കൊച്ചുണ്ണിയെ തകര്‍ക്കാന്‍ സര്‍ക്കാരെത്തി!;ബോക്‌സോഫീസ് വിജയ് തകര്‍ക്കും,പ്രേക്ഷക പ്രതികരണമിങ്ങനെ

0
4

കൊച്ചുണ്ണിയെ തകര്‍ക്കാന്‍ സര്‍ക്കാരെത്തി!;ബോക്‌സോഫീസ് വിജയ് തകര്‍ക്കും,പ്രേക്ഷക പ്രതികരണമിങ്ങനെ

മലയാളത്തില്‍ ഈ വര്‍ഷമെത്തിയ ബിഗ് റിലീസ് ചിത്രം കായംകുളം കൊച്ചുണ്ണിയായിരുന്നു. ബോക്‌സോഫീസില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുന്ന കൊച്ചുണ്ണിയ്ക്ക് ഭീഷണിയുമായി സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്. തമിഴ് ചിത്രമാണെങ്കിലും കേരളത്തില്‍ വമ്ബന്‍ റിലീസാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.
ലാലേട്ടന്‍ ചിന്തിക്കുന്നതില്‍ നിന്നും ഞാന്‍ മനസിലാകുന്നത്;അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

കേരളത്തില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള അന്യഭാഷ താരമാണ് ഇളയദളപതി വിജയ്. വിജയ് നായകനായി അഭിനയിക്കുന്ന സിനിമകളെല്ലാം കേരളത്തിലും ഹിറ്റാണ്. ദിവസങ്ങള്‍ക്ക് മുന്‍പേ സര്‍ക്കാരിന്റെ റിലീസിനുള്ള മുന്നൊരുക്കങ്ങളെല്ലാം ആരാധകര്‍ തുടങ്ങിയിരുന്നു. തിയറ്ററുകളിലേക്ക് എത്തിയ സര്‍ക്കാരിന്റെ ആദ്യ പ്രതികരണങ്ങളിങ്ങനെ..

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

സര്‍ക്കാര്‍ തിയറ്ററുകളിലേക്ക്..

തുപ്പാക്കി, കത്തി എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഹിറ്റ് മേക്കര്‍ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത് ഇളയദളപതി വിജയ് നായകനായി അഭിനയിച്ച സിനിമയാണ് സര്‍ക്കാര്‍. കീര്‍ത്തി സുരേഷാണ് നായിക. വരലക്ഷ്മി ശരത് കുമാര്‍, യോഗി ബാബു, പ്രേം കുമാര്‍, രാധരവി, തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ട്. എആര്‍ റഹ്മാനാണ് സര്‍ക്കാരിന് സംഗീതമൊരുക്കിയിരിക്കുന്നത്.
താന്‍ പറയാതെ പല കാര്യങ്ങളും മനസ്സില്‍ സൂക്ഷിച്ചിടുണ്ട് ;അധികം താമസിയാതെ പുറത്ത് വിടും,ആഞ്ഞടിച്ച് പാര്‍വതി

ദീവാലിയ്‌ക്കെത്തി

സര്‍ക്കാരിന്റെ പേരില്‍ ചില കോപ്പിയടി വിവാദങ്ങള്‍ തലപൊക്കിയിരുന്നെങ്കിലും ഇക്കൊല്ലത്തെ ദീവാലി റിലീസിന് എത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നത് പോലെ ദീവാലിയ്ക്ക് തന്നെ സര്‍ക്കാര്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആര്‍പ്പ് വിളിയും ആഘോഷവുമായി വെളുപ്പിന് മുതല്‍ ആരാധകര്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. സ്ഥിരം ഒരോ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള വിജയ് ഇത്തവണ ലേശം വേറിട്ട ഗെറ്റപ്പും പരീക്ഷിക്കുന്നുണ്ടെന്നുള്ളതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
മമ്മൂക്ക അന്ന് എനിക്ക് വേണ്ടി ശക്തമായി വാദിച്ചു! ഐശ്വര്യയുടെ വാശിയെ കാറ്റില്‍ പറത്തി!;തുറന്ന് പറഞ്ഞ് അജിത്ത്

ബിഗ് റിലീസ്

വമ്ബന്‍ റിലീസ് ചിത്രങ്ങള്‍ എന്ന് വെറുതേ പറയുന്നതല്ല. കേരളത്തില്‍ നാനൂറോളം തിയറ്ററുകളിലേക്കാണ് സര്‍ക്കാര്‍ റിലീസ് ചെയ്യുന്നത്. ഇഫാര്‍ ഇന്റര്‍നാഷണല്‍ ആണ് സിനിമ കേരളത്തില്‍ എത്തിക്കുന്നത്. ഒരു സിനിമയ്ക്ക് അടുത്തിടെ ലഭിക്കുന്നതില്‍ വെച്ച്‌ ഏറ്റവും വലിയ അംഗീകാരമാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. മുന്‍കൂട്ടിയുള്ള ബുക്കിംഗ് വഴി മാത്രം മൂന്ന് കോടിയോളം കേരളത്തില്‍ നിന്നും സിനിമ നേടിയിരുന്നു. ഇതും പുതിയൊരു ചരിത്രമാണ്.
ലാലേട്ടന്റെ ഹിറ്റ് ഡയലോഗ് സിനിമയാക്കി ടൊവിനോ തോമസ്! പുതിയ സിനിമയുടെ വിശേഷങ്ങള്‍ പുറത്ത്!

കട്ടൗട്ടുകളും പോസ്റ്ററും

റിലീസ് അടുക്കുമ്ബോള്‍ താരങ്ങളുടെ കട്ടൗട്ടുകളും പോസ്റ്ററുകളും എല്ലായിടത്തും പ്രത്യക്ഷപ്പെടാറുണ്ട്. കേരളത്തില്‍ ഇതുവരെ ഉണ്ടാക്കിയതില്‍ ഏറ്റവും വലിയ കട്ടൗട്ടായിരുന്നു സര്‍ക്കാരിന് വേണ്ടി ഒരുക്കിയത്. ഇത് മാത്രമല്ല നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ഈ ദിവസങ്ങളില്‍ വിജയ് ആരാധകര്‍ നടത്തിയിരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി യാത്ര, സര്‍ക്കാര്‍ റിലീസ് ദിവസം നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹം നടത്തി കൊടുക്കുക എന്നിങ്ങനെ ഒരുപാട് നല്ല കാര്യങ്ങളും ആരാധകര്‍ ചെയ്തിരുന്നു.

 

Comments

comments

LEAVE A REPLY