നിവിന്‍ പോളിയ്ക്കും ലാലേട്ടനുമെതിരെ വല്ലാത്ത ചതിയായി പോയി! 100 കോടി നേടിയ കൊച്ചുണ്ണിയ്ക്കും പണികിട്ടി

0
19

നിവിന്‍ പോളിയ്ക്കും ലാലേട്ടനുമെതിരെ വല്ലാത്ത ചതിയായി പോയി! 100 കോടി നേടിയ കൊച്ചുണ്ണിയ്ക്കും പണികിട്ടി

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നിവിന്‍ പോളി നായകനായെത്തിയ കായംകുളം കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തിയത്. മലയാളത്തില്‍ ഇതുവരെ കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ റിലീസായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ആദ്യദിനം ബോക്‌സോഫീസില്‍ നിന്നും കോടികള്‍ വാരിക്കൂട്ടിയ സിനിമ പിന്നീടുള്ള ദിവസങ്ങളിലും ഗംഭീര പ്രകടനമായിരുന്നു നടത്തിയത്.
ഹിന്ദി ബിഗ് ബോസ് വന്‍ വിവാദത്തിലേക്ക്;ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്,ഹര്‍ഭജന്‍ മുഖത്തടിച്ചതിനെക്കുറിച്ച്‌ ശ്രീശാന്ത്

മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം നൂറ് കോടി ക്ലബ്ബിലെത്തിയ മറ്റൊരു മലയാള സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണി. ഇതിന്റെ ആഘോഷം തുടങ്ങിയതെയുള്ളു. ഒരു യുവതാരത്തിന് ലഭിക്കാവുന്നതില്‍ വെച്ച്‌ ഏറ്റവും മികച്ച തുടക്കമായിരുന്നു നിവിന്‍ പോളിയ്ക്ക് ലഭിച്ചത്. എന്നാല്‍ അതിനിടെ സിനിമയുടെ ജീവന്‍ നശിപ്പിക്കുന്നൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്.
ഇടി – മെഗാസ്റ്റാര്‍ ഓണ്‍ ആക്ഷന്‍, മാസായി മമ്മൂക്ക!;ആക്ഷന്‍ രംഗങ്ങളിലും ഇക്ക തന്നെ രാജാവ്,വീഡിയോ വൈറല്‍ ആകുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

കായംകുളം കൊച്ചുണ്ണി

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ശീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു. ഒക്ടോബര്‍ പതിനൊന്നിന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും വിദേശത്തുമായി ബിഗ് റിലീസായിട്ടാണ് എത്തിയത്. ആദ്യ ദിനം 5 കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കി കായംകുളം കൊച്ചുണ്ണി പുതിയൊരു ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് ജീവിതത്തില്‍ മറക്കില്ല, പലപ്പോഴും കരഞ്ഞുപോയി,അന്നൊക്കെ മമ്മൂട്ടിയാണ് ധൈര്യം തന്ന – ബോളിവുഡ് താരറാണിയുടെ വെളിപ്പെടുത്തല്‍ !

നൂറ് കോടി ക്ലബ്ബിലെത്തി

റെക്കോര്‍ഡ് കണക്കിന് തിയറ്ററുകള്‍ ലഭിച്ചതോടെ കായംകുളം കൊച്ചുണ്ണി ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമായിരുന്നു നടത്തിയത്. അതിവേഗം അമ്ബത് കോടി ക്ലബ്ബിലെത്തിയ ചിത്രം നൂറ് കോടിയും എത്തിയിരുന്നു. മോഹന്‍ലാല്‍ നായകനായ പുലിമുരുകനായിരുന്നു മലയാളത്തില്‍ നിന്നും നൂറ് കോടി മറികടന്ന ആദ്യ ചിത്രം. ശേഷം കായംകുളം കൊച്ചുണ്ണിയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് നാല്‍പത് ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് കൊച്ചുണ്ണി നൂറ് കോടി സ്വന്തമാക്കിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മീ ടൂ ചിലര്‍ക്ക് ഫാഷനാണ്; മലയാള സിനിമയ്ക്ക് അതുകൊണ്ട് യാതൊരു കുഴപ്പവുമുണ്ടാകില്ല; ‘ഒന്നാണ് നമ്മള്‍’,ഷോയില്‍ ദിലീപ് ഉണ്ടാകുമോ?,തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

ഓണ്‍ലൈനിലെത്തി…

ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് കായംകുളം കൊച്ചുണ്ണി. അതിനിടെ അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ച്‌ കൊണ്ട്് സിനിമ ഓണ്‍ലൈനിലെത്തിയിരിക്കുകയാണ്. പൈറസി സൈറ്റ് വഴിയാണ് കായംകുളം കൊച്ചുണ്ണിയുടെ മുഴുവനും ഇന്റര്‍നെറ്റില്‍ ലീക്കായത്. ഫ്രീയായി ആളുകള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ പാകത്തിനാണ് സിനിമ ലീക്കായത്. അതിവേഗമിത് വൈറലാവുകയും ചെയ്തിരുന്നു.

കളക്ഷനെ ബാധിക്കും..?

കായംകുളം കൊച്ചുണ്ണിയ്ക്ക് ബോക്‌സോഫീസില്‍ നല്ല പ്രകടനമായിരുന്നു നടത്തുന്നത്. സിനിമയ്ക്ക് ഇനിയും ഉയരങ്ങളിലെത്താനുള്ള അവസരമുണ്ടായിരുന്നെങ്കിലും ചിത്രം ലീക്കായതോടെ അതിന് മങ്ങലേല്‍ക്കുമെന്ന കാര്യം ഉറപ്പാണ്. എങ്കിലും തിയറ്ററുകളില്‍ നിന്നും സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ പ്രേക്ഷകര്‍ തയ്യാറാവുന്നതിടത്തോളം കാലം ഇത്തരം പൈറസി സൈറ്റുകളുടെ കടന്നാക്രമണം ഒന്നിനെയും ബാധിക്കില്ല.

സിനിമകളെല്ലാം പുറത്ത്

തെന്നിന്ത്യന്‍ സിനിമാലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. അടുത്തിടെ റിലീസിനെത്തിയ സീമരാജ, അരവിന്ത സമേത, സര്‍ക്കാര്‍ എന്നിങ്ങനെ തെന്നിന്ത്യയിലെ മറ്റ് സിനിമകളും റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റിലെത്തിയിരുന്നു. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച്‌ നവംബര്‍ ഒന്നിന് റിലീസ് ചെയ്ത ഡ്രാമയും ഇത്തരത്തില്‍ പുറത്ത് വന്നിരുന്നു.

നിവിന്റെ സ്വപ്‌ന നേട്ടം

ഒരു യുവതാരത്തിന് ലഭിക്കാവുന്നതില്‍ മികച്ച തുടക്കമായിരുന്നു നിവിന് ലഭിച്ചത്. അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആരായിരിക്കും എന്ന കാര്യത്തില്‍ നിവിന്‍ തന്റെ സ്ഥാനം ഉറപ്പിച്ച്‌ കഴിഞ്ഞിരിക്കുകയാണ്. കരിയര്‍ തുടങ്ങി കുറച്ച്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹിറ്റ് സിനിമകളായിരുന്നു നിവിന്റേതായി പുറത്ത് വന്നിരുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളില്‍ യുവതാരങ്ങള്‍ അഭിനയിക്കുന്നുണ്ടെങ്കിലും കായംകുളം കൊച്ചുണ്ണിയ്ക്ക് ലഭിച്ച ഹൈപ്പ് അത്രയധികമായിരുന്നു. മലയാളത്തില്‍ നിന്നും നൂറ് കോടി സ്വന്തമാക്കുന്ന ആദ്യ യുവതാരമാണ് നിവിന്‍.

 

Comments

comments

LEAVE A REPLY