ദിലീപ് രാജിക്കത്ത് പുറത്ത് വിട്ടത് മോഹന്‍ലാലിനെ തകര്‍ക്കാന്‍; താര സംഘടനയെ ചെറുതാക്കാനും ഉദ്ദേശം, പ്രതിസന്ധിയില്‍ ആടി ഉലഞ്ഞ് എ.എം.എം.എ പ്രസിഡന്റ്,പുറത്ത് വന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

0
19

ദിലീപ് രാജിക്കത്ത് പുറത്ത് വിട്ടത് മോഹന്‍ലാലിനെ തകര്‍ക്കാന്‍; താര സംഘടനയെ ചെറുതാക്കാനും ഉദ്ദേശം, പ്രതിസന്ധിയില്‍ ആടി ഉലഞ്ഞ് എ.എം.എം.എ പ്രസിഡന്റ്,പുറത്ത് വന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

താര സംഘടനയായ എ.എം.എം.എയെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ചാണ് ദിലീപ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തന്റെ രാജിക്കത്ത് പോസ്റ്റ് ചെയ്തതെന്ന ആരോപണവുമായി നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍. സംഘടനയെ മാത്രമല്ല ദിലീപ് മോഹന്‍സലാലിനെയും ഉന്നം വയ്ക്കുന്നുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. രാജി കത്ത് പുറത്തു വന്നതും തുടര്‍ച്ചയായുണ്ടായ വിവാദങ്ങളിലും ആടി ഉലഞ്ഞ് അമ്മ പ്രസിഡന്റ് പ്രതിസന്ധി രൂക്ഷമായാല്‍ മോഹന്‍ലാല്‍ രാജിവെച്ചേക്കും.
‘ആ വെളിപ്പെടുത്തല്‍ മോഹന്‍ലാലിനെ തരംതാഴ്ത്താന്‍; ദിലീപിന്റേത് ദുഷിച്ച ചിന്താഗതി, കേസില്‍ നിന്നും രക്ഷപെടാന്‍ പല മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നു’തുറന്നടിച്ച്‌ നിര്‍മാതാവ്

തന്റെ രാജി താരസംഘടനയായ എ.എം.എം.എ ചോദിച്ച്‌ വാങ്ങിയതാണെന്ന മോഹന്‍ലാലിന്റെ പ്രസ്താവന നിഷേധിച്ചു കൊണ്ട് നടന്‍ ദിലീപ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. രാജി വെച്ചത് സംഘടന ആവശ്യപ്പെട്ടതു കൊണ്ടല്ലെന്നും സ്വയം രാജി വെച്ചതാണെന്നും വിശദമാക്കിയാണ് രാജിക്കത്ത് സഹിതം ദിലീപ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
മമ്മൂട്ടി ചിത്രത്തില്‍ ആരും മോഹന്‍ലാലിനെ പ്രതീക്ഷിച്ചില്ല; പക്ഷെ ഒടുവില്‍ സംഭവിച്ചത്!ആരാധകരെ ഞെട്ടിക്കാന്‍ താരരാജക്കന്മാര്‍ വീണ്ടും

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

രാജിക്കത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ് പുറത്താക്കലല്ല എന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം എ.എം.എം.എ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദിലീപില്‍ നിന്ന് രാജി ചോദിച്ചു വാങ്ങി എന്ന മോഹന്‍ലാലിന്റെ വാദത്തെയാണ് ദിലീപ് ഇതിലൂടെ തള്ളിയത്. ഈ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ദിലീപിന്റെ ഈ പ്രവൃത്തിയെയാണ് നിര്‍മാതാവും സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍ വിമര്‍ശിക്കുന്നത്.
ദുല്‍ഖറിനേപ്പോലെ അങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല; രൂക്ഷ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍

മോഹന്‍ലാലിനെയും താരസംഘടനയായ എ.എം.എം.എയെയും തരം താഴ്ത്തുകയാണ് ദിലീപ് ചെയ്തതെന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം മോഹന്‍ലാലിനും ആന്റണി പെരുമ്ബാവൂരിനും എതിരേ ആരോപണവുമായി ദിലീപ് എത്തിയത് മറക്കരുതെന്നും താന്‍ ഇല്ലാത്ത സംഘടന ഉണ്ടാകരുത് എന്ന ദുഷിച്ച ചിന്താഗതിയോട് കൂടിയാണ് ദിലീപ് മോഹന്‍ലാലിന്റെയും എ.എം.എം.എയുടെയും പേരില്‍ ഇങ്ങനെയൊരു കുറിപ്പിട്ടിരിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

Comments

comments

LEAVE A REPLY