നിവിന്‍ പോലും അറിയാതെ, മമ്മൂക്കയുടെ സര്‍പ്രൈസ്!;കൊച്ചുണ്ണിയ്ക്ക് പിന്നാലെ ആരാധകരെ ഞെട്ടിച്ച്‌ മെഗാസ്റ്റാര്‍

0
25

നിവിന്‍ പോലും അറിയാതെ, മമ്മൂക്കയുടെ സര്‍പ്രൈസ്!;കൊച്ചുണ്ണിയ്ക്ക് പിന്നാലെ ആരാധകരെ ഞെട്ടിച്ച്‌ മെഗാസ്റ്റാര്‍

മലയാള സിനിമാ ലോകം കാത്തിരുന്ന വിസ്മയ ചിത്രമായി കായംകുളം കൊച്ചുണ്ണി റിലീസിനെത്തിയിരിക്കുകയാണ്. നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ളതാണ് കൊച്ചുണ്ണിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനൊപ്പം നിവിന്റെ ജന്മദിനത്തിലാണ് കായംകുളം കൊച്ചുണ്ണിയുടെ റിലീസ്.
പൊന്നമ്മച്ചീ, മരിച്ചവരെ വെറുതെ വിട്ടേക്കൂ;കെപിഎസി ലളിതയ്ക്കെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകന്‍

പിറന്നാള്‍ ദിനത്തില്‍ നിവിന് സര്‍പ്രൈസുകളുടോ ഘോഷയാത്രയാണെന്ന് പറയാം. മൊഗാസ്റ്റാര്‍ മമ്മൂട്ടിയാണ് പ്രേക്ഷകര്‍ക്കും നിവിനും സര്‍പ്രൈസ് നല്‍കുന്നൊരു സമ്മാനം പുറത്ത് വിട്ടത്. നിവിന്‍ പോളി നായകനാവുന്ന മിഖായേല്‍ എന്ന സിനിമയുടെ ടീസറാണ് രാവിലെ പുറത്ത് വന്നിരിക്കുന്നത്.
19 വര്‍ഷം പിന്നോട്ട് പോയാല്‍;മുകേഷിനെതിരെയുള്ള മാലാ പാര്‍വ്വതിയുടെ കുറിപ്പ് പുറത്ത്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

നിവിന്റെ പിറന്നാള്‍

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ താരമാണ് നിവിന്‍ പോളി. ആദ്യ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നിവിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. തട്ടത്തിന്‍ മറയത്തും പ്രേമവും ഹിറ്റായതോടെ തെന്നിന്ത്യന്‍ അറിയപ്പെടുന്ന നടനായി മാറി. ഇന്ന് മലയാള സിനിമയിലെ പ്രമുഖനായ യുവതാരമാണ് നിവിന്‍ പോളി. 1984 ല്‍ ജനിച്ച താരം ഇന്ന് 34 -ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.
അതിഗംഭീരം ഇരുട്ടിന്‍റെ രാജാവായി മോഹന്‍ലാല്‍;’ഒടുക്കത്തെ ഈ കളികൂടെ നീയൊന്ന് കാണൂ’; കാത്തിരിപ്പിന് വിരാമമിട്ട് ഒടിയന്റെ ട്രെയിലര്‍ പുറത്തിറങ്ങി-വീഡിയോ

ജന്മദിനം സര്‍പ്രൈസുകളോടെ

ഇക്കൊല്ലത്തെ ജന്മദിനം നിവിന്‍ ജീവിതത്തിലൊരിക്കലും മറക്കാന്‍ സാധ്യതയില്ല. അത്രയധികം സര്‍പ്രൈസുകളും സന്തോഷവും നിറഞ്ഞൊരു ദിവമാണിന്ന്. ഏറ്റവും വലിയ കാര്യം കായംകുളം കൊച്ചുണ്ണിയുടെ റിലീസാണ്. കേരളക്കര ഇതുവരെ കാണാത്ത അത്രയും പ്രധാന്യത്തോടെ വമ്പന്‍ റിലീസായിട്ടാണ് കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തിയത്. ആദ്യദിനം പ്രതീക്ഷ നല്‍കുന്ന പ്രതികരണങ്ങളാണ് സിനിമയെ കുറിച്ച് വന്ന് കൊണ്ടിരിക്കുന്നത്.
‘നിങ്ങളെ കുഴിയില്‍ വെച്ചാല്‍ പോലും മിണ്ടാന്‍ വരില്ല’; അന്ന് തിലകനോട് അങ്ങനെ പറയേണ്ടിവന്നു,കാരണം വെളിപ്പെടുത്തി കെപിഎസി ലളിത

കിടിലന്‍ ടീസര്‍

പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള നിവിന്റെ സംഭാഷണമുള്‍പ്പെടെയുള്ള ടീസറാണ് വന്നിരിക്കുന്നത്. ടീസറില്‍ കട്ടകലിപ്പിലാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നതും. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിന് അവസാനം ഹാപ്പി ബെര്‍ത്ത് ഡേ നിവിന്‍ പോളി എന്നും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും ടീസറില്‍ പറയുന്നു.
മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇതെന്തു പറ്റി?;അത് നടക്കാന്‍ പോകുനില്ല , വെളിപ്പെടുത്തലുമായി സംവിധായകന്‍

മിഖായേല്‍

ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍. അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ ഒരുക്കിയതിന് ശേഷം ഹനീഫ് അദേനി തന്നെയാണ് മിഖായേലിന് കഥ ഒരുക്കിയിരിക്കുന്നതും. ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. ഫാമിലി ക്രൈം ഡ്രാമയായിട്ടാണ് മിഖായേല്‍ വരുന്നത്. മിഖായേലിന്റെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയില്‍ നിന്നും പിന്നീട് കോഴിക്കോട് നിന്നുമാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ വലിയൊരു ഭാഗവും ആഫ്രിക്കയില്‍ നിന്നുമാണ് ഷൂട്ട് ചെയ്യുന്നത്.

മഞ്ജിമ നായികയാവുന്നു

ചിത്രത്തില്‍ നിവിന്റെ നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. ലൊക്കേഷനില്‍ നിന്നും മഞ്ജിമയും നിവിനും സംസാരിച്ചിരിക്കുന്ന വീഡിയോ വൈറലായിരുന്നു. ശാന്തി കൃഷ്ണ. ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത, സിദ്ദിഖ് തുടങ്ങിയവരാണ് മിഖായേലിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവിനൊപ്പം തുല്യ കഥാപാത്രത്തെയായിരിക്കും ഉണ്ണി അവതരിപ്പിക്കുന്നത്.

Comments

comments

LEAVE A REPLY