറഞ്ഞു തീര്‍ന്നപ്പോഴുണ്ടായ അയാളിലെ വൈകാരികതയാണെന്നും സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമില്‍ സംസരിക്കവേ ലാല്‍ ജോസ് വ്യക്തമാക്കി.
കാളിദാസിന്‍റെ പുതിയ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്; ആരാധകരെ ഞെട്ടിച്ചത് മെഗാസ്റ്റാര്‍

Comments

comments

LEAVE A REPLY