കൂടെ അഭിനയിച്ച നടിമാരോട് പ്രേമം തോന്നിയിട്ടില്ല; ആ സിനിമയില്‍ അഭിനയിക്കേണ്ടതില്ലായിരുന്നു; മമ്മൂട്ടി തുറന്നു പറയുന്നു

0
1

കൂടെ അഭിനയിച്ച നടിമാരോട് പ്രേമം തോന്നിയിട്ടില്ല; ആ സിനിമയില്‍ അഭിനയിക്കേണ്ടതില്ലായിരുന്നു; മമ്മൂട്ടി തുറന്നു പറയുന്നു

കൊച്ചി: മമ്മൂട്ടിയെ പ്രേമിക്കാന്‍ ആ​ഗ്രഹിക്കാത്തവര്‍ ചുരുക്കമാകും. എന്നാല്‍ തന്നെ ആരും പ്രേമിച്ചിട്ടില്ലെന്ന് മമ്മൂട്ടി തന്നെ പറയുമ്ബോള്‍ ആരാധകര്‍ മാത്രമല്ല ശത്രുക്കളും മൂക്കത്ത് വിരല്‍ വെച്ചുപോകും. ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് ഇക്കാര്യം മമ്മൂട്ടി തന്നെ തുറന്ന് പറഞ്ഞത്.
മീ ടൂ ചിലര്‍ക്ക് ഫാഷനാണ്; മലയാള സിനിമയ്ക്ക് അതുകൊണ്ട് യാതൊരു കുഴപ്പവുമുണ്ടാകില്ല; ‘ഒന്നാണ് നമ്മള്‍’,ഷോയില്‍ ദിലീപ് ഉണ്ടാകുമോ?,തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരുപാട് പ്രായമായാണ് സിനിമയിലേക്ക് വന്നതെന്നും അതുകൊണ്ട് തന്നോടാര്‍ക്കും പ്രേമം തോന്നിയിട്ടില്ലെന്നും തനിക്കും ആരോടും തോന്നിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അഭിമുഖങ്ങളില്‍ നുണ പറയാറുണ്ടോ എന്ന് ചോദിച്ചാല്‍ കള്ളചോദ്യങ്ങള്‍ക്ക് കള്ള ഉത്തരമേ പറയാറുള്ളൂ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
മമ്മൂട്ടിയെ കണ്ടതേയില്ല! മോഹന്‍ലാലിനൊപ്പമുള്ള ചിത്രമെങ്കിലും? ഒടുവില്‍ ഞെട്ടിക്കുന്ന മറുപടിയുമായി ശോഭന

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു ഉത്തരം. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ ചോദിക്കരുതെന്നും മമ്മൂട്ടി പറഞ്ഞു.
ഉണ്ണി മുകുന്ദനെക്കുറിച്ച്‌ തുറന്നു പറഞ്ഞു; പുലിവാല് പിടിച്ച്‌ യുവനടി സ്വാതി

സെലിബ്രിറ്റി സ്റ്റാറ്റസിന്റെ അഡ്വാന്റേജ് എടുക്കാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ വിശദമായിപ്പറയേണ്ട ഉത്തരമാണെന്നും അതുകൊണ്ട് ഇൗ ചോദ്യം വിടുന്നുവെന്നും പറയുന്നു. ഏതെങ്കിലും സിനിമകണ്ട് ഉറങ്ങിപ്പോയിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ സിനിമ ഉറങ്ങാതിരിക്കാനാണ് കാണുന്നതെന്നും ഒരിക്കലുമില്ലെന്നും ഉത്തരം പറഞ്ഞു.
ദുരെ നിന്നും കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ഒരു ചേച്ചി ഓടിവന്നു; വിമാനത്താവളത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി ടൊവീനോ

ആര്‍ക്കെങ്കിലും തെറ്റായ ഫോണ്‍ നമ്ബര്‍ നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ഫോണ്‍ നമ്ബര്‍ എല്ലാവര്‍ക്കും അറിയാമെന്നും അത് മാറിയിട്ടില്ലെന്നും മമ്മൂക്ക പറഞ്ഞു. ഫോണ്‍നമ്ബര്‍ നോക്കി ആരുടേയും കോള്‍ എടുക്കാറില്ലെന്നും തമാശരൂപേണ മമ്മൂട്ടി പറഞ്ഞു.
എന്‍റെ കല്യാണത്തിന് പണം നല്‍കി സഹായിച്ച മമ്മൂട്ടിയോട് പറഞ്ഞു, കല്യാണത്തിന് വരരുത്,വെളിപ്പെടുത്തലുമായി ശ്രീനിവാസന്‍

മറ്റുള്ളവരുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തങ്ങളുടെ വീട്ടില്‍ എല്ലാര്‍ക്കും സ്വന്തമായി ബ്രഷ് ഉണ്ടെന്നും എല്ലാവര്‍ക്കും തങ്ങളുടെ ബ്രഷ് കണ്ടാല്‍ തിരിച്ചറിയാമെന്നും ഇന്നുവരെ മാറിയിട്ടില്ലെന്നും പറഞ്ഞു. ചെറുപ്പകാലത്ത് ഉമിക്കരിയായിരുന്നു ഉപോയാഗിച്ചിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

Comments

comments

LEAVE A REPLY