പകയുടേയും അസൂയയുടേയും പ്രതിരൂപമായ നായകന്‍- ‘മമ്മൂട്ടി മതി, മമ്മൂട്ടിക്കേ കഴിയൂ’!

0
14

പകയുടേയും അസൂയയുടേയും പ്രതിരൂപമായ നായകന്‍- ‘മമ്മൂട്ടി മതി, മമ്മൂട്ടിക്കേ കഴിയൂ’!

പത്മരാജന്‍ മലയാള സിനിമയ്ക്ക് ഒരു വികാരമായിരുന്നു, തീരാ നഷ്ടം. 18 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. സമാന്തരസിനിമകളുടെ രാജാവായിരുന്നു പത്‌മരാജന്‍. അദ്ദേഹം സൃഷ്ടിച്ചത് മലയാളിത്തം തുളുമ്ബിനില്‍ക്കുന്ന സിനിമകളാണ്. എന്നാല്‍ കഥകള്‍ പലതും ഭ്രമിപ്പിക്കുന്നത്. മലയാളിക്ക് കണ്ടുശീലമില്ലാത്തത്.
ആ നടി മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ചു, മമ്മൂട്ടിക്കിപ്പൊഴും ഒരു മാറ്റവുമില്ല!

പ്രണയവും പ്രതികാരവും രതിയും പകയും ആഘോഷവുമെല്ലാം നിറഞ്ഞുനിന്ന പത്മരാജചിത്രങ്ങള്‍ ഞാന്‍ ഗന്ധര്‍വനോടെ അവസാനിച്ചു. പത്മരാജന്‍-മോഹന്‍ലാല്‍ സിനിമകള്‍ പോലെ പത്മരാജന്‍ – മമ്മൂട്ടി സിനിമകളും മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയിരുന്നു.
‘ശരിക്കും സിനിമയുടെ ഇന്‍ഡ്രോ അതായിരുന്നില്ല, നിര്‍ഭാഗ്യവശാല്‍ ആ രംഗം കട്ട് ചെയ്യേണ്ടി വന്നു’; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് വെട്ടി മാറ്റിയ രംഗത്തെ കുറിച്ച്‌ എഡിറ്റര്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ആദ്യം കാവ്യ എതിര്‍ത്തു, ‘നല്ല കുട്ടി’ ഇമേജ് നഷ്ടമാകുമോയെന്ന ഭയം- ദിലീപ് ഇടപെട്ടു, ഒടുവില്‍ സമ്മതിച്ചു!

അതില്‍ പ്രധാനമായിരുന്നു കരിയിലക്കാറ്റ് പോലെ, നൊമ്ബരത്തിപ്പൂവ്, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍ തുടങ്ങിയവയൊക്കെ. അതില്‍ മുന്‍പന്തിയില്‍ ഉള്ളത് കൂടെവിടെയാണ്. പക്ഷേ, പകയുടെയും അസൂയയുടെയും സ്നേഹത്തിന്‍റെയും പ്രതിരൂപമായ ക്യാപ്ടന്‍ തോമസ് ആകേണ്ടിയിരുന്നത് മമ്മൂട്ടി ആയിരുന്നില്ല. പത്മരാജന്റെ അടുത്ത സുഹൃത്തായ രാമചന്ദ്രനായിരുന്നു.
മമ്മൂട്ടിക്ക് മുന്‍പേ ഈ സിനിമ ചെയ്യുമെന്ന് പറഞ്ഞത് മോഹന്‍ലാല്‍;ആഞ്ഞടിച്ച് സംവിധായകന്‍

രാമചന്ദ്രനെ മുന്നില്‍ കണ്ടാണ് പത്മരാജന്‍ ക്യാപ്ടന്‍ തോമസിനെ ഒരുക്കിയത്. കഥ വായിച്ചപ്പോള്‍ തന്നെ ക്യാപ്റ്റന്‍ തോമസിന്‍റെ റോള്‍ മമ്മൂട്ടി ചെയ്‌താല്‍ നന്നായിരിക്കുമെന്ന് രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മമ്മൂട്ടിയെ കൊണ്ട് ആ വേഷം ചെയ്യിപ്പിക്കൂ മമ്മൂട്ടിക്കാണ് ആ വേഷം നന്നായി ചേരുകയെന്നും രാമചന്ദ്രന്‍ പത്മരാജനോട് വാദിച്ചു. ഒടുവില്‍ മനസില്ലാമനസ്സോടെ പത്മരാജന്‍ ആ വേഷം തന്‍റെ സുഹൃത്തില്‍ നിന്ന് മമ്മൂട്ടിക്ക് നല്‍കുകയായിരുന്നു.

ക്യാപ്ടന്‍ തോമസ് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നെഞ്ചില്‍ തറച്ച ഒരു വികാരമാണ്. ഒരു സാധാരണ മനുഷ്യന്‍റെ ചിന്തകളും വിഹ്വലതകളും ഉള്‍ക്കൊണ്ടുള്ള ഒരു കഥാപാത്ര സൃഷ്ടിയായിരുന്നു അത്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു. 1983ലാണ് കൂടെവിടെ റിലീസായത്.

Comments

comments

LEAVE A REPLY