‘തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് മമ്മൂട്ടി, അയാളിലെ മനുഷ്യനെ തിരിച്ചറിഞ്ഞവര്‍ ചുരുക്കം’;ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളത്തിന്‍റെ സൂപ്പര്‍താരം

0
0

‘തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് മമ്മൂട്ടി, അയാളിലെ മനുഷ്യനെ തിരിച്ചറിഞ്ഞവര്‍ ചുരുക്കം’;ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളത്തിന്‍റെ സൂപ്പര്‍താരം

പി. ശ്രീകുമാറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, സായി കുമാര്‍, ജഗതി ശ്രീകുമാര്‍, ശോഭന, രഞ്ജിത എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രമായിരുന്നു വിഷ്ണു. വളരെ ഏറെ വിജയിച്ച ഒരു ചിത്രമാണ് വിഷ്ണു. വിഷ്ണു ചിത്രം ചെയ്യാന്‍ മമ്മൂട്ടി തനിക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ അടുത്തിടെ സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അഭിമാന നിമിഷം;തുടി കൊട്ടി പാടി ‘മമ്മൂട്ടി’, ആദിവാസികള്‍ക്കായുള്ള താരത്തിന്റെ പുതിയ പദ്ധതിക്ക് തുടക്കം- വിഡിയോ

‘വിഷ്ണുവിന്റെ ഡേറ്റ് മമ്മൂട്ടി തന്നിരുന്നു. വേണു സംവിധാനം ചെയ്ത ആയിരപ്പറ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച്‌ മമ്മൂട്ടി എന്റെ അസുഖ വിവരം അറിഞ്ഞു. അവശതയില്‍ കിടക്കുകയാണെന്ന് അദ്ദേഹം അറിഞ്ഞു. ഒരു ദിവസം കാലത്ത് ഒരു കാറ് വന്നു. സാറിനെ ആലപ്പുഴയില്‍ എത്തിക്കാന്‍ പറഞ്ഞുവെന്ന് ഡ്രൈവര്‍ അറിയിച്ചു. ആര് പറഞ്ഞു? വേണു നാഗവള്ളി സാറ് വിളിക്കുകയാണെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കാറില്‍ ആലപ്പുഴയില്‍ എത്തി.’
മമ്മൂട്ടിക്ക് മുന്‍പേ ഈ സിനിമ ചെയ്യുമെന്ന് പറഞ്ഞത് മോഹന്‍ലാല്‍;ആഞ്ഞടിച്ച് സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ചെല്ലുമ്ബോള്‍ വേണു പറഞ്ഞു, ഞാനല്ല വിളിപ്പിച്ചത് മമ്മൂട്ടി ആണെന്ന്. മമ്മൂട്ടിയുമായി തെറ്റിപ്പിരിഞ്ഞിരിക്കുന്ന അവസ്ഥ ആയിരുന്നു. ഒരു ചിത്രത്തിന് ഡേറ്റ് നല്‍കാത്തതിന്റെ പേരില്‍. താനെന്റെ കൂട്ടുകാരനോ, താനെന്റെ സ്വജാതിക്കാരന്‍ ആണോ എന്നൊക്കെ ചോദിച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞിരിക്കുകയായിരുന്നു. ആ സമയത്ത് ഇയാള്‍ എന്തിന് എന്നെ വിളിക്കണം എന്നൊക്കെ ഓര്‍ത്ത് ഇരിക്കുകയാണ് ഞാന്‍.’
ദിലീപ് നിരപരാധിയാണ്, അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, ഇതേക്കുറിച്ച്‌ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു,വെളിപ്പെടുത്തലുമായി സംവിധായകന്‍

‘മമ്മൂട്ടി താമസിക്കുന്നത് അടുത്ത് തന്നെ എനിക്കൊരു മുറിയും പറഞ്ഞിരിക്കുകയാണ്. എന്നെ അവിടെ ആക്കി. ഷൂട്ടിംഗ് കഴിഞ്ഞ് മമ്മൂട്ടി വന്നു. എന്നെ വിളിക്കും, സംസാരിക്കും, എനിക്ക് വേണ്ടതൊക്കെ വാങ്ങിത്തരും. ഒരുപാട് കഥകളൊക്കെ പറഞ്ഞ് മാനസികമായി അടുത്തു. കുറച്ച്‌ ദിവസം കഴിഞ്ഞ് എന്തിനാണ് ഇതൊക്കെ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.’
സച്ചിയുടെ ആ പടത്തില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറിയതിന് കാരണമെന്ത്? മമ്മൂട്ടിക്ക് പകരം പൃഥ്വി എത്തിയപ്പോള്‍ സംവിധായകനും മാറി!

ക്ഷമിക്കണം സാറേ… എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അന്ന് ഉച്ചയ്ക്ക് എന്നോട് ശ്രീകുമാറിന്റെ കയ്യില്‍ കഥ വല്ലതും ഉണ്ടൊയെന്ന് ചോദിച്ചു. അങ്ങനെ വിഷ്ണുവിന്റെ കഥ പറഞ്ഞു. മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വിഷ്ണു ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്‍പ് ഉണ്ടായ പ്രശ്നങ്ങളൊക്കെ പരിഹരിച്ചത് മമ്മൂട്ടി ആണ്. ഞാന്‍ തകര്‍ന്ന് നിന്നപ്പോള്‍ എന്നെ വിളിച്ച്‌ വരുത്തി ഒരു സിനിമയും നിര്‍മാതാവിനേയും തന്ന ആളാണ് മമ്മൂട്ടി. ഒരു തലോടല്‍ കൊണ്ട് എന്നെ രക്ഷപെടുത്തിയ ആളാണ് മമ്മൂട്ടി. ചേര്‍ത്തു നിര്‍ത്തല്‍ കൊണ്ട് എന്നെ രക്ഷപ്പെടുത്തിയ ആളാണ് അദ്ദേഹം. മരിച്ചാലും കടപ്പാട് തീര്‍ക്കാന്‍ കഴിയാത്ത ആളാണ് മമ്മൂട്ടി. മമ്മൂട്ടിയിലെ മനുഷ്യനെ തിരിച്ചറിഞ്ഞ അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് ഞാന്‍’.
രണ്ടാമൂഴമല്ല അണിയറയില്‍ ഒരുങ്ങുന്നത് ഈ ബ്രഹ്മാണ്ട ചിത്രം;ഈ തീരുമാനം അസ്വസ്ഥരാക്കിയത് പ്രമുഖ താരങ്ങളെ

‘മനുഷ്വത്യം മാത്രം ഉള്ളില്‍ വെച്ച്‌ മലയാള സിനിമയില്‍ ഉള്ള ഒരാളാണ് മമ്മൂട്ടി. പക്ഷേ അയാളെ എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അഹങ്കാരി ആണെന്നൊക്കെ പറയും. പക്ഷേ അതൊന്നുമല്ല. മമ്മൂട്ടി ഒരു കൈകൊണ്ട് ദാനം ചെയ്യുന്നത് മറുകൈ അറിയാറില്ല.’ – ശ്രീകുമാര്‍ പറഞ്ഞവസാനിപ്പിച്ചു.

 

Comments

comments

LEAVE A REPLY