‘ദളപതി’യ്ക്ക് ശേഷം ഒരുമിക്കാനായി വാപ്പിച്ചിയും മണി സാറും പല തവണ പദ്ധതിയിട്ടിരുന്നു;മെഗാസ്റ്റാര്‍ ആരാധകരെ ആവേശത്തിലാക്കി ദുല്‍ഖറിന്‍റെ വെളിപ്പെടുത്തല്‍ -വീഡിയോ

0
8

‘ദളപതി’യ്ക്ക് ശേഷം ഒരുമിക്കാനായി വാപ്പിച്ചിയും മണി സാറും പല തവണ പദ്ധതിയിട്ടിരുന്നു;മെഗാസ്റ്റാര്‍ ആരാധകരെ ആവേശത്തിലാക്കി ദുല്‍ഖറിന്‍റെ വെളിപ്പെടുത്തല്‍ -വീഡിയോ

ചെറുപ്പകാലം തൊട്ടേ മണിരത്‌നം ചിത്രങ്ങളുടെ സെറ്റുകളില്‍ ഓടിക്കളിച്ചു വളര്‍ന്ന ആളാണ് മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ‘ദളപതി’ എന്ന ചിത്രത്തിന്റെ സെറ്റില്‍ പോകാതിരിക്കുന്നതെങ്ങനെ! മമ്മൂട്ടിയും മണിരത്‌നവും രജനികാന്തും ശോഭനയുമെല്ലാം ഒന്നിച്ചപ്പോള്‍ തമിഴില്‍ പിറന്ന മനോഹര ചിത്രങ്ങളില്‍ ഒന്നാണ് ‘ദളപതി’.
അന്ന് ദുല്‍ഖറിന് മലയാളം വായിക്കാന്‍ അറിയില്ലായിരുന്നു,ഡയലോഗില്‍ യാതൊരുവിധത്തിലുളള കൃത്രിമത്വവും വരാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു, അതിന് ദുല്‍ക്കര്‍ ചെയ്ത പരിപാടി, തുറന്ന് പറഞ്ഞ് അജു വര്‍ഗീസ്

വര്‍ഷങ്ങള്‍ക്ക് ശേഷം ആ മകനും മണിരത്‌നത്തിന് വേണ്ടി മുഖത്ത് ചായമിട്ടു. ആ അനുഭവത്തെക്കുറിച്ച്‌ ദുല്‍ഖര്‍ പറയുന്നതിങ്ങനെ.

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

‘അത് അത്ഭുതകരമായിരുന്നു. ദളപതിക്കു ശേഷവും എന്റെ വാപ്പിച്ചിയും മണിരത്‌നം സാറും നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തുകയും പല സിനിമകളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയുമുണ്ടായി. ‘ഇരുവര്‍’ എന്ന ചിത്രം ചെയ്യുന്ന സമയത്ത് അവര്‍ രണ്ടുപേരും വളരെ അടുത്തു. മണിസാറിനെ എന്റെ വീടിന്റെ പരിസരത്ത് എത്രയോ തവണ ഞാന്‍ കണ്ടിട്ടുണ്ട്. മാത്രമല്ല, ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസ് എന്റെ വീടിന്റെ തൊട്ടടുത്താണ്,’ ദുല്‍ഖര്‍ പറയുന്നു.
ഈ അഭിപ്രായത്തിന്‍റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടക്കാം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി

1991 നവംബര്‍ അഞ്ചിന് ദീപാവലി റിലീസ് ആയാണ് ദളപതി ഇറങ്ങിയത്. ആദ്യമായി സന്തോഷ് ശിവന്‍ മണിരത്‌നം ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും ദളപതിക്കു വേണ്ടിയായിരുന്നു. ഇളയരാജയും മണിരത്‌നവും അവസാനം ഒന്നിച്ച ചിത്രം എന്നതും ദളപതിയുടെ പ്രത്യേകതയാണ്. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു.
ലാലേട്ടന്‍ ചിന്തിക്കുന്നതില്‍ നിന്നും ഞാന്‍ മനസിലാകുന്നത്;അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

വര്‍ഷങ്ങള്‍ക്കു ശേഷം മണിരത്‌നത്തിന്റെ സിനിമയില്‍ നിന്നും അവസരം ലഭിച്ചപ്പോള്‍ വല്ലാത്ത അധൈര്യമാണ് തോന്നിയതെന്ന് ദുല്‍ഖര്‍ പറയുന്നു.

‘മണിസാറിനൊപ്പം ഇരിക്കുമ്ബോള്‍ ഒന്നുമല്ലെങ്കില്‍ നിങ്ങള്‍ക്കെന്തെങ്കിലും പറയാന്‍ ഉണ്ടാകണം. അദ്ദേഹം പൊതുവെ വളരെയധികം നിശബ്ദനായ ആളാണ്. സംസാരിക്കുകയേ ഇല്ല. ഷോട്ടുകള്‍ക്കിടയിലുള്ള സമയത്ത് ഞാനദ്ദേഹത്തോടൊപ്പം ഇരിക്കുമ്ബോള്‍ സ്വയം പറയാറുണ്ട് എന്തെങ്കിലും പറയൂ, ബുദ്ധിപരമായി എന്തെങ്കിലും പറയൂ എന്ന്. പക്ഷെ അവിടെ അത്രമേല്‍ നിശബ്ദമായിരിക്കും,’ ദുല്‍ഖര്‍ ഓര്‍ത്തെടുക്കുന്നു.
മിക്ക ദിവസങ്ങളിലും ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചിരുന്നു; വെളിപ്പെടുത്തലുമായി എആര്‍ റഹ്മാന്‍

എനിക്കുറപ്പാണ് ആ സമയങ്ങളിലെല്ലാം അദ്ദേഹത്തിന്റെ തലയിലൂടെ സിനിമയിലെ ഓരോ രംഗങ്ങളും പാഞ്ഞുപോകുകയായിരിക്കും. ഒരു നടന്‍ എന്ന നിലയില്‍, മണി സാറിന്റെ ചിത്രത്തില്‍ അവസരം ലഭിക്കുക എന്നുവച്ചാല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചതു പോലെയാണ്. അദ്ദേഹം വിളിക്കുന്നതു പോലും ഒരു അംഗീകാരമാണ്. എവിടെയോ നിങ്ങളുടെ വര്‍ക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്, അല്ലെങ്കില്‍ നിങ്ങള്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് തോന്നും,’ ദുല്‍ഖര്‍ പറയുന്നു.

നിത്യാമേനോന്‍ പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പമാണ് ഓകെ കണ്‍മണി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചത്. ചിത്രവും അതിലെ പാട്ടുകളും വലിയ വിജയമായിരുന്നു. ചിത്രത്തില്‍ വീഡിയോ ഗെയ്മറായ ആദിയായി ദുല്‍ഖര്‍ പ്രത്യേക്ഷപ്പെട്ടപ്പോള്‍ ആര്‍ക്കിടെക്ടായ താരയായാണ് നിത്യാ മേനോന്‍ എത്തിയത്.

Comments

comments

LEAVE A REPLY