ബുക്ക്‌മൈഷോ യുടെ തട്ടിപ്പ് കയ്യോടെ പിടികൂടി നിര്‍മാതാവ്

0
25
ബുക്ക്‌മൈഷോ യുടെ തട്ടിപ്പ് കയ്യോടെ പിടികൂടി നിര്‍മാതാവ്

ബുക്ക്‌മൈഷോ യുടെ തട്ടിപ്പ് കയ്യോടെ പിടികൂടി നിര്‍മാതാവ്

 
തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ സിനിമാ ബുക്കിംഗ് വെബ്സൈറ്റായ ബുക്ക് മൈ ഷോയ്ക്കെതിരെ ആരോപണങ്ങളുമായി നിര്‍മാതാവ് ബിആര്‍ നസീബ്.ബുക്ക് മൈ ഷോയ്ക്ക് പണം കൊടുക്കാത്തതിനാല്‍ തങ്ങളുടെ സിനിമയായ കുഞ്ഞു ദൈവത്തിന്റെ റേറ്റിംഗ് സൈറ്റ് കുറച്ചുകാണിച്ചെന്ന് നസീബ് ആരോപിച്ചു.

ഇത്തിക്കരപ്പക്കി വിവാദങ്ങള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി തിരക്കഥാകൃത്ത് റോബിന്‍ തിരുമല

റേറ്റിംഗ് ഉണ്ടായിട്ടും അത് കുറച്ചു കാണിക്കുകയാണെന്ന് വെബ്സൈറ്റ് ചെയ്തതെന്ന് നസീബ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
“കഴിഞ്ഞ ദിവസം ബുക്ക് മൈ ഷോയില്‍ നിന്ന് ഒരാള്‍ വിളിച്ചിരുന്നു. പണം തരികയാണെങ്കില്‍ സിനിമയ്ക്ക് നല്ല റേറ്റിംഗ് തരാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അതൊരു സ്പാമായിരിക്കും എന്ന് കരുതി ഞങ്ങള്‍ അത് ഒഴിവാക്കി.”

ഡേറ്റിംഗ് സമയത്ത് ഞാന്‍ എല്ലാം അസ്വതിച്ചിട്ടുണ്ട്; നടി റായി ലക്ഷ്മി മനസ് തുറക്കുന്നു

“ബുക്ക് മൈ ഷോ യൂസേഴ്സില്‍നിന്ന് നല്ല റേറ്റിംഗ് കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍, അവസാന റിസല്‍ട്ടില്‍ അവര്‍ ഞങ്ങളെ തോല്‍പ്പിച്ചു. ഈ റേറ്റിംഗിന്റെ പിന്നിലുള്ള കണക്ക് എനിക്ക് മനസിലാകുന്നില്ല.”

“82 ശതമാനം ഉപയോക്താക്കളും 5 റേറ്റിംഗ് കൊടുത്തിട്ടും സൈറ്റില്‍ കാണിച്ചിരിക്കുന്ന ഓവറോള്‍ റേറ്റിംഗ് 22 ശതമാനം മാത്രമാണ്. ജനങ്ങള്‍ സിനിമയെക്കുറിച്ച്‌ എന്ത് കരുതുന്നു എന്നത് വെറും കോമഡിയാക്കി കളഞ്ഞിരിക്കുകയാണ് അവര്‍.”

“ഞങ്ങള്‍ക്ക് നല്ല റേറ്റിംഗ് തരാന്‍ ഞാനിനി ആവശ്യപ്പെടുന്നില്ല. മറിച്ച്‌ ബുക്ക് മൈ ഷോയില്‍ റേറ്റ് ചെയ്യുന്നത് നിര്‍ത്തണം എന്നാണ് എനിക്ക് പറയാനുള്ളത്.”

സ്ത്രീയും പുരുഷനും ഒന്നിച്ചുള്ള “അമ്മ”യില്‍ തന്നെയാണ് വിശ്വാസം നടി മൈഥിലി തുറന്നു പറയുന്നു

“കുഞ്ഞുദൈവം അടുത്തുള്ള തിയേറ്ററില്‍ പോയി കാണു. സിനിമാ പ്രേമികളെ, ഈ ചിത്രത്തെ സഹായിക്കണം.”

നസീബിന്റെ പോസ്റ്റിന് പിന്നാലെ #IHateBookMyShow, #SupportKunjuDaivam എന്നീ ഹാഷ് ടാഗ് ക്യാമ്ബയിനുകളും സോഷ്യല്‍മീഡിയയില്‍ ആരംഭിച്ചിട്ടുണ്ട്.

Comments

comments

LEAVE A REPLY