നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെ’?; മമ്മൂക്കയുടെ ആ ഒരു ചോദ്യം എല്ലാം മാറ്റിമറിച്ചു!,വെളിപ്പെടുത്തലുമായി യുവതാരം

0
0

നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെ’?; മമ്മൂക്കയുടെ ആ ഒരു ചോദ്യം എല്ലാം മാറ്റിമറിച്ചു!,വെളിപ്പെടുത്തലുമായി യുവതാരം

ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത എന്നാല്‍ സമൂഹത്തില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തെ ചൂണ്ടിക്കാണിച്ച്‌ ‘ബേണ്‍ മൈ ബോഡി’ എന്ന ഹ്രസ്വ ചിത്രം സമ്മാനിച്ച സംവിധായകനാണ് ആര്യന്‍ കൃഷ്‌ണന്‍ മേനോന്‍. നടന്‍ കൂടിയായ ആര്യന്റെ ചിത്രത്തിന് ഇപ്പോഴും യൂട്യൂബില്‍ ആരാധകര്‍ ഏറെയാണ്.
എന്‍റെ മനസ്സില്‍ ഒരു കംപ്ലീറ്റ് ആക്ടറുണ്ട്.;ആരാധകരെ ഞെട്ടിച്ച്‌ ലാലേട്ടന്‍റെ വെളിപ്പെടുത്തല്‍

ആര്യനെ സിനിമാ ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവന്നത് നമ്മുടെ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയായിരുന്നു. ക്ലബ് എഫ് എമ്മിലെ ജോലിയുടെ ഭാഗമായി ആര്യന്‍ അഭിമുഖം നടത്തുന്നതിനിടെ മമ്മൂട്ടി ആര്യനോട് ഒരു ചോദ്യം ചോദിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന്.
പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളും അണിയറയില്‍ നടന്നു; മമ്മൂട്ടി ചിത്രത്തില്‍ സംഭവിച്ചത് തുറന്നടിച്ച്‌ സംവിധായകന്‍ ഭദ്രന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഈ ചോദ്യത്തിന് ശേഷം ആര്യന്‍ അഭിനയിച്ചത് മലയാളത്തിലെ നിരവധി ചിത്രങ്ങളിലാണ്.ടൂര്‍ണമെന്റെ്, പ്രണയം, ലില്ലി, ഇപ്പോഴിതാ കൂദാശയും. തന്റെ ക്രിയാത്മകതയെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്യാന്‍ മാത്രം താത്പര്യമുള്ളയാളായതിനാല്‍ വാരിവെലിച്ച്‌ ചിത്രം ഒന്നും ചെയ്യാറില്ലെന്ന് ആര്യം പറയുന്നു.

മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇന്റര്‍വ്യൂവിന്റെ ആവശ്യത്തിനായി ഞാന്‍ മമ്മൂട്ടിയെ കാണാന്‍ സെറ്റില്‍ പോയിരുന്നു. ആ സമയത്ത് ലാല്‍ സാര്‍ എന്നെ കാണുകയും അങ്ങനെ മമ്മൂട്ടി വഴി എന്നോട് ചോദിക്കുകയുമായിരുന്നു. അങ്ങനെയാണ് ടൂര്‍ണമെന്റിലേക്ക് എത്തുന്നത്. ടൂര്‍ണമെന്റ് എന്ന സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അന്നത്തെ പ്രായത്തില്‍ ഞാന്‍ എന്ന നടനെ കുറേ എക്‌സൈറ്റ് ചെയ്യിപ്പിച്ച കഥാപാത്രമായിരുന്നു അത്. പിന്നീടാണ് പ്രണയം എന്ന സിനിമ ചെയ്യുന്നത്. എനിക്ക് ഒരുപാട് പേര് തന്ന സിനിമയായിരുന്നു പ്രണയം. ഇപ്പോഴും പലരും എന്നെ തിരിച്ചറിയുന്നത് ആ സിനിമ വെച്ചാണെ’ന്നും ആര്യന്‍ പറഞ്ഞു.
ശോഭനയുടെ മീ ടു ആര്‍ക്കെതിരെ? വിവാദ പോസ്റ്റിനു പിന്നാലെ വിശദീകരണവുമായി താരം

പിന്നീട് വീട്ടിലെ അവ്സ്ഥ കാരണം സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത് ദുബായില്‍ ജോലി ചെയ്യാന്‍ പോയപ്പോള്‍ അവിടെ നിന്നാണ് മമ്മൂട്ടിയുടെ സെക്കന്‍ഡ് എന്‍ട്രി. എന്നെ കണ്ടതും മമ്മൂട്ടി ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു ‘നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെയെന്ന്’ (ചിരിച്ചു കൊണ്ട്) ഞാന്‍ അപ്പോള്‍ എന്റെ വീട്ടിലെ അവസ്ഥ പറഞ്ഞു.
ലാലേട്ടന്‍ ചിന്തിക്കുന്നതില്‍ നിന്നും ഞാന്‍ മനസിലാകുന്നത്;അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

അപ്പോള്‍ മമ്മൂക്ക പറഞ്ഞു പ്രാരാബ്ധമൊക്കെ എല്ലാവര്‍ക്കും കാണും. അതിന്റെ പേരില്‍ സ്വപ്‌നങ്ങള്‍ വിട്ടുകളയാന്‍ പാടില്ല. പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല. അവിടുത്തെ ജോളി രാജിവെച്ച്‌ നാട്ടിലെത്തി. പിന്നീടായിരുന്നു ‘ബേണ്‍ മഒ ബോഡി’ ചെയ്‌തത്.

Comments

comments

LEAVE A REPLY