പള്ളീ വന്നാല്‍ പ്രാര്‍ത്ഥിക്കണം, ഫോട്ടോയെടുക്കരുത്!;പൊട്ടിതെറിച്ച് മെഗാസ്റ്റാറിന്‍റെ മാസ്സ് ഡയലോഗ്,വീഡിയോ വൈറല്‍ ആകുന്നു

0
49

പള്ളീ വന്നാല്‍ പ്രാര്‍ത്ഥിക്കണം, ഫോട്ടോയെടുക്കരുത്!;പൊട്ടിതെറിച്ച് മെഗാസ്റ്റാറിന്‍റെ മാസ്സ് ഡയലോഗ്,വീഡിയോ വൈറല്‍ ആകുന്നു

വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളെ നേരില്‍ കണ്ടാല്‍ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കാറുണ്ട് ആരാധകര്‍. വിശേഷങ്ങളൊന്നുമല്ല ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന ആവശ്യവുമായാണ് പലരുമെത്താറുള്ളത്.
ആ ജയസൂര്യ ചിത്രം ചെയ്തതില്‍ കുറ്റബോധം; ആഞ്ഞടിച്ച് സംവിധായകന്‍

താരങ്ങള്‍ വരുന്നത് മുതല്‍ത്തന്നെ മൊബൈല്‍ ക്യാമറകള്‍ ഓണാക്കി വെക്കുന്നവരുമുണ്ട്. ആരാധകരുടെ അമതി സ്‌നേഹത്തിന് രൂക്ഷമായി പ്രതികരിക്കേണ്ടി വരാറുണ്ട് താരങ്ങള്‍ക്ക്. ആരാധകരെ തള്ളിമാറ്റുന്നതും തല്ലുന്നതുമായ നിരവധി സംഭവങ്ങള്‍ അരങ്ങേറിയിട്ടുമുണ്ട്.
പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മെഗാസ്റ്റാര്‍;കുള്ളന്‍ മാത്രമല്ല, ഇക്ക എത്തുന്നത് മൂന്ന് വ്യത്യസ്‌ത ഗെറ്റപ്പുകളില്‍!

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

വേദിയോ സന്ദര്‍ഭമോ നോക്കാതെയാണ് ആരാധകര്‍ പെരുമാറാറുള്ളത്. സെല്‍ഫി യുഗത്തില്‍ എല്ലാവരും ആവശ്യപ്പെടുന്നതും ഇക്കാര്യമാണ്. എന്നാല്‍ സാഹചര്യം നോക്കാതെ ക്യാമറയുമായി വരുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കാറുണ്ട് താരങ്ങള്‍. അത്തരത്തില്‍ തനിക്ക് മുന്നിലേക്കെത്തിയ ആരാധകനോട് സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞ് നടന്നുനീങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
തനിക്ക് കഴിവില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചവര്‍ക്ക് ബാബു ആന്‍റണിയുടെ മറുപടി;വീഡിയോ വൈറല്‍ ആകുന്നു

സിനിമാതിരക്കുകള്‍ക്കിടയിലും പള്ളിയില്‍ പോവാന്‍ സമയം കണ്ടെത്താറുണ്ട് മമ്മൂട്ടി. താരജാഡകളൊന്നുമില്ലാതെ സാധാരണക്കാരനായാണ് അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി എത്താറുള്ളത്. വിശേഷാവസരങ്ങളില്‍ അദ്ദേഹത്തിനൊപ്പം ദുല്‍ഖര്‍ സല്‍മാനും ഉണ്ടാവാറുണ്ട്. ഖാലിദ് റഹ്മാന്‍ ചിത്രമായ ഉണ്ടയിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അദ്ദേഹം നിസ്‌കാരത്തിനായി പള്ളിയിലേക്ക് പോയത്. കാസര്‍കോട് വെച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. പള്ളിയിലേക്കെത്തിയ താരത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ക്ക് താരം നല്‍കിയ ഉപദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ആരാധകര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ച് മെഗാസ്റ്റാര്‍;ബിലാലിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്

പള്ളിയിലേക്കെത്തിയപ്പോള്‍

കൈനിറയെ സിനിമകളുമായി നീങ്ങുമ്ബോഴും വ്യക്തി ജീവിതത്തിലെ പതിവുകള്‍ക്ക് മുടക്കം വരുത്താറില്ല മമ്മൂട്ടി. ലൊക്കേഷന് അടുത്തുള്ള പള്ളിയിലേക്കാണ് അദ്ദേഹം ഇത്തവണയെത്തിയത്. ഖാലിദ് റഹ്മാന്‍ ചിത്രമായ ഉണ്ടയില്‍ പോലീസ് ഓഫീസറായാണ് അദ്ദേഹമെത്തുന്നത്. പേരിലൂടെ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണിത്. ചിത്രീകരണത്തിന് അല്‍പ്പനേരം ഇടവേള നല്‍കിയാണ് അദ്ദേഹം പള്ളിയിലേക്കെത്തിയത്. പള്ളിയിലേക്ക് അദ്ദേഹമെത്തിയതിന് പിന്നാലെയായാണ് ജനങ്ങളും അവിടേക്ക് പ്രവഹിച്ചത്.
മോഹന്‍‌ലാലിനെ കുടുക്കിയ സംഭവം;യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്,തുറന്നടിച്ച്‌ ജഗദീഷ്

സെല്‍ഫിയെടുക്കാന്‍ ശ്രമം

അപ്രതീക്ഷിതമായി പ്രിയതാരത്തെ മുന്നില്‍ കണ്ടപ്പോള്‍ ആ നിമിഷം ക്യാമറയിലാക്കാനായിരുന്നു ആരാധകന്റെ ശ്രമം. സെല്‍ഫിയെടുക്കാന്‍ സ്രമിച്ച യുവാവിന്റെ ഫോണ്‍ താരത്തിനൊപ്പമുള്ളവര്‍ പിടിച്ചുവാങ്ങിയിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്.ത്തില്‍ മെഗാസ്റ്റാര്‍ ഏറെ പുറകിലാണ്. തീരെ താല്‍പര്യമില്ലാത്ത മട്ടില്‍ നടന്നുനീങ്ങാറാണ് പതിവ്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചത്. എന്നാല്‍ നടന്നുനീങ്ങുന്നതിനിടയില്‍ ആരാധകന് സ്‌നേഹോപദേശം നല്‍കാനും അദ്ദേഹം മറന്നിട്ടില്ല.

മമ്മൂട്ടിയുടെ ഉപദേശം

മമ്മൂട്ടി വന്നതോടെ ആള്‍ക്കാരും അദ്ദേഹത്തിനൊപ്പം കൂടിയിരുന്നു. ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളോട് പള്ളിയില്‍ വന്നാല്‍ ഫോട്ടോയെടുക്കരുത്. പള്ളിയില്‍ വന്നാല്‍ പള്ളിയില്‍ വരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഇതും പറഞ്ഞ് കൂളായി നടന്നുനീങ്ങുകയാണ് അദ്ദേഹം. സാധാരണക്കാരിലൊരാളായി പള്ളിയിലേക്ക് നടന്നുനീങ്ങുകയാണ് അദ്ദേഹം. യാതൊരുവിധ താരജാഡയുമില്ലാതെ നടന്നുനീങ്ങുന്ന താരത്തെ ഇതിനോടകം തന്നെ ആരാധകര്‍ അഭിന്ദനം കൊണ്ട് മൂടിക്കഴിഞ്ഞു.

വീഡിയോ വൈറലാവുന്നു

സിനിമയ്ക്കപ്പുറത്ത് താരങ്ങള്‍ എങ്ങോട്ട് തിരിഞ്ഞാലും ഏത് കാര്യത്തില്‍ ഇടപെട്ടാലും അതെല്ലാം വാര്‍ത്തായാവാറുണ്ട്. അത്തരത്തിലൊരു കാര്യം തന്നെയായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയതും. തങ്ങളെ ഉപദ്രവിക്കുന്ന രീതിയിലേക്ക് ആരാധകരുടെ സ്‌നേഹം നീങ്ങുമ്ബോള്‍ താരങ്ങള്‍ പ്രതികരിക്കാറുണ്ട്. ഫോട്ടോയെടുക്കാന്‍ നോക്കിയ ആരാധകനെ ശാസിച്ച്‌ നടന്നുനീങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ,്‌യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

Comments

comments

LEAVE A REPLY