ഞാന്‍ നിശബ്ദയായി അതു ചെയ്തിട്ടുണ്ട്; ഇത്തരം അനുഭവം കാരണം ഒരു ചിത്രത്തോട് നോ പറഞ്ഞിട്ടുമുണ്ട്; മീ ടുവില്‍ നിലപാട് വ്യക്തമാക്കി നിത്യ മേനോന്‍

0
20

ഞാന്‍ നിശബ്ദയായി അതു ചെയ്തിട്ടുണ്ട്; ഇത്തരം അനുഭവം കാരണം ഒരു ചിത്രത്തോട് നോ പറഞ്ഞിട്ടുമുണ്ട്; മീ ടുവില്‍ നിലപാട് വ്യക്തമാക്കി നിത്യ മേനോന്‍

കൊച്ചി: സിനിമയ്ക്കകത്തും പുറത്തും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരാണെന്നും എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ തനിക്ക് വേറിട്ട വഴികളാണുള്ളതെന്നും നിത്യ മേനോന്‍. സംഘടിതമായ പോരാട്ടങ്ങളുടെ ഭാഗമായല്ല, തനിച്ച്‌, നിശബ്ദയായി പോരാടാനാണ് തനിക്കിഷ്ടമെന്നും അവര്‍ വ്യക്തമാക്കുന്നു.
2.0യ്ക്ക് കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകേണ്ടി വരും;സ്റ്റൈല്‍ മന്നനും രക്ഷയില്ല

ഒരു അഭിമുഖത്തില്‍, മലയാള സിനിമയില്‍ നിന്നും ഒരു നടി ആക്രമിക്കപ്പെടുകയും സഹപ്രവര്‍ത്തകരായ കൂട്ടുകാരികള്‍ ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തപ്പോള്‍ അതിന്റെ ഭാഗമാവണമെന്ന് നിത്യയ്ക്ക് ഒരിക്കലും തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.
എന്നെ മോഹന്‍ലാലിന്‍റെ വില്ലനാക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി; ലാലേട്ടന്‍ ആരാധകരെ അമ്പരപ്പിച്ച് സൂപ്പര്‍താരത്തിന്‍റെ വെളിപ്പെടുത്തല്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

‘ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം പൂര്‍ണ്ണമായും മനസ്സിലാക്കുന്നു. അതിനെ എന്നാലാവും വിധം പ്രതിരോധിക്കാറുണ്ട്. പ്രത്യക്ഷത്തില്‍ ഇടുപെടുന്നില്ല എന്നതിന് അതിനെ പ്രതിരോധിക്കുന്നില്ലെന്നോ അല്ലെങ്കില്‍ അത്തരം പ്രതിരോധങ്ങള്‍ക്ക് എതിരാണെന്നോ അര്‍ത്ഥമില്ല. ഞാനും ചെയ്യാറുണ്ട്, പക്ഷേ രീതി വേറെയാണ്. എന്റെ ജോലി തന്നെയാണ് പ്രതിരോധത്തിനുള്ള മാര്‍ഗ്ഗമെന്നു വിശ്വസിക്കുന്നു. ജോലി ചെയ്യുന്ന രീതി, ചെയ്യുന്ന കാര്യങ്ങള്‍, ആളുകളെ സമീപിക്കുന്ന രീതി അതിലൂടെയൊക്കെ കൂടെ ജോലി ചെയ്യുന്നവര്‍ക്കും സിനിമകള്‍ കാണുന്നവര്‍ക്കും ഒരു ശക്തമായ സന്ദേശം നല്‍കാന്‍ സാധിക്കും. മറ്റെല്ലാവരെയും പോലെ എനിക്കും എന്റേതായ കാഴ്ചപ്പാടുകളുണ്ട്. പക്ഷേ അത് എന്റേതായ രീതിയില്‍ ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നു എന്നോ എനിക്കതിന്റെ ഭാഗമാകേണ്ട എന്നോ ഞാന്‍ കരുതുന്നില്ല, ഞാനതിന്റെ ഭാഗം തന്നെയാണ്. ഇത്തരം കാര്യങ്ങളെ നേരിടാന്‍ എനിക്ക് എന്റേതായൊരു രീതിയുണ്ടെന്നു മാത്രം’. നിത്യ പറയുന്നു.
ഇത്രയ്ക്ക് വേണമായിരുന്നോ;ഇത് കുടുംബം കലക്കുന്ന പ്രസംഗമായിപ്പോയി!! സുരഭി ലക്ഷ്മിയുടെ പ്രസംഗം വൈറലാകുന്നു

ആരെങ്കിലും മോശമായി പെരുമാറിയാലോ ലൈംഗിക ചുവയോടെ സംസാരിച്ചാലോ സെറ്റില്‍ നിന്നും ഇറങ്ങിപ്പോവുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും, ഞാന്‍ പോയിട്ടുണ്ടെന്നായിരുന്നു മറുപടി. ‘ഞാന്‍ നിശബ്ദയായി അതു ചെയ്തിട്ടുണ്ട്. ഇത്തരം അനുഭവം കാരണം ഒരു ചിത്രത്തോട് നോ പറഞ്ഞിട്ടുമുണ്ട്’. നിത്യ.

മലയാളത്തില്‍ കോളാമ്ബി, ഹിന്ദിയില്‍ അക്ഷയ്കുമാര്‍ ചിത്രം, തെലുങ്കില്‍ എന്‍.ടി.ആറിന്റെ ജീവിത കഥ, തമിഴില്‍ ജയലളിതയുടെ ജീവിത കഥ തുടങ്ങി വന്‍ സിനിമകളുടെ ഭാഗമാണ് നിത്യ ഇപ്പോള്‍.
അന്ന് പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങളുണ്ടായിട്ടുണ്ട്; കാവ്യയും ഭാവനയും താനും ലിബറലായിരുന്നില്ല;വെളിപ്പെടുത്തലുമായി നവ്യ നായര്‍

‘വളരെ ഹെവിയായ കഥാപാത്രമാണ് ജയലളിതയുടെ ബയോപിക്കില്‍. സംവിധായിക പ്രിയദര്‍ശിനി കഥാപാത്രത്തെ കുറിച്ചു പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ എക്‌സൈറ്റഡായി. നല്ല ഫോക്കസ്ഡ് ആയ സംവിധായികയാണ് പ്രിയദര്‍ശിനി. നമ്മളൊരു ബയോപിക് ചെയ്യുമ്ബോള്‍ ആ കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തുമെന്ന് ഉറപ്പാക്കാന്‍ സാധിക്കണമെന്ന് ഞാന്‍ പ്രിയദര്‍ശിനിയോട് പറഞ്ഞു. അവര്‍ ആത്മവിശ്വാസത്തിലാണ്. ആ ചിത്രം ഞാനും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. എന്നിലെ അഭിനേത്രിയെ എക്‌സ്‌പ്ലോര്‍ ചെയ്യുന്ന കഥാപാത്രമാകും അത്’.നിത്യയുടെ വാക്കുകളില്‍ പ്രതീക്ഷ തിളങ്ങുന്നു.

Comments

comments

LEAVE A REPLY