ദിലീപ് നിരപരാധിയാണ്, അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, ഇതേക്കുറിച്ച്‌ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു,വെളിപ്പെടുത്തലുമായി സംവിധായകന്‍

0
10

ദിലീപ് നിരപരാധിയാണ്, അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, ഇതേക്കുറിച്ച്‌ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു,വെളിപ്പെടുത്തലുമായി സംവിധായകന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിച്ച്‌ സംവിധായകന്‍ ജോണി ആന്റണി. ആരും എപ്പോള്‍ വേണമെങ്കിലും ഇത്തരം പ്രശ്നങ്ങളില്‍ ചെന്ന് പെടാമല്ലോ, അത് സത്യമാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.
ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താന്‍!. എന്തുകൊണ്ട് ഹോട്ട് രംഗങ്ങളില്‍ അഭിനയിക്കുന്നു; തുറന്നടിച്ച്‌ സാധിക വേണുഗോപാല്‍

തന്റെ കാഴ്ചപ്പാടില്‍ അദ്ദേഹം നിരപരാധിയാണെന്നും ജോണി ആന്റണി പറയുന്നു.

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ദിലീപിന്റെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ജോണി ആന്റണി. അതില്‍ ഒന്നാണ് സിഐഡി മൂസ.സഹപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ അദ്ദേഹത്തിനൊപ്പമാണ്. അദ്ദേഹത്തെ ആശ്വസിപ്പിച്ചിട്ടുണ്ട്. പ്രാര്‍ത്ഥിച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറയുന്നു. മീറ്റ് ദി എഡിറ്റേഴ്സ് പരിപാടിക്കിടയില്‍ ദിലീപ് വിഷയത്തെക്കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
നിങ്ങളെപ്പോലെതന്നെ ഞാനും അതിനായി കാത്തിരിക്കുകയാണ്;വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

അദ്ദേഹം തന്നെ സഹോദരനെപ്പോലെയാണ് കാണുന്നതെന്നും ഇടയ്ക്കിടയ്ക്ക് കാണാറുണ്ടെന്നും വിളിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. തങ്ങള്‍ തമ്മില്‍ ഒരു പ്രത്യേകതയുണ്ടെന്ന് അദ്ദേഹം പറയുന്നു. ദിലീപ് ഇത്തരമൊരു വിഷയത്തില്‍പ്പെട്ടതില്‍ സങ്കടമുണ്ട്. അദ്ദേഹം നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇതേക്കുറിച്ച്‌ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു.
സര്‍ക്കാര്‍ വീണ്ടും വിവാദത്തിലേയ്ക്ക്;ചിത്രത്തെ പിന്തുണച്ച രജനിയും കുടുങ്ങി

അദ്ദേഹം അത് ചെയ്തിട്ടില്ലെന്ന് പറഞ്ഞിരുന്നു. തനിക്കറിയാവുന്ന ദിലീപ് ഒരിക്കലും ഇങ്ങനെ ചെയ്യില്ല. അദ്ദേഹം പറഞ്ഞതാണ് താന്‍ വിശ്വസിക്കുന്നത്. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള കാര്യമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. ആ കുട്ടിക്ക് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടവും വിഷമവുമുണ്ട്. എന്നാല്‍ ദിലീപ് അത് ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ല.
2.0യ്ക്ക് കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകേണ്ടി വരും;സ്റ്റൈല്‍ മന്നനും രക്ഷയില്ല

ദിലീപ് ഇപ്പോള്‍ വില്ലന്‍ ഇമേജിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്, അമ്മയില്‍ നിന്നും താരത്തോട് രാജി ആവശ്യപ്പെട്ടതും നടിമാര്‍ താരത്തെ പുറത്താക്കാനാവശ്യപ്പെട്ടതുമൊക്കെ നമ്മള്‍ കണ്ടതാണ്. അദ്ദേഹത്തെ വില്ലനായി കാണുന്നവരുണ്ടാകാം, എന്നാല്‍ താനടക്കമുള്ളവര്‍ ദിലീപിനെ പഴയ സുഹൃത്തായിട്ടും നടനായുമൊക്കെയാണ് കാണുന്നത്. സിനിമ നന്നായാല്‍ വിജയിക്കും. അദ്ദേഹം നടനായിത്തന്നെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലുള്ളത്. രാമലീലയ്ക്ക് മികച്ച വിജയമാണ് ലഭിച്ചത്. കമ്മാരസംഭവം വേറെ വിഷയമായിരുന്നു. അതാണ് അതത്ര വിജയമാവാതിരുന്നത്.

 

Comments

comments

LEAVE A REPLY