കഥ കേട്ട് ദുല്‍ഖര്‍ ചിരിച്ചു,സ്‌പോട്ടില്‍ ഒകെ പറയുമെന്ന് കരുതി! പക്ഷേ സംഭവിച്ചത്,തുറന്നടിച്ച്‌ സംവിധായകന്‍

0
0

കഥ കേട്ട് ദുല്‍ഖര്‍ ചിരിച്ചു,സ്‌പോട്ടില്‍ ഒകെ പറയുമെന്ന് കരുതി! പക്ഷേ സംഭവിച്ചത്,തുറന്നടിച്ച്‌ സംവിധായകന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായക വേഷത്തിലെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സോളോയ്ക്ക് ശേഷം അന്യഭാഷാ ചിത്രങ്ങളിലായിരുന്നു ദുല്‍ഖര്‍ കൂടുതലായി അഭിനയിച്ചിരുന്നത്. ഒരിടവേളയ്ക്കു ശേഷം ആരാധകരുടെ കുഞ്ഞിക്ക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പ്രഖ്യാപന വേള മുതല്‍
മികച്ച സ്വീകാര്യതയായിരുന്നു യമണ്ടന്‍ പ്രേമകഥയ്ക്ക് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്.
അടിയും ഇടിയുമായി ഒരു മരണമാസ് പടം; മോഹന്‍ലാലും വിക്രമും ഒന്നിക്കുന്നു!,

മികച്ചൊരു എന്റര്‍ടെയ്‌നറില്‍ കുറഞ്ഞതൊന്നും സിനിമാ പ്രേമികള്‍ ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു പ്രണയ ചിത്രമായിരിക്കും യമണ്ടന്‍ പ്രേമകഥയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജ്ജിന്റെയും തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ചിത്രത്തിലേക്ക് ദുല്‍ഖര്‍ എത്തിപ്പെട്ടതിനേക്കുറിച്ച്‌ വിഷ്ണു സംസാരിച്ചിരുന്നു.
മോഹന്‍ലാല്‍ വന്ന് ‘എന്താ ഇവിടെ നില്‍ക്കുന്നത്?’ എന്ന് ചോദിച്ചു; ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല!,തുറന്ന് പറഞ്ഞ് മലയാളത്തിന്‍റെ യുവതാരം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

യമണ്ടന്‍ പ്രേമകഥ ഒരുങ്ങുന്നു

ദുല്‍ഖര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടതുമുതല്‍ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍. സിനിമയുടെ പേര്‌ സൂചിപ്പിക്കുന്നതു പോലെ മികച്ചൊരു ചിത്രമായിരിക്കും എന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒരു ലോക്കല്‍ പെയിന്റററുടെ വേഷത്തിലാണ് ചിത്രത്തില്‍ കുഞ്ഞിക്ക എത്തുന്നത്. പറവയ്ക്കു ശേഷം ദുല്‍ഖര്‍ ചെയ്യുന്ന ഒരു നാടന്‍ കഥാപാത്രം കൂടിയായിരിക്കും യമണ്ടന്‍ പ്രേമകഥയിലേക്ക്. ദുല്‍ഖറിനായി മികച്ചൊരു തിരക്കഥ തന്നെയാണ് വിഷ്ണുവും ബിബിനും തയ്യാറാക്കിയിരിക്കുന്നത്.
സര്‍ക്കാരി’ന് പണികൊടുത്ത് ആരോഗ്യവകുപ്പ്; വിജയ്‌യെ ഒന്നാം പ്രതിയാക്കി കേരളത്തില്‍ കേസ്

ദുല്‍ഖറിനെക്കുറിച്ച്‌ വിഷ്ണു

യമണ്ടന്‍ പ്രേമകഥയിലേക്ക് ദുല്‍ഖര്‍ എത്തിപ്പെട്ടതിനെക്കുറിച്ച്‌ അടുത്തിടെ വിഷ്ണു ഉണ്ണികൃഷ്ണന്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ ഈ കഥ ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അതുകേട്ട്‌ ഒരുപാട് ചിരിച്ചു. അപ്പോള്‍ ഈ ചിത്രം അദ്ദേഹം ഉടന്‍ ചെയ്യാന്‍ തീരുമാനിക്കും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ താന്‍ ശരിക്കുമൊന്ന് ആലോചിക്കട്ടെ എന്ന മറുപടിയാണ് ദുല്‍ഖറില്‍ നിന്നും കിട്ടിയത്, വിഷ്ണു പറയുന്നു.
ആരാധകര്‍ക്ക് മുന്‍പില്‍ നിറകണ്ണുകളോടെ നിമിഷ; (വീഡിയോ)

ചെയ്തു ഫലിപ്പിക്കാന്‍ പറ്റുമോയെന്ന സംശയം

തനിക്ക് ഈ കഥാപാത്രം ചെയ്തു ഫലിപ്പിക്കാന്‍ പറ്റുമോയെന്ന സംശയമായിരുന്നു ദുല്‍ഖറിനെകൊണ്ട് അത് പറയിച്ചതും .പീന്നിട് അദ്ദേഹം ഈ ചിത്രം ചെയ്യാന്‍ തീരുമാനിക്കുകയും ഇതിലെ കട്ട ലോക്കലായ കഥാപാത്രത്തെ ഗംഭീരമായ രീതിയില്‍ തന്നെ അവതരിപ്പിക്കുകയും ചെയ്തു, വിഷ്ണു ഉണ്ണികൃഷ്ണന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Comments

comments

LEAVE A REPLY