ദുരെ നിന്നും കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ഒരു ചേച്ചി ഓടിവന്നു; വിമാനത്താവളത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി ടൊവീനോ

0
12

ദുരെ നിന്നും കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ഒരു ചേച്ചി ഓടിവന്നു; വിമാനത്താവളത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി ടൊവീനോ

താരങ്ങളെ കാണുമ്ബോള്‍ ആരാധനയോടെ അടുത്തെത്തുന്നത് സാധാരണമാണ്. എന്നാല്‍ തന്റെ ഇഷ്ടതാരത്തിന്റെ പേരുമാറിപ്പോയാലോ? അത്തരം ഒരു സംഭവം ചിരിയോടെ പങ്കുവയ്ക്കുകയാണ് നടന്‍ ടോവിനോ. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് തന്നെ തെറ്റിദ്ധരിച്ച ആരാധികയെക്കുറിച്ചു ടോവിനോയുടെ വെളിപ്പെടുത്തല്‍.
ഇങ്ങനെയാണ് നമ്മുടെ മമ്മൂക്ക; മമ്മൂട്ടി ചിത്രം ഉണ്ടയുടെ സെറ്റില്‍ നിന്നും സംവിധായകന്‍ പങ്കുവെച്ച വീഡിയോ കാണാം

മായാനദി എന്ന ചിത്രത്തിന്റെ ഭാഗമായി ചെന്നൈയ്ക്ക് പോകാന്‍ വിമാനത്താവളത്തില്‍ നില്‍ക്കുമ്ബോള്‍ ഉണ്ടായ സംഭവമാണ് താരം പങ്കുവച്ചത്. താന്‍ പോകുന്ന അതെ ഫ്ലൈറ്റില്‍ ദുല്‍ഖര്‍ സല്‍മാനും ചെന്നൈയ്ക്ക് പോകാന്‍ എത്തി, വിമാനത്താവളത്തില്‍ ഞങ്ങള്‍ ഒരുമിച്ച്‌ സംസാരിച്ചുനില്‍ക്കുമ്ബോള്‍ ദുരെ നിന്നും ഒരു ചേച്ചി ഞങ്ങളെ തിരിച്ചറിഞ്ഞ് കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ഓടി എത്തി. അപ്പോള്‍ താന്‍ വിചാരിച്ചത് ദുല്‍ഖറിനെ കണ്ടിട്ടുള്ള വരവാണ് ഇതെന്നാണ്. അതിനാല്‍ കുറച്ച്‌ അസൂയയും തോന്നി. എന്നാല്‍ സംഭവിച്ചത് വലിയ ട്വിസ്റ്റ്‌ ചേച്ചി ദുല്‍ഖറിനെ ശ്രദ്ധിക്കാതെ തന്റെ നേര്‍ക്ക് ഒരു വരവ്.
മോഹന്‍ലാല്‍ വന്ന് ‘എന്താ ഇവിടെ നില്‍ക്കുന്നത്?’ എന്ന് ചോദിച്ചു; ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല!,തുറന്ന് പറഞ്ഞ് മലയാളത്തിന്‍റെ യുവതാരം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി. ചേച്ചി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് ഒരു പേരു വിളിച്ചു. ‘ഉണ്ണി മുകുന്ദാ…! ഞാന്‍ നിങ്ങളുടെ ആരാധികയാണെ’ന്ന്. ജീവിതത്തില്‍ അങ്ങനെ ചമ്മിയ നിമിഷം വേറെ ഇല്ല. ഞാന്‍ തിരുത്താനും പോയില്ല. ചേച്ചി എനിക്ക് കയ്യൊക്കെ തന്ന് ചിരിച്ച്‌ സന്തോഷത്തോടെ ഉണ്ണി മുകുന്ദനെ കണ്ട സന്തോഷത്തില്‍ നടന്നുപോയി. ഇതൊക്കെ കണ്ട് നിന്ന് ദുല്‍ഖറിന്റെ മുഖത്ത് വന്ന ആ ചിരി അത് വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റില്ല. എന്നാലും എന്റെ ഉണ്ണി മുകുന്ദാ..’ നിറഞ്ഞ ചിരിയോടെ ടൊവീനോ പറഞ്ഞു.
ശരണം വിളിച്ച്‌ മോഹന്‍ലാല്‍; നിലപാട് വ്യക്തമാക്കിയത് ഫേസ്ബുക്ക് പോസ്റ്റിലൂടെ

 

Comments

comments

LEAVE A REPLY