ഒടുവില്‍ ആ രഹസ്യം തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍;ലാലേട്ടന്‍ നുണയാണ് പറയുന്നതെന്ന് ആരാധകര്‍

0
0

ഒടുവില്‍ ആ രഹസ്യം തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍;ലാലേട്ടന്‍ നുണയാണ് പറയുന്നതെന്ന് ആരാധകര്‍

കൊച്ചി: ഒരു ചെറിയ അഭിമുഖത്തിനിടെ ഈ പരിപാടിയില്‍ ലാലേട്ടന്‍ നുണപറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. ഒപ്പം പ്രേക്ഷകരെ മയക്കുന്ന ഒരു പുഞ്ചിരിയും ലാലേട്ടന്‍ സമ്മാനിച്ചു. എന്നാല്‍ ഇത് കണ്ട ആരാധകര്‍ സ്നേഹത്തോടെ പറയുന്നത് നുണയനാണ് ലാലേട്ടന്‍ എന്നാണ്.
ഹിന്ദി ബിഗ് ബോസ് വന്‍ വിവാദത്തിലേക്ക്;ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്,ഹര്‍ഭജന്‍ മുഖത്തടിച്ചതിനെക്കുറിച്ച്‌ ശ്രീശാന്ത്

ചോദിച്ചതില്‍ ഒരു ചോദ്യത്തിനൊഴിച്ച്‌ എല്ലാം ‘അതെ’ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. വയസ് ഇതുവരെ ആരോടെങ്കിലും കുറച്ച്‌ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് മാത്രമായിരുന്നു ‘ഇല്ല’ എന്ന മറുപടി. ഇഷ്ടപ്പെടാത്ത സിനിമയെ പറ്റി പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. ചില സിനിമകളില്‍ അഭിനയച്ചതില്‍ ഖേദം തോന്നിയിട്ടുണ്ട്. കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ട്. ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയിട്ടുണ്ട്. പരീക്ഷയില്‍ കോപ്പിയടിച്ചിട്ടുണ്ട്. ചിലര്‍ക്ക് തെറ്റായ ഫോണ്‍ നമ്ബര്‍ കൊടുത്തിട്ടുണ്ട്. ചില സിനിമകള്‍ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ട്. അഭിമുഖങ്ങളില്‍ നുണ പറയാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഇടി – മെഗാസ്റ്റാര്‍ ഓണ്‍ ആക്ഷന്‍, മാസായി മമ്മൂക്ക!;ആക്ഷന്‍ രംഗങ്ങളിലും ഇക്ക തന്നെ രാജാവ്,വീഡിയോ വൈറല്‍ ആകുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

നേരത്തെ ഈ പരിപാടിയില്‍ മമ്മൂട്ടിയും ടൊവിനോയും പങ്കെടുത്തിരുന്നു. രകസകരമായിരുന്നു മമ്മൂട്ടിയുടെയും മറുപടികള്‍.കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരുപാട് പ്രായമായാണ് സിനിമയിലേക്ക് വന്നതെന്നും അതുകൊണ്ട് തന്നോടാര്‍ക്കും പ്രേമം തോന്നിയിട്ടില്ലെന്നും തനിക്കും ആരോടും തോന്നിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അഭിമുഖങ്ങളില്‍ നുണ പറയാറുണ്ടോ എന്ന് ചോദിച്ചാല്‍ കള്ളചോദ്യങ്ങള്‍ക്ക് കള്ള ഉത്തരമേ പറയാറുള്ളൂ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
മീ ടൂ; ആരോപണങ്ങള്‍ ആനുകൂല്യമാക്കുന്ന ഉഴപ്പന്‍ പുരുഷമനസിനെയാണ് മോഹന്‍ലാല്‍ പ്രതിഫലിപ്പിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി പത്മപ്രിയ

ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു ഉത്തരം. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ ചോദിക്കരുതെന്നും മമ്മൂട്ടി പറഞ്ഞു.
സെലിബ്രിറ്റി സ്റ്റാറ്റസിന്റെ അഡ്വാന്റേജ് എടുക്കാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ വിശദമായിപ്പറയേണ്ട ഉത്തരമാണെന്നും അതുകൊണ്ട് ഇൗ ചോദ്യം വിടുന്നുവെന്നും പറയുന്നു. ഏതെങ്കിലും സിനിമകണ്ട് ഉറങ്ങിപ്പോയിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ സിനിമ ഉറങ്ങാതിരിക്കാനാണ് കാണുന്നതെന്നും ഒരിക്കലുമില്ലെന്നും ഉത്തരം പറഞ്ഞു.
വരുന്നൂ… രണ്ടാമൂഴം,;സംഭവം കലക്കി,ശ്രീകുമാര്‍ മേനോന് പണി കൊടുത്ത് ദിലീപും!

ആര്‍ക്കെങ്കിലും തെറ്റായ ഫോണ്‍ നമ്ബര്‍ നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ഫോണ്‍ നമ്ബര്‍ എല്ലാവര്‍ക്കും അറിയാമെന്നും അത് മാറിയിട്ടില്ലെന്നും മമ്മൂക്ക പറഞ്ഞു. ഫോണ്‍നമ്ബര്‍ നോക്കി ആരുടേയും കോള്‍ എടുക്കാറില്ലെന്നും തമാശരൂപേണ മമ്മൂട്ടി പറഞ്ഞു.

Comments

comments

LEAVE A REPLY