മീ ടൂ; ആരോപണങ്ങള്‍ ആനുകൂല്യമാക്കുന്ന ഉഴപ്പന്‍ പുരുഷമനസിനെയാണ് മോഹന്‍ലാല്‍ പ്രതിഫലിപ്പിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി പത്മപ്രിയ

0
3

മീ ടൂ; ആരോപണങ്ങള്‍ ആനുകൂല്യമാക്കുന്ന ഉഴപ്പന്‍ പുരുഷമനസിനെയാണ് മോഹന്‍ലാല്‍ പ്രതിഫലിപ്പിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി പത്മപ്രിയ

സിനിമാരംഗത്ത് മീ ടൂ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പത്മപ്രിയയും. മോഹന്‍ലാലിന് ഈ വിഷയത്തിലുള്ള കാഴ്ചപ്പാടും അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും പുരുഷാധിപത്യ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പത്മപ്രിയ പറയുന്നു. വലിയൊരു കൂട്ടം മനുഷ്യര്‍, സ്ത്രീകള്‍ മറ്റു ചിലരുടെ മനോഭാവത്തിനും കാഴ്ചപ്പാടുകള്‍ക്കും കീഴില്‍ എന്നും നിലകൊള്ളണമെന്നുമുള്ള നിലപാടാണിത്.
മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് ജീവിതത്തില്‍ മറക്കില്ല, പലപ്പോഴും കരഞ്ഞുപോയി,അന്നൊക്കെ മമ്മൂട്ടിയാണ് ധൈര്യം തന്ന – ബോളിവുഡ് താരറാണിയുടെ വെളിപ്പെടുത്തല്‍ !

മീ ടൂവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളും ടൈം ലൈന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും എനിക്കുമറിയാം. എന്നാല്‍ അത്തരമൊരു മൂവ്‌മെന്റിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന, അതിനെ നിരാകരിക്കുന്ന ഇത്തരത്തിലുള്ള ആളുകള്‍ എനിക്ക് അത്ഭുതമാണ്.കാരണം സ്വാതന്ത്ര്യത്തെ കുറിച്ചും അവകാശങ്ങളെക്കുറിച്ചും ശബ്ദമുയര്‍ത്തുന്നവരാണിവര്‍ – പത്മപ്രിയ പറഞ്ഞു
അമ്മയുടെ മീറ്റിംഗിനിടെ ലാലിന് ഇത് തന്നെയാണ് പണി;ആരാധകരെ ഞെട്ടിച്ച്‌ താരരാജാക്കന്മാര്‍,രസകരമായ സംഭവം വെളിപ്പെടുത്തി മമ്മൂട്ടി

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

അതേസമയം, മോഹന്‍ലാലിനെ എടുത്തുപറയാതെ പരോക്ഷമായ വിമര്‍ശനമാണ് രേവതി തന്റെ ട്വിറ്ററിലൂടെ നടത്തിയത്. മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങിനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതു പോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്നു പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടു വരുന്നതെന്നും അറിയില്ല.’
നിരാശയോടെ മെഗാസ്റ്റാര്‍ ആരാധകര്‍;മമ്മൂട്ടി സിനിമ വേണ്ടെന്നുവച്ചതിന് കാരണം സംവിധായകന്‍

സോഷ്യല്‍ മീഡിയയിലും മോഹന്‍ലാലിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മീ ടൂവിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ അബുദാബിയില്‍ ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ കയ്യടിനേടി മോഹന്‍ലാലിന്‍റെ പുതിയ നീക്കം;എന്തായാലും സംഭവം പൊളിച്ചു,അഭിനന്ദന പ്രവാഹവുമായി ആരാധകര്‍

താന്‍ അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച്‌ എങ്ങിനെയാണ് അഭിപ്രായം പറയുകയെന്നും, അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മലയാള സിനിമയെ ഇത് ബാധിക്കുന്നില്ല. പുരുഷന്മാര്‍ക്കും ഒരു മീ ടൂ ആകാമെന്ന് ചിരിച്ചു കൊണ്ടാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.

Comments

comments

LEAVE A REPLY