ദിലീപിനെ കുടുക്കി പുതിയ വെളിപ്പെടുത്തല്‍;ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി പുറത്ത്!!

0
26

ദിലീപിനെ കുടുക്കി പുതിയ വെളിപ്പെടുത്തല്‍;ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി പുറത്ത്!!

ദിലീപിന്റെ പേരില്‍ താരസംഘടനയായ അമ്മയും നടിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച വുമണ്‍ ഇന്‍ സിനിമാ കളക്ടീവും തകര്‍ത്തിലായിരുന്നു. ആക്രമണത്തിന് ഇരയായ നടിയ്ക്ക് സംഘടനയില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ചൂണ്ടി കാണിച്ച്‌ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിമാര്‍ വാര്‍ത്ത സമ്മേളനം വിളിച്ച്‌ ചേര്‍ത്തിരുന്നു.
സെവാഗിനും മോഹന്‍ലാല്‍ ഏട്ടന്‍ തന്നെ ! മോഹന്‍ലാലിനു നന്ദി അറിയിച്ചു സെവാഗ്,സെവാഗിന്‍റെ വാക്കുകള്‍- വീഡിയോ വൈറല്‍

ദിലീപിനെ പിന്തുണച്ചും നടിമാര്‍ക്കെതിരെയും സംസാരിച്ച്‌ സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്ത സമ്മേളനം വലിയ വിവാദങ്ങളൊരുക്കിയിരുന്നു. ഒടുവില്‍ അമ്മയുടെ യോഗം ഇന്നലെ കൂടിയിരുന്നു. അതില്‍ ദിലീപിന്റെ രാജിയെ കുറിച്ചും മറ്റും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി പുറത്ത് വന്നിരിക്കുകയാണ്.
ആരാധകരെ ഞെട്ടിച്ച മോഹന്‍ലാല്‍ സിനിമയുടെ രണ്ടാം ഭാഗം!!; രണ്ടാം ഭാഗമുണ്ടാകുമോ? എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കി സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

നടിയുടെ പരാതി ലഭിച്ചു…

ആക്രമണത്തിനിരയായ നടി തനിക്ക് ദിലീപ് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് അമ്മയ്ക്ക് പരാതി നല്‍കിയതായി പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ ഒരു പരാതി ലഭിച്ചിരുന്നില്ലെന്നായിരുന്നു സംഘടന പറഞ്ഞത്.
എന്നെ മൃഗത്തോടുപമിച്ചു; ഞാന്‍ അനുഭവിച്ചതില്‍ ഏറ്റവും പൈശാചികമായുള്ള വംശീയാധിക്ഷേപമാണിത്,തുറന്ന് പറഞ്ഞ് സുഡാനിയിലെ നായകന്‍ സാമുവല്‍ റോബിന്‍സണ്‍, വീഡിയോ

എന്നാല്‍ ആക്രമണത്തിനിരയായ നടി ദിലീപ് തനിക്ക് അവസരം നിഷേധിച്ചുവെന്ന് പരാതിപ്പെട്ടതായി അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇടവേള ബാബുവിന്റെ വെളിപ്പെടുത്തല്‍. മനോരമ ന്യൂസിനായിരുന്നു മൊഴിയുടെ പകര്‍പ്പ് ലഭിച്ചിരുന്നത്.
കാസ്റ്റിംഗ് കൗച്ചിന് നടിമാരും കാരണക്കാര്‍; പുരുഷന്മാരെ മാത്രം കുറ്റം പറയേണ്ട; വിവാദ വെളിപ്പെടുത്തലുമായി ആന്‍ഡ്രിയ ജെര്‍മിയ

പരാതി ഇങ്ങനെയയായിരുന്നു

മലയാള സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുവെന്നായിരുന്നു നടിയുടെ പരാതി. എന്നാല്‍ ഏതൊക്കെ സിനിമയില്‍ നിന്നുമാണ് ഒഴിവാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. നടിയുടെ പരാതിയെ കുറിച്ച്‌ ദിലീപിനോട് സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് എന്തിനാണെന്നാണ് ദിലീപ് അപ്പോള്‍ ചോദിച്ചതെന്നും ഇടവേള ബാബു പറയുന്നു.

പ്രശ്‌നം ചര്‍ച്ച ചെയ്തിട്ടില്ല…

ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഘടന ചര്‍ച്ച ചെയ്തിട്ടില്ല. നടിയും കാവ്യ മാധവനും തമ്മില്‍ ഒരു സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെ വഴക്കുണ്ടായിരുന്നെന്നും ദിലീപ് നടിയോട് ദേഷ്യപ്പെട്ടതായും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും ബാബു പറയുന്നു. നടന്‍ സിദ്ദിഖ് നേരത്തെ ഈ വിഷയത്തില്‍ ഇടപ്പെട്ട് സംസാരിച്ചിരുന്നു. എന്നാല്‍ കാവ്യയും നടിയും തമ്മില്‍ പിന്നീട് സംസാരിച്ചിരുന്നില്ലെന്നും ഇടവേള ബാബുവിന്റെ മൊഴിയില്‍ പറയുന്നു. നടന്‍ സിദ്ദിഖും സമാനമായ മൊഴിയായിരുന്നു നല്‍കിയിരുന്നത്. ഇതും പുറത്ത് വന്നിരുന്നു.

ഇക്ക ഇടപെടണ്ടതില്ല

ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന ആപരോപണം സ്ഥിരികരിക്കുന്ന മൊഴിയായിരുന്നു സിദ്ദിഖും നല്‍കിയത്. അന്ന് ദിലീപിനോട് ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ ഇക്ക ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും ദിലീപ് പറഞ്ഞിരുന്നതായി സിദ്ദിഖ് നല്‍കിയ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ദിലീപിന് പിന്തുണയുമായെത്തിയ സിദ്ദിഖിന്റെ വാര്‍ത്ത സമ്മേളനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ദിലീപിന്റെ പേരിലെ പ്രശ്‌നങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോയ ദിലീപിനെ അമ്മയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ജൂണ്‍ 24 ന് ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ താരത്തെ സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ ഡബ്ല്യൂസിസി അംഗങ്ങളായ നാല് യുവനടിമാര്‍ അമ്മയില്‍ നിന്നും രാജി വെച്ചിരുന്നു. ദിലീപ് സംഘടനയില്‍ നിന്നും രാജി വെക്കണമെന്ന ആവശ്യവുമായി നടിമാര്‍ എത്തിയിരുന്നു.

ദിലീപ് രാജി വെച്ചു..

ദിലീപ് അമ്മയില്‍ നിന്നും രാജി വെച്ച കാര്യം ഇന്നലെ നടന്ന അമ്മയുടെ യോഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യമനുസരിച്ച്‌ ദിലീപിന്റെ രാജി അങ്ങോട്ട് ആവശ്യപ്പെട്ടാണ് വാങ്ങിച്ചതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. ദീലിപിനെ പുറത്താക്കണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. തുടര്‍ന്ന് എല്ലാവരെയും വിളിച്ച്‌ കൂട്ടി ജനറല്‍ ബോഡി കൂടുന്നത് വലിയ ബുദ്ധിമുട്ടായതിനാല്‍ ദിലീപിനെ വിളിച്ചു. അദ്ദേഹത്തോട് രാജി ആവശ്യപ്പെടുകയും ദിലീപ് രാജിവെക്കുകയും ചെയ്യുകയായിരുന്നു. ദിലീപ് നല്‍കിയ രാജിക്കത്ത് ഞങ്ങളുടെ കൈയില്‍ ഉണ്ട്. അതിപ്പോള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചെന്നും മോഹന്‍ലാല്‍ പറയുന്നു

Comments

comments

LEAVE A REPLY